തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു
Jan 24, 2023 10:38 PM | By Vyshnavy Rajan

ചെന്നൈ : തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഇദ്ദേഹത്തിന്‍റെ മകൻ കലൈ സെൽവൻ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. 66 വയസായിരുന്നു. ചെന്നൈ കെകെ റോഡില്‍ വസതിയില്‍ രാവിലെ മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. സിനിമ രംഗത്തെ പ്രമുഖര്‍ വസതിയില്‍ എത്തി ആദരവ് അര്‍പ്പിച്ചു.

വൈകീട്ട് അഞ്ചുമണിക്ക് ശേഷം സംസ്കാരം നടന്നു. വിഴുപ്പുരത്ത് ജനിച്ച ഇദ്ദേഹം ചെറുപ്പത്തില്‍ തന്നെ സിനിമയോടുള്ള ആഗ്രഹത്തില്‍ ചെന്നൈയില്‍ എത്തി. ആദ്യകാലത്ത് രചിതാവായി ശ്രദ്ധിക്കപ്പെട്ട ഇദ്ദേഹം പിന്നീട് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുകയായിരുന്നു.

"രാജ രാജ താൻ", "സ്വയംവരം" തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ ഇ രാമദോസ് സംവിധാനം ചെയ്തിട്ടുണ്ട്. യുദ്ധം സെയ്, കാക്കി സട്ടൈ, ധർമ്മ ദുരൈ, വിക്രം വേദ, മാരി2, എന്നിവയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിസാരണെ എന്ന ചിത്രത്തിലെ ഇദ്ദേഹത്തിന്‍റെ റോള്‍ ശ്രദ്ധേയമായിരുന്നു.

രാമദോസിന്‍റെ വിയോഗത്തിൽ ചലച്ചിത്ര സംവിധായകൻ കെ ഭാരതിരാജ അനുശോചനം രേഖപ്പെടുത്തി. ജീവ പ്രധാന വേഷത്തിൽ അഭിനയിച്ച വരലാരു മുക്കിയം എന്ന ചിത്രത്തിലാണ് ഇ രാമദോസ് അവസാനമായി അഭിനയിച്ചത്.

Tamil actor and director E Ramadoss passed away

Next TV

Related Stories
 #Samantha | അടിവസ്ത്രം മാത്രമിട്ട് നടക്കുന്നു, താരകുടുംബത്തിന്റെ പേര് കളയാന്‍! സാമന്തയുടെ പുതിയ ചിത്രത്തിന് വന്‍ വിമര്‍ശനം

Feb 24, 2024 05:21 PM

#Samantha | അടിവസ്ത്രം മാത്രമിട്ട് നടക്കുന്നു, താരകുടുംബത്തിന്റെ പേര് കളയാന്‍! സാമന്തയുടെ പുതിയ ചിത്രത്തിന് വന്‍ വിമര്‍ശനം

കോടികള്‍ പ്രതിഫലം വാങ്ങി കൊണ്ടായിരുന്നു നടിയുടെ ഐറ്റം ഡാന്‍സ്. എന്നാല്‍ വീണ്ടും ആരാധകര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കുന്ന ചില...

Read More >>
#Shalu | അയാള്‍ എനിക്കൊരു ഗ്ലാസ് ജ്യൂസ് തന്നു ഞാനത് കുടിച്ചു, എന്നെ ബെഡ്‌റൂമിലേക്ക് വിളിച്ചു, ഞാന്‍ പേടിച്ചു വിയര്‍ത്തു; വെളിപ്പെടുത്തി ശാലു

Feb 24, 2024 03:51 PM

#Shalu | അയാള്‍ എനിക്കൊരു ഗ്ലാസ് ജ്യൂസ് തന്നു ഞാനത് കുടിച്ചു, എന്നെ ബെഡ്‌റൂമിലേക്ക് വിളിച്ചു, ഞാന്‍ പേടിച്ചു വിയര്‍ത്തു; വെളിപ്പെടുത്തി ശാലു

എന്നോട് വരുമ്പോള്‍ സാരി ധരിക്കണമെന്നും പറഞ്ഞു. നല്ലൊരു അവസരം എനിക്ക് കിട്ടുമെന്ന് കരുതി ഞാന്‍ സന്തോഷത്തോടെ പറഞ്ഞ അഡ്രസിലെത്തി....

Read More >>
#Trisha | നടി തൃഷയ്‌ക്കെതിരെയുള്ള അശ്ശീല കമൻ്റിൽ മാപ്പു പറഞ്ഞ് മുൻ എഐഎഡിഎംകെ നേതാവ്

Feb 21, 2024 05:44 PM

#Trisha | നടി തൃഷയ്‌ക്കെതിരെയുള്ള അശ്ശീല കമൻ്റിൽ മാപ്പു പറഞ്ഞ് മുൻ എഐഎഡിഎംകെ നേതാവ്

തൻ്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്ന്...

Read More >>
#KarthikSubbaraj | ഇത്തരം മനുഷ്യരെ ചവറ്റുകൊട്ടയിൽ എറിയൂ... തൃഷയ്ക്ക് പിന്തുണയുമായി കാർത്തിക് സുബ്ബരാജ്

Feb 21, 2024 11:40 AM

#KarthikSubbaraj | ഇത്തരം മനുഷ്യരെ ചവറ്റുകൊട്ടയിൽ എറിയൂ... തൃഷയ്ക്ക് പിന്തുണയുമായി കാർത്തിക് സുബ്ബരാജ്

ശ്രദ്ധനേടാൻ വേണ്ടി ഏതു തലത്തിലെയും ആളുകൾ എന്തും പറയുന്നതും...

Read More >>
#Trisha | തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് എഐഎഡിഎംകെ നേതാവ് എ.വി.രാജു

Feb 21, 2024 07:28 AM

#Trisha | തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് എഐഎഡിഎംകെ നേതാവ് എ.വി.രാജു

രാജുവിനെതിരെ കേസെടുക്കണമെന്ന് സംവിധായകന്‍ ചേരനും ആവശ്യപ്പെട്ടിരുന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് രാജു ഖേദം പ്രകടിപ്പിച്ച്...

Read More >>
 #RashmikaMandana |രശ്മിക സഞ്ചരിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി; മരണത്തിൽ നിന്നും രക്ഷപ്പെട്ടുവെന്ന് താരം

Feb 18, 2024 01:22 PM

#RashmikaMandana |രശ്മിക സഞ്ചരിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി; മരണത്തിൽ നിന്നും രക്ഷപ്പെട്ടുവെന്ന് താരം

രശ്‌മിക തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്....

Read More >>
Top Stories