കാറിന് മുകളില്‍ നായയുടെ സവാരി; വിമര്‍ശനങ്ങള്‍ വാരിക്കൂട്ടി വീഡിയോ

കാറിന് മുകളില്‍ നായയുടെ സവാരി; വിമര്‍ശനങ്ങള്‍ വാരിക്കൂട്ടി വീഡിയോ
Feb 3, 2023 09:57 PM | By Susmitha Surendran

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്ക വീഡിയോകളും കാഴ്ചക്കാരെ കൂട്ടുന്നതിനായി തന്നെ ബോധപൂര്‍വ്വം തയ്യാറാക്കിയെടുക്കുന്നതാണ്.

എന്നാലിത്തരത്തില്‍ ചെയ്തെടുക്കുന്ന വീഡിയോകളില്‍ പലതും പിന്നീട് നിയമപ്രശ്നങ്ങളുടെയോ സാമൂഹിക പ്രശ്നങ്ങളുടെയോ പേരില്‍ വിവാദത്തിലാകാറുണ്ട്. ചില വീഡിയോകളാകട്ടെ കണ്‍മുന്നില്‍ നടക്കുന്ന ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ആരെങ്കിലും തങ്ങളുടെ മൊബൈല്‍ ക്യാമറയിലോ മറ്റോ പകര്‍ത്തുന്നതും ആകാറുണ്ട്. സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

കാറിന് മുകളിലിരുന്ന് സവാരി നടത്തുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. ബംഗലൂരുവിലാണ് സംഭവം. എന്നാലീ വീഡിയോ എപ്പോള്‍ പകര്‍ത്തിയതാണെന്നോ ആരാണ് പകര്‍ത്തിയതെന്നോ വ്യക്തമല്ല. ബ്രൗണ്‍ നിറത്തിലുള്ള, കഴുത്തില്‍ ബെല്‍റ്റ് ധരിച്ച നായയെ ആണ് വീഡിയോയില്‍ കാണുന്നത്.

https://twitter.com/i/status/1621010550095503360

ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ ബാലൻസ് ചെയ്ത് നായ ഇരിക്കുന്നത് വീഡിയോയില്‍ കാണാം. ഇതൊരു വളര്‍ത്തുനായ തന്നെയാണെന്നാണ് സൂചന. അതേസമയം കാറിനകത്തുണ്ടായിരുന്നവര്‍ തന്നെയാണോ നായയെ ഇതിന് പുറത്ത് കയറ്റിയത് എന്നത് വ്യക്തമല്ല. അതുപോലെ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നതിന് വേണ്ടി ബോധപൂര്‍വം ചെയ്തതാണോ എന്നതും വ്യക്തമല്ല.

എന്തായാലും ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ഇത്തരത്തിലുള്ള പ്രവണതകള്‍ പ്രോത്സാഹിപ്പിക്കരുതെന്നും ഇത് ആരെങ്കിലും ബോധപൂര്‍വം ചെയ്തതാണെങ്കില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പൊതുവെ ഉയരുന്ന അഭിപ്രായം.

സോഷ്യല്‍ മീഡിയയില്‍ താരമാകാൻ വേണ്ടി ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്ത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നതും അംഗീകരിക്കാൻ സാധിക്കില്ലെന്നും മിക്കവരും പറയുന്നു.

Dog riding on top of car; The video has been criticized

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall