'ആരും അവളെ നോക്കില്ല, എനിക്ക് ഇഷ്ടമുള്ളപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം'; കാമുകനെതിരെ അജിത്തിന്റെ മുന്‍കാമുകി

'ആരും അവളെ നോക്കില്ല, എനിക്ക് ഇഷ്ടമുള്ളപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം'; കാമുകനെതിരെ അജിത്തിന്റെ മുന്‍കാമുകി
Apr 28, 2025 04:11 PM | By Athira V

( moviemax.in) തല എന്ന് തമിഴ്‌നാട്ടുകാര്‍ വിളിക്കുന്ന നടന്‍ അജിത് കുമാര്‍ യാതൊരു വിവാദങ്ങളിലും ഇല്ലാതെ സ്വതന്ത്രനായി ജീവിക്കുന്ന വ്യക്തിയാണ്. ഭാര്യയും നടിയുമായ ശാലിനിയുടെയും മക്കളുടെയുമൊപ്പം സന്തുഷ്ടനായി ജീവിക്കുന്നു, സിനിമകളില്‍ അഭിനയിക്കുന്നു, കാര്‍ ബൈക്ക് റേസിങ്ങ് ഇതൊക്കെയാണ് അജിത്തിന്റെ ജീവിതം. സിനിമയുമായി ബന്ധപ്പെട്ടോ രാഷ്ട്രീയമോ ഒന്നിലും വിമര്‍ശനങ്ങള്‍ക്ക് കാരണമാവാത്ത അധികം ഗോസിപ്പുകള്‍ പോലുമില്ലാത്ത പെര്‍ഫെക്ഷനിസ്റ്റാണ്.

മുന്‍പും അജിത്തിന്റെ പേരിനൊപ്പം വന്ന ഒരേയൊരു ഗോസിപ്പ് നടി ഹീര രാജഗോപാലുമായി പ്രണയത്തിലായിരുന്നു എന്നതാണ്. ഇവരുടെ പ്രണയകഥ ഇടയ്ക്കിടെ പുറത്ത് വരാറുണ്ട്. ഇപ്പോഴിതാ നടനെതിരെ ഗുരുതരമായ ആരോപണവുമായി ഹീര വന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. മുന്‍കാമുകനെതിരെ ഹീര ബ്ലോഗിലൂടെ തുറന്ന് സംസാരിച്ചിരുന്നു. ഇത് അജിത്തിനെ കുറിച്ചാണെന്നാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം അജിത്തും ഭാര്യ ശാലിനിയും അവരുടെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളുടെ പ്രണയകഥയും വൈറലായി. അങ്ങനെ അജിത്ത്-ശാലിനി വാര്‍ത്തകള്‍ നിറഞ്ഞ് നില്‍ക്കുന്നതിനിടെയാണ് തന്റെ പ്രണയകഥയും ബ്രേക്കപ്പിനെ കുറിച്ചുമൊക്കെ പറഞ്ഞ് ഹീര രാജഗോപാല്‍ രംഗത്ത് വരുന്നത്. മാത്രമല്ല ഇതില്‍ മുന്‍കാമുകനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളും നടി ഉന്നയിച്ചിരുന്നു.

സമീപകാല ബ്ലോഗിലാണ് തന്റെ തകര്‍ന്ന ബന്ധത്തെക്കുറിച്ച് ഹീര രാജഗോപാല്‍ എഴുതിയത്. വഞ്ചന, സ്വഭാവഹത്യ, അപമാനം തുടങ്ങി തനിക്ക് കാമുകനില്‍ നിന്നും നേരിടേണ്ടി വന്നത് നിരവധിയാണ്. ഒരിക്കല്‍ നട്ടെല്ലിന് പരിക്കേറ്റുവെന്നും താന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും ഇദ്ദേഹം തന്നോട് പറഞ്ഞു. ആ സമയത്തെല്ലാം ഞാന്‍ അയാളുടെ കൂടെ തന്നെ നിന്ന് സഹായിച്ചു. എന്നാല്‍ അദ്ദേഹമത് കള്ളത്തരം പറഞ്ഞതായിരുന്നു.

വിവാഹത്തെ കുറിച്ച് നടന്‍ തന്നോട് പറഞ്ഞ വാക്കുകളും ഹീര വെളിപ്പെടുത്തി. 'ഒരു വേലക്കാരിയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയെ ഞാന്‍ വിവാഹം കഴിക്കാന്‍ പോവുകയാണ്. ആരും അവളെ നോക്കില്ല, എനിക്ക് ഇഷ്ടമുള്ള ആരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കും.' എന്നൊക്കെ അദ്ദേഹം തന്നോട് പറഞ്ഞുവെന്നാണ് പേര് വ്യക്തമാക്കാതെ ഹീര എഴുതിയത്.

അജിത്തും ഹീരയും നായിക-നായകന്മാരായി അഭിനയിച്ച കാതല്‍ കോട്ടൈ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. അതിന് ശേഷം വേറെയും സിനിമകളില്‍ താരങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. ഇതോടെ രണ്ടാളും കൂടുതല്‍ അടുപ്പത്തിലായി. വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഹീരയുടെ അമ്മയുടെ എതിര്‍പ്പാണ് ഈ ബന്ധം മുന്നോട്ട് പോകാത്തതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

പിന്നീട് അജിത്ത് അമര്‍ക്കളം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ശാലിനിയുമായി അടുപ്പത്തിലായി. 2000 ഏപ്രിലില്‍ ആയിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ രണ്ട് മക്കളും ജനിച്ചു. ഇക്കഴിഞ്ഞ ദിവസം അജിത്തും ശാലിനിയും അവരുടെ ഇരുപത്തിയഞ്ചാം വിവാഹവാര്‍ഷികവും ആഘോഷിച്ചു. ഈ ദിവസങ്ങളിലെല്ലാം താരങ്ങളെ കുറിച്ചുള്ള കഥകളാണ് പ്രചരിച്ചിരുന്നത്. ഇതിനിടയിലേക്കാണ് ഹീരയുടെ വിവാദ വെളിപ്പെടുത്തല്‍ വരുന്നത്.

അതേ സമയം ഇത് വെറും കെട്ടുകഥകളാണെന്ന തരത്തിലും പ്രചരണമുണ്ട്. നടനെ മനഃപൂർവ്വം കരിവാരി തേക്കുക എന്ന ലക്ഷ്യത്തോടെ ചിലർ പ്രവർത്തിച്ചതാണെന്നും കഥകളുണ്ട്. മാത്രമല്ല ഹീരയുടെ അക്കൌണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും നിലവിൽ അത് പ്രവർത്തിക്കുന്നില്ലെന്നും വ്യക്തമാണ്. വൈകാതെ ഇതിലൊരു വിശദീകരണവുമായി നടി തന്നെ രംഗത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ajith exgirlfriend actress heerarajagopal slams lover boldstatement

Next TV

Related Stories
കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

Dec 19, 2025 12:03 PM

കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

പ്രദീപ് രംഗനാഥൻ, പൊറോട്ടയും ബീഫും കഴിക്കണം , സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ...

Read More >>
Top Stories