പാവമാണെന്ന് കരുതി ഒന്ന് പേടിപ്പിക്കാൻ നോക്കി:ഐശ്വര്യറായ് പറഞ്ഞതാരെക്കുറിച്ച്?

പാവമാണെന്ന് കരുതി ഒന്ന് പേടിപ്പിക്കാൻ നോക്കി:ഐശ്വര്യറായ് പറഞ്ഞതാരെക്കുറിച്ച്?
Feb 2, 2023 10:40 PM | By Kavya N

 ഇന്ത്യൻ സിനിമയിൽ സൗന്ദര്യത്തിന്റെ പ്രതീകമാണ് ഐശ്വര്യ റായ്. 90 കളിൽ ഇന്ത്യയിൽ ഐശ്വര്യ ഉണ്ടാക്കിയ തരം​ഗം ചെറുതല്ല.

ഐശ്വര്യ റായ് ആണെന്നാണ് അവളുടെ വിചാരമെന്ന പ്രയോ​ഗം തന്നെ ഇതിന് വലിയ ഉദാഹരണം ആണ്. പണ്ട് തൊട്ടേ ഇന്ത്യയിലെ മുക്കിലും മൂലയിലും ഐശ്വര്യ റായ് എന്ന പേര് സുപരിചിതമാണ് എന്നത് ശ്രദ്ധേയമാണ്.

1996 ലെ ലോക സുന്ദരിപട്ടം ചൂടി ആണ് ഐശ്വര്യ റായ് ജനമനസ്സിൽ ഇടം നേടുന്നത്. ആ വർഷം വിശ്വ സുന്ദരിപട്ടം നേടിയത് സുസ്മിത സെൻ ആണ്. എന്നാൽ സുസ്മിതയേക്കാളും അന്ന് പ്രേക്ഷകർ സ്വീകരിച്ചത് ഐശ്വര്യ റായിയെ ആണ്.

അന്ന് വരെ ഇന്ത്യക്കാർക്ക് അത്ര കണ്ട് പരിചയമില്ലാത്ത മുഖമായിരുന്നു ഐശ്വര്യയുടേത്. അന്നും ഇന്നും ഐശ്വര്യക്ക് പകരം വെക്കാവുന്ന ഒരു ഒരു താരം മോഡലിം​ഗ് രം​ഗത്ത് ഇന്ത്യയിൽ ഉയർന്ന് വന്നിട്ടില്ല. മണിരത്നത്തിന്റെ ഇരുവർ എന്ന സിനിമയിലൂടെ ആണ് ഐശ്വര്യ റായ് സിനിമാ രം​ഗത്തേക്ക് എത്തുന്നത്.

കരിയറിലുടനീളം മണിരത്നം തന്റെ പ്രഥമ പരി​ഗണനയിലുള്ള നായിക ആയി പരി​ഗണിച്ചത് ഐശ്വര്യയെ ആണ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യറായ് പ്രധാന വേഷത്തിലെത്തിയ പൊന്നിയിൻ സെൽവൻ എന്ന സിനിമ ഒരിക്കിയതും മണിരത്നം ആണ്.വൻ ഹിറ്റായ സിനിമയിൽ നന്ദിനി എന്ന കഥാപാത്രത്തെ ആണ് ഐശ്വര്യ റായ് അവതരിപ്പിച്ചത്.

മലയാള നടൻ പൃഥിരാജിനെക്കുറിച്ച് ഐശ്വര്യ റായ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രാവണൻ എന്ന മണിരത്നം സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കവെ ആണ് മുമ്പൊരിക്കൽ പൃഥിയെക്കുറിച്ചും ഐശ്വര്യ അന്ന് സംസാരിച്ചത്. 'പൃഥി വളരെ അഡോറബിൾ ആയിരുന്നു. സിനിമയുടെ ഷെഡ്യൂളിന്റെ തുടക്കത്തിൽ ഞങ്ങളവനെ ടീസ് ചെയ്തു.

കാരണം ക്യാമറയ്ക്ക് മുന്നിൽ അവൻ കുറച്ച് റിസേർവ്ഡ് ആയിരുന്നു. ആ സമയത്ത് ഒരാളെ ടീസ് ചെയ്യാനുള്ള അവസരം ആയി സിനിമയിലെ ടീം അത് കണ്ടു' 'പക്ഷെ അവൻ സ്മാർട്ട് ആയിരുന്നു. വളരെ പെട്ടെന്ന് പൃഥി മാറി. കഥാപാത്രത്തിനായി കമ്മിറ്റ് ചെയ്തു.വളരെ കോൺഫിഡന്റ് ആയിരുന്നു. ഐശ്വര്യറായ് പറഞ്ഞതിങ്ങനെ.

  വർഷങ്ങൾക്ക് ശേഷംവീണ്ടും ഹിന്ദി സിനിമാ രംഗത്തേക്ക് കടക്കുകയാണ്. സെൽഫി ആണ് പൃഥിരാജിന്റെ വരാനിരിക്കുന്ന സിനിമ.

മലയാളത്തിൽ കാപ്പ ആണ് പൃഥിരാജിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സമ്മിശ്ര പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ചത്. കാപ്പയ്ക്ക് തൊട്ട് മുമ്പ് ഇറങ്ങിയ ​ഗോൾഡ് എന്ന സിനിമയും വിജയം കണ്ടിരുന്നില്ല.

Thought she was poor and tried to scare her: About who Aishwarya Rai said

Next TV

Related Stories
നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

Nov 22, 2025 05:57 PM

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി...

Read More >>
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
Top Stories










News Roundup