അള്ളാഹു ഇത് എളുപ്പമാക്കട്ടെ, രണ്ട് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം സനയെ തേടി ആ സന്തോഷം വന്നെത്തി

അള്ളാഹു ഇത് എളുപ്പമാക്കട്ടെ, രണ്ട് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം സനയെ തേടി ആ സന്തോഷം വന്നെത്തി
Feb 6, 2023 01:27 PM | By Susmitha Surendran

കരിയറിൽ തിളങ്ങി നിൽക്കവെ വിശ്വാസപരമായ കാരണങ്ങളാൽ ലൈം ലൈറ്റ് വിട്ടവർ ഏറെയാണ്. നടി സൈറ വസിം ആണ് അടുത്ത വർഷങ്ങൾക്കിടെ ഇത്തരത്തിൽ ഏറെ വാർത്താ പ്രാധാന്യം നേടിയത്. ദം​ഗൽ, സീക്രട്ട് സീക്രട്ട് സൂപ്പർ സ്റ്റാർ എന്നീ ഹിറ്റ് സിനിമകളിലൂടെ ബോളിവുഡിൽ വൻ പ്രശസ്തിയാർജിച്ചിരിക്കെയാണ് എല്ലാം ഉപേക്ഷിച്ച് സൈറ മത വിശ്വാസത്തിലൂന്നിയ ജീവിതം തെരഞ്ഞെടുക്കുന്നത്. 

ഇന്നും സിനിമാ രം​ഗത്ത് നിരവധി പേർ ഈ പാത പിന്തുടരുന്നു. തന്റെ ഫോട്ടോകൾ പോലും പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച സൈറ ഇന്ന് തന്റെ മുഖം സോഷ്യൽ മീഡിയയിൽ കാണിക്കാറില്ല. സൈറയെ പോലെ മത ജീവിതം തെരഞ്ഞെടുത്ത നടിയാണ് സന ഖാൻ. ​​ 


ഗ്ലാമറസ് റോളുകളിലും ഡാൻസ് നമ്പറുകളിലും തിളങ്ങിയിരുന്ന സന വളരെ താൻ ഇസ്ലാം മതാനുഷ്ഠാനങ്ങൾ പ്രകാരം ജീവിക്കുകയാണെന്ന് പ്രഖ്യാപിച്ചു. അഭിനയ ജീവിതം നടി ഉപേക്ഷിച്ചു. അതേ സമയം സോഷ്യൽ മീഡിയയിൽ ഹിജാബ് ധരിച്ച് കൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും സന പങ്കുവെക്കാറുണ്ട്. ഇസ്ലാമിക പണ്ഡിതനും ബിസിനസുകാരനുമായ അനസ് സയിദിനെയാണ് സന വിവാഹം കഴിച്ചത്. 

വജ്ര വ്യാപാരിയാണ് സനയുടെ ഭർത്താവ്. 2020 ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം ഭർത്താവിനൊപ്പം തീർത്ഥാടന കേന്ദ്രങ്ങളിൽ പോവുന്ന സനയുടെ ചിത്രങ്ങൾ വൈറലാവാറുണ്ട്. ഇപ്പോഴിതാ സനയുടെ പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഉംറ യാത്രയുടെ ചിത്രങ്ങളാണ് സന പങ്കുവെച്ചത്. ഇത്തവണത്തെ ഉംറ പ്രത്യേകതയുള്ളതാണെന്ന് സന ഖാൻ ഫോട്ടോകൾക്കൊപ്പം കുറിച്ചു. 


'അൽഹംദുലില്ലാ, വളരെ സന്തോഷം ഈ ഉംറ എന്നെ സംബന്ധിച്ച് വളരെ വളരെ സ്പെഷ്യൽ ആണ്. അത് ഞാൻ ഉടനെ നിങ്ങളോട് പറയാം. അള്ളാഹു ഇത് എളുപ്പമാക്കട്ടെ,' സന ഖാൻ കുറിച്ചതിങ്ങനെ. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്. സന ​ഗർഭിണിയാണെന്നാണ് പലരും ഊഹിക്കുന്നത്.

അമ്മയാവാൻ പോവുന്നതിന്റെ സന്തോഷത്തിലാണ് സനയെന്നും ഉടനെ ഇക്കാര്യം വ്യക്തമാക്കുമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. ‌ രണ്ട് വർഷം പിന്നിട്ട് വിവാഹ ജീവിതത്തിൽ താൻ വളരെ സന്തുഷ്ടയാണെന്ന് സന നേരത്തെ വ്യക്തമാക്കിയിരുന്നു. 


After two years of married life, that happiness came looking for Sana

Next TV

Related Stories
ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

Nov 15, 2025 04:55 PM

ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

ദുൽഖർ സൽമാൻ,കാന്ത, ബോക്സ് ഓഫീസിൽ മികച്ച തുടക്കം,ആഗോള ഗ്രോസ് 10.5 കോടി...

Read More >>
“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

Nov 13, 2025 02:27 PM

“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

നടൻ ധർമേന്ദ്രയുടെ ആരോഗ്യനിലയെ കുറിച്ച് ചിത്രീകരണം, ഓൺലൈൻ മീഡിയ, സണ്ണി...

Read More >>
 നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

Nov 11, 2025 05:41 PM

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ്...

Read More >>
Top Stories










News Roundup






https://moviemax.in/-