#SuryaSaturday | ഹാട്രിക്ക് ഹിറ്റുമായി നാനി, കൂടെ എസ് ജെ സൂര്യയും; 50 കോടി കടന്ന് 'സൂര്യാസ്‌ സാറ്റർഡേ'

#SuryaSaturday | ഹാട്രിക്ക് ഹിറ്റുമായി നാനി, കൂടെ എസ് ജെ സൂര്യയും; 50 കോടി കടന്ന് 'സൂര്യാസ്‌ സാറ്റർഡേ'
Sep 3, 2024 08:41 AM | By ShafnaSherin

(moviemax.in)വിവേക് ആത്രേയ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നാനി നായകനായി എത്തിയ ചിത്രമാണ് 'സരിപോദാ ശനിവാരം'. 'സൂര്യാസ്‌ സാറ്റർഡേ' എന്ന പേരിലാണ് ചിത്രം മലയാളത്തിലും തമിഴിലും പ്രദർശനത്തിന് എത്തിയത്.

മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 58 കോടിയാണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും വാരികൂട്ടിയത്. 40 കോടി ഇന്ത്യയിൽ നിന്നും 18 കോടി ഓവർസീസ് മാർകെറ്റിൽ നിന്നുമാണ് ചിത്രം നേടിയത്.

മലയാളിയായ ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ എസ് ജെ സൂര്യയുടെയും നാനിയുടെയും പ്രകടനത്തെ പുകഴ്ത്തുന്നതിനൊപ്പം ജേക്സ് ബിജോയുടെ പാട്ടുകൾക്കും പശ്ചാത്തലസംഗീതത്തിനും ആരാധകർ കൈയ്യടിക്കുന്നുണ്ട്.36 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്.

നാനിയുടെ കരിയറിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓപണിങ് ആണിത്. 38 കോടി നേടിയ 'ദസറ' ആണ് ഒന്നാമത് നിൽക്കുന്ന നാനി ചിത്രം. ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചത്. പ്രിയങ്ക മോഹൻ നായികയായെത്തുന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചിരിക്കുന്നത് എസ് ജെ സൂര്യയാണ്.

സിഐ ദയാനന്ദ് എന്ന കഥാപാത്രത്തെയാണ് എസ്ജെ സൂര്യ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം വിജയിക്കുന്നതോട് കൂടി ഹാട്രിക്ക് വിജയമാണ് നാനി പേരിലാക്കുന്നത്. നാനിയുടേതായി മുൻപ് പുറത്തിറങ്ങിയ 'ദസറ', 'ഹായ് നാനാ' എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു.

ഡിവിവി ദാനയ്യ, കല്യാൺ ദസരി എന്നിവർ ചേർന്ന് ഡിവിവി എന്‍റര്‍ടൈന്‍മെന്‍റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തെലുങ്ക് നടൻ സായ് കുമാർ ആണ്.

ഛായാഗ്രഹണം- മുരളി ജി, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ, സംഘട്ടനം- റിയൽ സതീഷ്, റാം- ലക്ഷ്മൺ, കലാ സംവിധായകൻ- ജി. എം. ശേഖർ, വസ്ത്രാലങ്കാരം- നാനി കാമാർസു, എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ- എസ്. വെങ്കടരത്നം, പ്രൊഡക്ഷൻ കൺട്രോളർ- കെ. ശ്രീനിവാസ രാജു, മണികണ്ഠ റോംഗള, കളറിസ്റ്റ്- വിവേക് ആനന്ദ്, വിഎഫ്എക്സ്- നാക്ക് സ്റ്റുഡിയോസ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്. പിആർഒ ശബരി.

#Nani #hat #trick #hit #along #SJSurya #SuryaSaturday #Crosses #50Crores

Next TV

Related Stories
ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

Nov 22, 2025 11:05 PM

ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

ബെൻസ്, തമിഴ് ചിത്രം, ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ...

Read More >>
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
Top Stories










News Roundup