#aditirao | നല്ല വേഷം കിട്ടാന്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടണം ;നിരസിച്ചതോടെ പണിയില്ലാതെ വീട്ടിലിരുന്നത് എട്ട് മാസം; വെളിപ്പെടുത്തി അദിതി റാവു

#aditirao | നല്ല വേഷം കിട്ടാന്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടണം ;നിരസിച്ചതോടെ പണിയില്ലാതെ വീട്ടിലിരുന്നത് എട്ട് മാസം; വെളിപ്പെടുത്തി അദിതി റാവു
Sep 17, 2024 10:07 AM | By ADITHYA. NP

തങ്ങള്‍ക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് പലപ്പോഴായി താരങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. മുന്‍നിര താരങ്ങള്‍ക്ക് പോലും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നത് വസ്തുതയാണ്.

ഇത്തരത്തില്‍ തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞവരില്‍ ഒരാളാണ് അദിതി റാവു ഹൈദരി.നല്ല വേഷം കിട്ടാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടണമെന്ന ആവശ്യം അതിഥിയ്ക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ താന്‍ അതിന് തയ്യാറായില്ല. ഇതോടെ കനത്ത പ്രത്യാഘാതങ്ങളാണ് നേരിടേണ്ടി വന്നത് എന്ന ഒരിക്കല്‍ സണ്‍ഡേ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ അദിതി റാവു പറഞ്ഞിരുന്നു.

താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.''ഒരു നിമിഷം പോലും ഞാന്‍ ആ തീരുമാനത്തില്‍ കുറ്റബോധപ്പെടുന്നില്ല. എല്ലാ ഇന്‍ഡസ്ട്രിയിലുമുള്ള അധികാരദുര്‍വിനിയോഗത്തെക്കുറിച്ച് ഞാന്‍ എന്നും സംസാരിക്കും.

പക്ഷെ വ്യക്തിപരമായി ഞാന്‍ പേരുകള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്റെ തീരുമാനമെടുത്തു. അതൊരു ഉറച്ച തീരുമാനമാണ്. എങ്ങനെയാണ് ഒരാള്‍ക്ക് എന്നോട് അങ്ങനെ സംസാരിക്കാന്‍ ധൈര്യം വന്നത്?'' എന്നാണ് അദിതി പറയുന്നത്.

അതേസമയം അതിന് ശേഷം എട്ട് മാസത്തേക്ക് എനിക്ക് സിനിമയൊന്നും വന്നില്ല എന്നാണ് അദിതി പറയുന്നത്. പക്ഷെ ആ തീരുമാനം തന്നെ കരുത്തയാക്കുകയും തനിക്ക് വേണ്ടത് എന്താണെന്ന് ബോധ്യപ്പെടുകയും ചെയ്തു എന്നാണ് അദിതി പറയുന്നത്.

''2013 എനിക്ക് പ്രയാസമേറിയ വര്‍ഷമായിരുന്നു. എന്റെ അച്ഛനെ നഷ്ടമായ വര്‍ഷം കൂടിയാണ്. പക്ഷെ 2014 മുതല്‍ എല്ലാം ശരിയായി തുടങ്ങി. ചിലപ്പോള്‍ നമ്മള്‍ക്ക് ഒരു പ്രതിസന്ധി നേരിടുകയും അതിനെ മറികടക്കുകയും വേണ്ടി വരും.

അങ്ങനെയാണ് എനിക്ക് തോന്നുന്നത്'' എന്നാണ് അദിതി അക്കാലത്തെ ഓര്‍ത്തു കൊണ്ട് പറഞ്ഞത്.ആരെങ്കിലും ചൂഷണം നേരിട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തുറന്ന് പറയാനുള്ള എല്ലാ അവകാശങ്ങളുമുണ്ട് എന്നും അദിതി വ്യക്തമാക്കുന്നുണ്ട്.

