(moviemax.in)ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന താരമാണ് അല്ലു അർജുൻ. ആവശ്യക്കാർക്ക് അറിഞ്ഞുകൊടുക്കുന്നതിൽ അദ്ദേഹം ഒരിക്കലും മടികാണിച്ചിട്ടില്ല.
മുൻകാലങ്ങളിൽ ഉദാരമായ സംഭാവനകൾ നൽകിയ താരം ഇത്തവണയും തന്റെ കർത്തവ്യം നിറവേറ്റാൻ മറന്നില്ല. തെലുങ്ക് സംസ്ഥാനങ്ങളെ ബാധിച്ച കനത്ത മഴയിൽ വീടും വസ്തുക്കളും നഷ്ടപ്പെട്ടവരെ സഹായിക്കാനായ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപയാണ് അല്ലു അർജുൻ സംഭാവന നൽകിരിക്കുന്നത്.
തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയയിലൂടെ വെള്ളപ്പൊക്കം മൂലമുണ്ടായ ദുരിതത്തിൽ ദുഃഖം പ്രകടിപ്പിച്ച് അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
https://x.com/alluarjun/status/183122767959028535
"ആന്ധ്രാപ്രദേശിലും തെലങ്കാനയിലും നാശം വിതച്ച മഴയിൽ ഉണ്ടായ നഷ്ടങ്ങളിലും കഷ്ടപ്പാടുകളിലും ഞാൻ ദുഃഖിതനാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായ് രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാൻ വിനീതമായ് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. എല്ലാവരുടെയും സുരക്ഷക്കായ് പ്രാർത്ഥിക്കുന്നു." അല്ലു അർജുൻ എക്സിൽ കുറിച്ചത് ഇങ്ങനെ.
#Andhra #Telangana #floods #AlluArjun #donates #Rs1 #crore #relieffund