( moviemax.in) ആസ്വാദകർക്ക് നെഞ്ചിലേറ്റാൻ ഗായകൻ കാർത്തിക്കിന്റെ ശബ്ദത്തിൽ ഒരു മനോഹരഗാനം കൂടി. ശ്രീനാഥ് ഭാസി, ലാൽ, വാണി വിശ്വനാഥ്, രവീണ രവി തുടങ്ങിയവർ അഭിനയിക്കുന്ന ആസാദിയിലെ 'ഏകാ, ഏകാ, നീ ഏകയായ്' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് മ്യൂസിക്ക് 247 ചാനൽ വഴി പുറത്തിറക്കിയത്. നായികയായ ഗംഗയുടെ തടവറയിലെ ഒറ്റപ്പെടലും വിരഹവും കൃത്യമായി പ്രതിഫലിക്കുന്ന ഈ ഗാനം എഴുതിയത് ബി.കെ ഹരിനാരായണാന്. വരുൺ ഉണ്ണിയാണ് സംഗീതം.
നേരത്തെ ഇറങ്ങിയ ആസാദിയുടെ ട്രെയിലറും 'യാനങ്ങൾ തീരാതെ' എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിച്ച് ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 9ന് തിയറ്ററുകളിൽ എത്തും. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ തടവുപുള്ളിയെ അവിടെ നിന്നും പുറത്തിറക്കാനുള്ള ഭർത്താവിന്റേയും പിതാവിന്റേയും കഥ ത്രില്ലർ സ്വഭാവത്തിൽ എഴുതിയത് സാഗർ ആണ്.
സൈജു കുറുപ്പ്, വിജയകുമാർ,ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ഗുണ്ടുകാട് സാബു, അഷ്ക്കർ അമീർ, മാലാ പാർവതി, തുഷാര തുടങ്ങിയവരും അഭിനയിക്കുന്നു. റമീസ് രാജ, രശ്മി ഫൈസൽ എന്നിവർ സഹ നിർമ്മാതാക്കളായ ആസാദിയുടെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്.
sreenathbhasi movie azadi second lyric video