അവരത് ചെയ്യണം. അവരത് ചെയ്യുന്നില്ലെങ്കില്‍ അത് ജോലി നഷ്ടമാകുമോ എന്ന ഭയം മൂലമാണ്. അതാണ് ഇന്‍ഡസ്ട്രിയിലെ പവര്‍ ഗെയിം. അത് മുളയിലേ നുള്ളണം എന്നും താരം അന്ന് തുറന്നടിച്ചിരുന്നു.എന്തിനാണ് ഭയക്കുന്നത്? ജോലി കിട്ടില്ലെന്ന് കരുതിയാണോ?

കഴിവുണ്ടെങ്കില്‍ വേണ്ടവര്‍ നിങ്ങളെ വിളിക്കും എന്നും താരം അഭിപ്രായപ്പെടുന്നു. എന്തുകൊണ്ടാണ് തങ്ങള്‍ ഈ ഇന്‍ഡസ്ട്രി തിരഞ്ഞെടുത്തതെന്ന് മനസിലാക്കണം. ഈ മാധ്യമത്തോട് സ്നേഹമുണ്ടെങ്കില്‍ ജോലി കിട്ടും.

ഇത് ചിലപ്പോള്‍ എന്റെ ബാലിശമായ വിശ്വസമാകാം. പക്ഷെ ഞാനതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് എന്നും അദിതി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

മലയാളത്തിലൂടെയാണ് അദിതി റാവു കരിയര്‍ ആരംഭിക്കുന്നത്. മമ്മൂട്ടി നായകനായ പ്രജാപതിയായിരുന്നു ആദ്യ സിനിമ.

പിന്നീട് മറ്റ് ഭാഷകളില്‍ സജീവമായി മാറുകയായിരുന്നു. റോക്ക്‌സ്റ്റാര്‍ ആയിരുന്നു ആദ്യ ബോളിവുഡ് ചിത്രം. പിന്നാലെ തമിഴിലും തെലുങ്കിലുമെല്ലാം മുന്‍നിര നായികയായി മാറി അദിതി. ഇപ്പോഴിതാ ഒടിടിയിലും കയ്യടി നേടുകയാണ് അദിതി റാവു. ഈയ്യടുത്തിറങ്ങിയ ജൂബിലി, ഹീരാമണ്ഡി സീരീസുകളിലെ അദിതിയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

#Had #engage #sexual #intercourse #get #good #role #after #being #rejected #stayed #home #without #work #eight #months #AditiRao #revealed

Next TV

Related Stories
#nayanthara | നയന്‍താര മേഡം ഒരു സാധാരണക്കാരിയല്ല, ആരും ബഹളമുണ്ടാക്കരുത്! സാധാരണക്കാരി അല്ലെങ്കില്‍ പിന്നെയാരെന്ന് ചോദ്യം?

Jan 15, 2025 04:20 PM

#nayanthara | നയന്‍താര മേഡം ഒരു സാധാരണക്കാരിയല്ല, ആരും ബഹളമുണ്ടാക്കരുത്! സാധാരണക്കാരി അല്ലെങ്കില്‍ പിന്നെയാരെന്ന് ചോദ്യം?

കഴിഞ്ഞ വര്‍ഷങ്ങളില്‍ അഭിനയത്തിന് പുറമേ നയന്‍താര ചില ബിസിനസുകളും ആരംഭിച്ചിരുന്നു. നടിയുടെ സാനിറ്ററി നാപ്കിന്‍ കമ്പനിയായ ഫെമി 9 മായി ബന്ധപ്പെട്ട്...

Read More >>
#Hansika | 'വിലപിടിപ്പുള്ള സമ്മാനങ്ങൾ ആവശ്യപ്പെട്ടു', ഭർത്താവിന്റെ ആദ്യ വിവാഹം ആഘോഷിച്ച ഹൻസിക; വ്യാപക വിമർശനം

Jan 15, 2025 03:47 PM

#Hansika | 'വിലപിടിപ്പുള്ള സമ്മാനങ്ങൾ ആവശ്യപ്പെട്ടു', ഭർത്താവിന്റെ ആദ്യ വിവാഹം ആഘോഷിച്ച ഹൻസിക; വ്യാപക വിമർശനം

ഹൻസികയുടെയും നടിയുടെ അമ്മ മോണ മോട്വാണിയുടെയും ഇടപെടൽ തന്റെ വിവാഹ ജീവിതത്തെ സാരമായി ബാധിച്ചെന്നും പരാതിയിൽ...

