---
title: "#LuckyBhaskar | ഒരു വർഷത്തിന് ശേഷമെത്തുന്ന ദുൽഖർ ചിത്രം; 'ലക്കി ഭാസ്കർ' പുതിയ റിലീസ് തീയതി"
english_title: "#Dulquer #film #coming #after #year  #LuckyBhaskar  #New #Release #Date"
publisher: "moviemax.in"
canonical_url: "https://moviemax.in/news/234038/dulquer-film-coming-after-year-luckybhaskar-new-release-date"
published_at: "2024-09-08T06:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dcf8ed6c102_Untitled-4_copy.jpg"
keywords: []
---

# #LuckyBhaskar | ഒരു വർഷത്തിന് ശേഷമെത്തുന്ന ദുൽഖർ ചിത്രം; 'ലക്കി ഭാസ്കർ' പുതിയ റിലീസ് തീയതി

> **Lead Summary:** **[ദുൽഖർ **സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലക്കി ഭാസ്കർ'. സെപ്റ്റംബർ 7 ന് പുറത്തിറങ്ങാനിരുന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് മാറ്റിവച്ചിരുന്നു.

## Article Content

**[ദുൽഖർ **സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലക്കി ഭാസ്കർ'. സെപ്റ്റംബർ 7 ന് പുറത്തിറങ്ങാനിരുന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് മാറ്റിവച്ചിരുന്നു.

ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഒക്ടോബർ 31ന് ദീപാവലി റിലീസായി ചിത്രം തിയേറ്ററിലെത്തും. തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ലക്കി ഭാസ്കർ പ്രദർശനത്തിനെത്തുക.

ഒരു വർഷത്തിന് ശേഷം തിയേറ്ററിലെത്തുന്ന ദുൽഖർ ചിത്രമാണിത്വിവിധ ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ ഡബ്ബിങ്ങടക്കമുള്ള കാര്യങ്ങള്‍ മികച്ച നിലവാരത്തില്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് റിലീസ് നീട്ടുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്.

സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ലക്കി ഭാസ്കർ ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം, പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിൽ ഒരുക്കിയ വമ്പൻ സെറ്റുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങളും ടീസറും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ. ഛായാഗ്രഹണം- നിമിഷ് രവി. എഡിറ്റിംഗ് നവീൻ നൂലി.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ദുൽഖറിന്റേതായി മുൻപ് പുറത്തു വന്ന തെലുങ്ക് ചിത്രം 'സീത രാമം' വലിയ വിജയമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/234038/dulquer-film-coming-after-year-luckybhaskar-new-release-date)