#Devara | ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം; അന്താരാഷ്ട്ര ചിത്രങ്ങൾക്കൊപ്പം ഐഎംഡിബി ലിസ്റ്റിൽ ദേവരയും

#Devara | ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം; അന്താരാഷ്ട്ര ചിത്രങ്ങൾക്കൊപ്പം ഐഎംഡിബി ലിസ്റ്റിൽ ദേവരയും
Sep 3, 2024 03:55 PM | By ShafnaSherin

(moviemax.in)കൊരട്ടല ശിവ സംവിധാനം ചെയ്ത് ജൂനിയ‍‍ർ എൻടിആർ നായകനാകുന്ന 'ദേവര പാര്‍ട്ട്‌ 1' പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ ചിത്രമാണ്. ഇപ്പോഴിതാ ചിത്രം ഐഎംഡിബിയിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ആഗോള ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

'ലിറ്റിൽ ബ്രദർ', 'മെഗലോപോളിസ്', 'വൺ ഹാൻഡ് ക്ലാപ്പിംഗ്', മാൻ വേഴ്സസ് ഫോൺ തുടങ്ങിയ അന്താരാഷ്ട്ര ചിത്രങ്ങൾക്കൊപ്പമാണ് ദേവര പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്.

മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ആണ് സിനിമയുടെ റിലീസ്. ജാൻവി കപൂർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് 'ദേവര'. സെയ്ഫ് അലി ഖാൻ ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിലെത്തുന്നത്.

ഭൈര എന്ന സെയ്‌ഫിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ദേവരയുടെ ചിത്രീകരണം പൂർത്തിയായ വിവരം നടൻ സോഷ്യൽ മീഡിയയിലൂടെ നേരത്തെ തന്നെ അറിയിച്ചിരുന്നു.

'ദേവര ഒന്നാം ഭാഗത്തിനായുള്ള തന്റെ അവസാന ഷോട്ടും പൂർത്തിയായിരിക്കുന്നു. എന്തൊരു അത്ഭുതകരമായ യാത്രയായിരുന്നു അത്. ഈ ടീമിനെയും അവരുടെ കടലോളമുള്ള സ്നേഹവും എനിക്ക് മിസ് ചെയ്യും.

ശിവ ഒരുക്കിയിരിക്കുന്ന ഈ ലോകത്തേക്ക് സെപ്റ്റംബർ 27 ന് എല്ലാവരും എത്തുന്നതിനായി കാത്തിരിക്കുന്നു,' എന്നാണ് ജൂനിയ‍‍ർ എൻടിആർ കുറിച്ചത്. 'ജനതാ ഗാരേജ് ' എന്ന ചിത്രത്തിന് ശേഷം കൊരട്ടല ശിവയും എൻടിആറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദേവര പാര്‍ട്ട്‌ 1

#much #awaited #film #fans #Devara #also #listed #IMDB #international #films

Next TV

Related Stories
#fahadhfaasil | ഫഹദിന്‍റെ  പേര് വെളിപ്പെടുത്തി അണിയറക്കാര്‍; ഇത്തവണയും ഞെട്ടിക്കും!

Sep 18, 2024 08:57 PM

#fahadhfaasil | ഫഹദിന്‍റെ പേര് വെളിപ്പെടുത്തി അണിയറക്കാര്‍; ഇത്തവണയും ഞെട്ടിക്കും!

രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന വേട്ടൈയന്‍ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷത്തില്‍‌ ഫഹദ് ഫാസില്‍...

Read More >>
#SSMB29 | ഹനുമാനില്‍ നിന്ന് പ്രചോദനം; 1000 കോടി ബജറ്റ് ചിത്രത്തിനായി ശരീരം ഒരുക്കിയെടുക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് നടൻ

Sep 18, 2024 07:41 PM

#SSMB29 | ഹനുമാനില്‍ നിന്ന് പ്രചോദനം; 1000 കോടി ബജറ്റ് ചിത്രത്തിനായി ശരീരം ഒരുക്കിയെടുക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് നടൻ

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് തെലുങ്ക് സിനിമയുടേത് മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയുടെ തന്നെ ഭാവി മാറ്റിമറിച്ച സംവിധായകനാണ്...

Read More >>
#aditirao | നല്ല വേഷം കിട്ടാന്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടണം ;നിരസിച്ചതോടെ പണിയില്ലാതെ വീട്ടിലിരുന്നത് എട്ട് മാസം; വെളിപ്പെടുത്തി അദിതി റാവു

Sep 17, 2024 10:07 AM

#aditirao | നല്ല വേഷം കിട്ടാന്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടണം ;നിരസിച്ചതോടെ പണിയില്ലാതെ വീട്ടിലിരുന്നത് എട്ട് മാസം; വെളിപ്പെടുത്തി അദിതി റാവു

ഇത്തരത്തില്‍ തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞവരില്‍ ഒരാളാണ് അദിതി റാവു ഹൈദരി.നല്ല വേഷം കിട്ടാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടണമെന്ന ആവശ്യം...

Read More >>
#Samantha | എല്ലാ ദിവസവും സാമിനോട് ഐ ലവ്യൂ പറയും; പ്രമോഷനിടെ വീണ്ടും പ്രപ്പോസ് ചെയ്തു, ആദ്യം സാമന്ത സ്വീകരിച്ചില്ല

Sep 16, 2024 11:28 PM

#Samantha | എല്ലാ ദിവസവും സാമിനോട് ഐ ലവ്യൂ പറയും; പ്രമോഷനിടെ വീണ്ടും പ്രപ്പോസ് ചെയ്തു, ആദ്യം സാമന്ത സ്വീകരിച്ചില്ല

രുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ന് സാമന്തയും നാ​ഗചൈതന്യയും രണ്ട് ധ്രുവങ്ങളിലേക്ക് തിരിഞ്ഞു. സാമിന് പകരം ശോഭിത ദുലിപാല സ്ഥാനം...

Read More >>
#Siddharth | സിദ്ധാര്‍ഥും അദിതിയും വിവാഹിതരായി; വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച്  താരങ്ങൾ

Sep 16, 2024 01:18 PM

#Siddharth | സിദ്ധാര്‍ഥും അദിതിയും വിവാഹിതരായി; വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് താരങ്ങൾ

തെലങ്കാനയിലെ വനപര്‍ത്ഥിയിലെ ശ്രീരംഗപുരത്തെ 400 വര്‍ഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിലായിരുന്നു...

Read More >>
#SuryasSaturday  |  നാനിയും എസ്. ജെ സൂര്യയും ഒന്നിച്ച 'സൂര്യാസ്‌ സാറ്റർഡേ' 100 കോടി ക്ലബിൽ

Sep 16, 2024 12:32 PM

#SuryasSaturday | നാനിയും എസ്. ജെ സൂര്യയും ഒന്നിച്ച 'സൂര്യാസ്‌ സാറ്റർഡേ' 100 കോടി ക്ലബിൽ

പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക.ഡൊമസ്റ്റിക് മാർക്കറ്റിലും വിദേശ മാർക്കറ്റിലും കളക്ഷനിൽ മികച്ച വർധനവാണ് ചിത്രത്തിനുണ്ടായത്....

Read More >>
Top Stories