---
title: "സ്രാവിന്‍റെ പിടിയില്‍ നിന്ന് തലനാരിയിഴയ്ക്ക് രക്ഷപ്പെടുന്ന ഡൈവര്‍; വീഡിയോ വൈറൽ"
english_title: "A diver narrowly escapes the clutches of a shark; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92624/a-diver-narrowly-escapes-the-clutches-of-a-shark-the-video-went-viral"
published_at: "2023-01-26T21:19:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d2a15408f8c_diver.jpg"
keywords: []
---

# സ്രാവിന്‍റെ പിടിയില്‍ നിന്ന് തലനാരിയിഴയ്ക്ക് രക്ഷപ്പെടുന്ന ഡൈവര്‍; വീഡിയോ വൈറൽ

> **Lead Summary:** കടലിന്നടിയിലെ അമ്പരപ്പിക്കുന്ന ലോകം പലപ്പോഴും സിനിമകളിലൂടെയും ഡോക്യുമെന്‍ററികളിലൂടെയുമെല്ലാമേ നാം കണ്ടിട്ടുള്ളൂ. കടലിന്നടിയിലൂടെ സഞ്ചരിക്കുന്ന ഡൈവര്‍മാരെ കുറിച്ചും ഇതുപോലെ സിനിമകളിലൂടെയും വീഡിയോകളിലൂടെയും നാം കണ്ടറിയാറുണ്ട്. നമ്മളില്‍ ഏറെ കൗതുകം നിറയ്ക്കുന്ന കാഴ്ചകള്‍ തന്നെയാണ് ഇവരും കടലിന്നടിയില്‍ നിന്ന് പകര്‍ത്താറുള്ളത്. അത്തരത്തിലുള്ള പഴയൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

## Article Content

കടലിന്നടിയിലെ അമ്പരപ്പിക്കുന്ന ലോകം പലപ്പോഴും സിനിമകളിലൂടെയും ഡോക്യുമെന്‍ററികളിലൂടെയുമെല്ലാമേ നാം കണ്ടിട്ടുള്ളൂ. കടലിന്നടിയിലൂടെ സഞ്ചരിക്കുന്ന ഡൈവര്‍മാരെ കുറിച്ചും ഇതുപോലെ സിനിമകളിലൂടെയും വീഡിയോകളിലൂടെയും നാം കണ്ടറിയാറുണ്ട്. നമ്മളില്‍ ഏറെ കൗതുകം നിറയ്ക്കുന്ന കാഴ്ചകള്‍ തന്നെയാണ് ഇവരും കടലിന്നടിയില്‍ നിന്ന് പകര്‍ത്താറുള്ളത്. അത്തരത്തിലുള്ള പഴയൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഏതാനും സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് . ഇതില്‍ ഒരു ഡൈവര്‍ സ്രാവിന്‍റെ പിടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് കാണിക്കുന്നത്. കടലിന്നടിയില്‍ ആകെ കലങ്ങിയ അന്തരീക്ഷമാണ് കാണുന്നത്. ഇതോടെ ഡൈവര്‍ക്കും ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കാത്ത അവസ്ഥയായി.

FOR VIDEO: [https://twitter.com/i/status/1618467169830064129](https://twitter.com/i/status/1618467169830064129)

അതിനാലാണ് സ്രാവ് തനിക്ക് നേരെ വരുന്നതും ഇദ്ദേഹം കാണാതെ പോകുന്നത്. ഇദ്ദേഹത്തിന്‍റെ തലയില്‍ സ്രാവിന്‍റെ വായ്ഭാഗം തട്ടുന്നത് വീഡിയോയില്‍ കാണാം. എന്നിട്ടും ഭാഗ്യം കൊണ്ട് ഇദ്ദേഹം മരണത്തിന്‍റെ വക്കില്‍ നിന്ന് രക്ഷപ്പെടുകയാണ്. അത്ഭുതകരമായി മരണത്തില്‍ നിന്ന് ഡൈവര്‍ രക്ഷപ്പെടുന്ന ഈ വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/92624/a-diver-narrowly-escapes-the-clutches-of-a-shark-the-video-went-viral)