#Devara | ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം; അന്താരാഷ്ട്ര ചിത്രങ്ങൾക്കൊപ്പം ഐഎംഡിബി ലിസ്റ്റിൽ ദേവരയും

#Devara | ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം; അന്താരാഷ്ട്ര ചിത്രങ്ങൾക്കൊപ്പം ഐഎംഡിബി ലിസ്റ്റിൽ ദേവരയും
Sep 3, 2024 03:55 PM | By ShafnaSherin

(moviemax.in)കൊരട്ടല ശിവ സംവിധാനം ചെയ്ത് ജൂനിയ‍‍ർ എൻടിആർ നായകനാകുന്ന 'ദേവര പാര്‍ട്ട്‌ 1' പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ ചിത്രമാണ്. ഇപ്പോഴിതാ ചിത്രം ഐഎംഡിബിയിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ആഗോള ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

'ലിറ്റിൽ ബ്രദർ', 'മെഗലോപോളിസ്', 'വൺ ഹാൻഡ് ക്ലാപ്പിംഗ്', മാൻ വേഴ്സസ് ഫോൺ തുടങ്ങിയ അന്താരാഷ്ട്ര ചിത്രങ്ങൾക്കൊപ്പമാണ് ദേവര പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്.

മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ആണ് സിനിമയുടെ റിലീസ്. ജാൻവി കപൂർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് 'ദേവര'. സെയ്ഫ് അലി ഖാൻ ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിലെത്തുന്നത്.

ഭൈര എന്ന സെയ്‌ഫിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ദേവരയുടെ ചിത്രീകരണം പൂർത്തിയായ വിവരം നടൻ സോഷ്യൽ മീഡിയയിലൂടെ നേരത്തെ തന്നെ അറിയിച്ചിരുന്നു.

'ദേവര ഒന്നാം ഭാഗത്തിനായുള്ള തന്റെ അവസാന ഷോട്ടും പൂർത്തിയായിരിക്കുന്നു. എന്തൊരു അത്ഭുതകരമായ യാത്രയായിരുന്നു അത്. ഈ ടീമിനെയും അവരുടെ കടലോളമുള്ള സ്നേഹവും എനിക്ക് മിസ് ചെയ്യും.

ശിവ ഒരുക്കിയിരിക്കുന്ന ഈ ലോകത്തേക്ക് സെപ്റ്റംബർ 27 ന് എല്ലാവരും എത്തുന്നതിനായി കാത്തിരിക്കുന്നു,' എന്നാണ് ജൂനിയ‍‍ർ എൻടിആർ കുറിച്ചത്. 'ജനതാ ഗാരേജ് ' എന്ന ചിത്രത്തിന് ശേഷം കൊരട്ടല ശിവയും എൻടിആറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദേവര പാര്‍ട്ട്‌ 1

#much #awaited #film #fans #Devara #also #listed #IMDB #international #films

Next TV

Related Stories
മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ്; ശിവകാർത്തികേയൻ നാളെ കൊച്ചിയിൽ

Aug 29, 2025 04:08 PM

മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ്; ശിവകാർത്തികേയൻ നാളെ കൊച്ചിയിൽ

മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ്, ശിവകാർത്തികേയൻ നാളെ...

Read More >>
 നടി സായ് ധൻഷികയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

Aug 29, 2025 02:37 PM

നടി സായ് ധൻഷികയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

നടൻ വിശാലും നടി സായ് ധൻഷികയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയം...

Read More >>
ഇത് സത്യം ..... അനശ്വര രാജന്‍ വീണ്ടും തമിഴിലേക്ക്, നായകന്‍ അഭിഷാന്‍ ജീവിന്ത്

Aug 28, 2025 03:20 PM

ഇത് സത്യം ..... അനശ്വര രാജന്‍ വീണ്ടും തമിഴിലേക്ക്, നായകന്‍ അഭിഷാന്‍ ജീവിന്ത്

തമിഴ് സിനിമയില്‍ തിരിച്ചുവരവിനൊരുങ്ങി നടി അനശ്വര രാജന്‍....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall