#fahadhfaasil | ഫഹദിന്‍റെ പേര് വെളിപ്പെടുത്തി അണിയറക്കാര്‍; ഇത്തവണയും ഞെട്ടിക്കും!

#fahadhfaasil | ഫഹദിന്‍റെ  പേര് വെളിപ്പെടുത്തി അണിയറക്കാര്‍; ഇത്തവണയും ഞെട്ടിക്കും!
Sep 18, 2024 08:57 PM | By ShafnaSherin

(moviemax.in)കരിയറിന്‍റെ ആദ്യ ഘട്ടത്തില്‍ മലയാളത്തില്‍ കൈയടി നേടിയപ്പോഴും മറുഭാഷാ സിനിമകളില്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നു ഫഹദ് ഫാസില്‍. എന്നാല്‍ പില്‍ക്കാലത്ത് ആ തീരുമാനം മാറ്റിയപ്പോള്‍ ചുരുങ്ങിയ കാലം കൊണ്ട് പാന്‍ ഇന്ത്യന്‍ ശ്രദ്ധ തന്നെയാണ് അദ്ദേഹം നേടിയത്.

രജനികാന്തിനൊപ്പമാണ് തമിഴില്‍ വരാനിരിക്കുന്ന ഫഹദിന്‍റെ വേഷം. ഇപ്പോഴിതാ ആ കഥാപാത്രത്തിന്‍റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറക്കാര്‍.

https://x.com/LycaProductions/status/1836397329756082293

ജയ് ഭീം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ടി ജെ ജ്ഞാനവേല്‍ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന വേട്ടൈയന്‍ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷത്തില്‍‌ ഫഹദ് ഫാസില്‍ എത്തുന്നത്.

അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്. പാട്രിക് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

ഒരു ഷോര്‍ട്ട് വീഡിയോയിലൂടെയാണ് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ഫഹദിന്‍റെ കഥാപാത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സൂപ്പര്‍ ഡീലക്സ്, വിക്രം, മാമന്നന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ഫഹദ് തമിഴ് പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു.

#Fahad #name #revealed #crew #time #will #be #shocking

Next TV

Related Stories
തരംഗമായി 'ഹിറ്റ് 3'; വമ്പന്‍ പ്രേക്ഷക പ്രതികരണവുമായി നാനി ചിത്രം

May 1, 2025 05:16 PM

തരംഗമായി 'ഹിറ്റ് 3'; വമ്പന്‍ പ്രേക്ഷക പ്രതികരണവുമായി നാനി ചിത്രം

നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' ആഗോള റിലീസായി...

Read More >>
നടൻ അജിത്ത് കുമാർ ആശുപത്രിയില്‍, കാലിന് പരിക്കെന്ന് സൂചന

Apr 30, 2025 09:02 PM

നടൻ അജിത്ത് കുമാർ ആശുപത്രിയില്‍, കാലിന് പരിക്കെന്ന് സൂചന

തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറിനെ...

Read More >>
'നിന്റെ അമ്മയെ അയക്കെടാ, ഇനി മേലാല്‍ വിളിക്കരുത്'; അതോടെ അയാളുടെ വായടഞ്ഞു; ദൂരനുഭവം പങ്കിട്ട് സായ് തംഹാങ്കര്‍

Apr 27, 2025 07:58 PM

'നിന്റെ അമ്മയെ അയക്കെടാ, ഇനി മേലാല്‍ വിളിക്കരുത്'; അതോടെ അയാളുടെ വായടഞ്ഞു; ദൂരനുഭവം പങ്കിട്ട് സായ് തംഹാങ്കര്‍

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കിട്ട നടിമാരില്‍ ഒരാളാണ് സായ്...

Read More >>
Top Stories










GCC News