Read More >>
#kalaiyarasan | കിസ്സിങ് സീനിനിടെ നിർത്താതെ ചുംബിച്ചു, ഷൂട്ടിങിനിടെ സംഭവിച്ചത് അതായിരുന്നു, കാരണം....; അവസാനം നായിക ചെയ്തത്! കലൈയരസൻ

Jan 15, 2025 12:24 PM

#kalaiyarasan | കിസ്സിങ് സീനിനിടെ നിർത്താതെ ചുംബിച്ചു, ഷൂട്ടിങിനിടെ സംഭവിച്ചത് അതായിരുന്നു, കാരണം....; അവസാനം നായിക ചെയ്തത്! കലൈയരസൻ

ജീവിതത്തിൽ ഏറ്റവും നാണംകെട്ടതെന്ന് തോന്നിയ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഷൂട്ടിങ് സെറ്റിൽ നിന്നുണ്ടായ അനുഭവമാണ് കലൈയരസരൻ പങ്കുവെച്ചത്. ഒരു...

Read More >>
#trinadharao | നടിയെ ബോഡി ഷെയിമിങ് നടത്തിയ സംവിധായകന്‍ മാപ്പ് പറഞ്ഞ് തടിയൂരി

Jan 14, 2025 09:23 PM

#trinadharao | നടിയെ ബോഡി ഷെയിമിങ് നടത്തിയ സംവിധായകന്‍ മാപ്പ് പറഞ്ഞ് തടിയൂരി

ആ സിനിമയില്‍ അന്‍ഷുവിനെ കണ്ട എല്ലാവരും അവരെ ‘ലഡു’ പോലെയാണെന്ന് കരുതിയിരുന്നുവെന്നും താനും അവരെ കാണാന്‍ നിരവധി തവണ സിനിമ കണ്ടിരുന്നുവെന്നും റാവു...

Read More >>
#ajithkumar | 'എല്ലാവരും മരിക്കും, അതാണ് സത്യം', ‘വിജയ് വാഴ്ക…അജിത് വാഴ്ക…’എന്ന് പറയരുത്’; ആരാധകരോട് അജിത്

Jan 14, 2025 03:49 PM

#ajithkumar | 'എല്ലാവരും മരിക്കും, അതാണ് സത്യം', ‘വിജയ് വാഴ്ക…അജിത് വാഴ്ക…’എന്ന് പറയരുത്’; ആരാധകരോട് അജിത്

നിങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് ഫോക്കസ് ചെയ്യൂ എന്നും താരം പറഞ്ഞു. നിങ്ങള്‍ എല്ലാവരും തരുന്ന സ്നേഹത്തില്‍ ഞാന്‍ വളരെ...

Read More >>
#vidyabalan | പങ്കാളിയെ മറ്റൊരാളുമായി പങ്കുവെക്കുന്നു, തനിക്ക് പറ്റില്ലെന്ന് വിദ്യ; പിന്നാലെ മൂന്നാം ഭാര്യയാണെന്ന് അധിക്ഷേപം

Jan 14, 2025 02:33 PM

#vidyabalan | പങ്കാളിയെ മറ്റൊരാളുമായി പങ്കുവെക്കുന്നു, തനിക്ക് പറ്റില്ലെന്ന് വിദ്യ; പിന്നാലെ മൂന്നാം ഭാര്യയാണെന്ന് അധിക്ഷേപം

ഇപ്പോഴിതാ ഓപ്പൺ റിലേഷൻഷിപ്പിനെതിരെ വിദ്യ ബാലൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് അം​ഗീകരിക്കാൻ പറ്റാത്ത കാര്യമാണിതെന്ന് വിദ്യ...

Read More >>
Top Stories










News Roundup