#SuryasSaturday | നാനിയും എസ്. ജെ സൂര്യയും ഒന്നിച്ച 'സൂര്യാസ്‌ സാറ്റർഡേ' 100 കോടി ക്ലബിൽ

#SuryasSaturday  |  നാനിയും എസ്. ജെ സൂര്യയും ഒന്നിച്ച 'സൂര്യാസ്‌ സാറ്റർഡേ' 100 കോടി ക്ലബിൽ
Sep 16, 2024 12:32 PM | By ShafnaSherin

(moviemax.in)തെലുങ്ക് സൂപ്പർതാരം നാനിയെ നായകനാക്കി വിവേക് ആത്രേയ ഒരുക്കിയ 'സൂര്യാസ്‌ സാറ്റർഡേ' എന്ന ചിത്രം ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ. ഡി. വി. വി എൻ്റർടെയ്ൻമെൻ്റ് നിർമ്മിച്ച ഈ ആക്ഷൻ ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രതികരണമാണ് നേടിയത്.

ഇന്ത്യയൊട്ടാകെയും ആഗോള തലത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചിത്രം മൂന്നാം വാരാന്ത്യത്തിലും ശക്തമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

തുടർച്ചയായ സൂപ്പർ വിജയങ്ങളിലൂടെ നാനി തന്റെ ജനപ്രീതിയും താരമൂല്യവും വർധിപ്പിക്കുകയാണ്. സൂര്യാസ്‌ സാറ്റർഡേയിൽ വില്ലനായി എത്തിയ എസ് ജെ സൂര്യയുടെ പ്രകടനവും വലിയ ശ്രദ്ധ നേടി. നാനി- എസ് ജെ സൂര്യ കൂട്ടുകെട്ടിന്റെ ഗംഭീര മുഖാമുഖം പ്രേക്ഷകരെ വലിയ രീതിയിൽ ആകർഷിക്കുകയും മികച്ച ദൃശ്യാനുഭവം സമ്മാനിക്കുകയും ചെയ്തു.

പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക.ഡൊമസ്റ്റിക് മാർക്കറ്റിലും വിദേശ മാർക്കറ്റിലും കളക്ഷനിൽ മികച്ച വർധനവാണ് ചിത്രത്തിനുണ്ടായത്. വടക്കേ അമേരിക്കയിൽ 2.48 ദശലക്ഷം കളക്ഷൻ നേടിയ ചിത്രം, ഈ മേഖലയിൽ 2.5 ദശലക്ഷം ഡോളർ ഗ്രോസിനോട് അടുക്കുകയാണ്.

വടക്കേ അമേരിക്കയിൽ നാനിയുടെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രവുമാണ് സൂര്യാസ്‌ സാറ്റർഡേ. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ദസറയ്ക്ക് ശേഷം 100 കോടി എന്ന നാഴികക്കല്ലിലെത്തുന്ന നാനിയുടെ രണ്ടാമത്തെ ചിത്രമാണിത്.

ചിത്രം ശ്കതമായ പ്രകടനം നടത്തി മുന്നോട്ടു കുതിക്കുമ്പോൾ, തെലുങ്ക് സിനിമയിലെ ഏറ്റവും ബാങ്കബിൾ സ്റ്റാർ എന്ന പേര് നാനി നിലനിർത്തുകയാണ്. ഛായാഗ്രഹണം- മുരളി ജി, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ, സംഘട്ടനം- റിയൽ സതീഷ്, റാം- ലക്ഷ്മൺ,

കലാ സംവിധായകൻ- ജി. എം. ശേഖർ, വസ്ത്രാലങ്കാരം- നാനി കാമാർസു, എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ- എസ്. വെങ്കടരത്നം, പ്രൊഡക്ഷൻ കൺട്രോളർ- കെ. ശ്രീനിവാസ രാജു, മണികണ്ഠ റോംഗള, കളറിസ്റ്റ്- വിവേക് ആനന്ദ്, വിഎഫ്എക്സ്- നാക്ക് സ്റ്റുഡിയോസ്, മാർക്കറ്റിംഗ്- വാൾസ് ആൻഡ് ട്രെൻഡ്സ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്. പിആർഒ ശബരി.

#NaniS #SuryasSaturday #JSurya #100 #crore #club

Next TV

Related Stories
കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

Jul 18, 2025 10:28 AM

കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

കരാർ ഉറപ്പിച്ച സിനിമ ചിത്രീകരണം ആരംഭിക്കാത്തതിനാൽ ആറുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ രവി...

Read More >>
'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

Jul 15, 2025 01:56 PM

'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

സ്റ്റണ്ട്മാൻ മോഹന്‍രാജിന്‍റെ വിയോഗത്തിൽ പ്രതികരണവുമായി സംവിധായകൻ പാ രഞ്ജിത്ത്....

Read More >>
സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

Jul 14, 2025 05:44 PM

സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

സ്റ്റണ്ട്മാൻ രാജുവിന്റെ മരണംത്തിൽ പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ്...

Read More >>
'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

Jul 14, 2025 02:44 PM

'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമയാണ് തലൈവൻ തലൈവിനെന്ന് ...

Read More >>
അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു

Jul 14, 2025 12:44 PM

അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു

അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall