ബി​ഗ് ബോസ് ഷോ മാൻഡ്രക്കോ?, വീണയ്ക്ക് പിന്നാലെ ദാമ്പത്യം അവസാനിപ്പിക്കാൻ ഒരുങ്ങി ലക്ഷ്മിപ്രിയയും?; കുറിപ്പ്!

ബി​ഗ് ബോസ് ഷോ മാൻഡ്രക്കോ?, വീണയ്ക്ക് പിന്നാലെ ദാമ്പത്യം അവസാനിപ്പിക്കാൻ ഒരുങ്ങി ലക്ഷ്മിപ്രിയയും?; കുറിപ്പ്!
May 2, 2025 08:11 AM | By Athira V

( moviemax.in) ഇതുവരെയുള്ള ബി​ഗ് ബോസ് മലയാളം സീസണുകളിൽ ഏറ്റവും കൂടുതൽ ജനപ്രീതി ലഭിച്ച സീസണായ നാലാം സീസണിലെ വൈറൽ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നടിയും എഴുത്തുകാരിയും എല്ലാമായ ലക്ഷ്മിപ്രിയ. ​ഗ്രാന്റ് ഫിനാലെ സ്റ്റേജ് വരെ എത്തിയ ആ സീസണിലെ തേർഡ് റണ്ണറപ്പായിരുന്നു. സീസൺ ഫോറിൽ മാറ്റുരച്ച മത്സരാർത്ഥികളിൽ ലക്ഷ്മിപ്രിയയാണ് ഏറ്റവും കൂടുതൽ വൈറൽ കണ്ടന്റുകൾ സൃഷ്ടിച്ചൊരാൾ.

തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും മടി കൂടാതെ പറഞ്ഞതിന്റെ പേരിൽ വലിയ രീതിയിൽ വിമർശനവും നടിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ ലക്ഷ്മിപ്രിയ പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ചർച്ചയാകുന്നത്. താനും ഭർത്താവ് ജയേഷും വേർപിരിയുന്നുവെന്ന് അറിയിച്ച് ലക്ഷ്മി കഴിഞ്ഞ ​ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ചതെന്ന തരത്തിലുള്ള കുറിപ്പിന്റെ സ്ക്രീൻ ഷോട്ടാണ് പ്രചരിക്കുന്നത്.

തെറ്റുകളും കുറ്റങ്ങളും തന്റേതാണെന്നും ആയതിനാൽ ചേർത്ത് വെച്ചാലും ചേരാത്ത ജീവിതത്തിൽ നിന്നും താൻ പിൻവാങ്ങുകയാണെന്നായിരുന്നു വൈറൽ കുറിപ്പിൽ എഴുതിയിരുന്നത്. ജീവിതത്തിൽ ഏറ്റവും വെറുത്ത ചില കാര്യങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നാൽപ്പതുകളുടെ തുടക്കത്തിൽ ജീവിതം എത്തി നിൽക്കുന്ന ഈ വേളയിൽ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നു.

പലവട്ടം ആലോചിച്ച് ഉറപ്പിച്ച എന്റെ ശരിയിലേക്ക് ഞാൻ നില ഉറപ്പിക്കുകയാണ്. കുടുംബവിശേഷങ്ങൾ ഒരിക്കലും ഞാൻ സോഷ്യൽമീഡിയയിൽ അമിതമായി പങ്കുവെയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നിലനിർത്തുമ്പോൾ തന്നെയാണ് അതിന്റെ ഭം​ഗി എന്നാണ് എന്റെ വിശ്വസം. 22 വർഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാൻ പറയുന്നത്.

വിവാഹത്തിന്റെ ആദ്യ നാളുകളിലാണ് ഡിവോഴ്സ് വർധിക്കുന്നത്. ഇത് കൗമാരം മുതൽ ഈ വയസ് വരെ തുടരുന്ന ദാമ്പത്യത്തിൽ ഇമോഷണൽ അറ്റാച്ച്മെന്റ് വളരെ കൂടുതലായിരിക്കും. ഇപ്പോൾ എവിടെയോ ആ കണക്ഷൻ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്. എല്ലാം എന്റെ പ്രശ്നമാണ്.

ആയതിനാൽ ചേർത്ത് വെച്ചാലും ചേരാത്ത ജീവിതം അതിൽ നിന്നും ഞാൻ പിൻവാങ്ങുകയാണ്. ഞാൻ സ്വപ്നത്തിൽ പോലും അദ്ദേഹത്തെ പിരിയുമെന്ന് കരുതിയിട്ടില്ലായിരുന്നു. ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പോൾ‌ ഞങ്ങളുടെ സെപ്പറേഷൻ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ആ ഇമോഷണൽ ബോണ്ടിങ് നഷ്ടമായി അത് മാത്രമാണ് കാരണം.

ഞങ്ങളുടെ സ്വകാര്യത, മക്കൾ ഇതൊക്കെ മാനിക്കാൻ അപേക്ഷിക്കുന്നു എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. കുറിപ്പ് വൈകാതെ തന്നെ സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. പിന്നീട് അതേ കുറിച്ച് ഒരു പ്രതികരണവും ഉണ്ടായില്ല. അതിനാൽ തന്നെ ലക്ഷ്മിപ്രിയ-ജയേഷ് ദാമ്പത്യമാണ് പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയം. അതേസമയം ബി​ഗ് ബോസ് ഷോ ഒരു മാൻഡ്രക്കാണോയെന്ന സംശയവും പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്.

കാരണം ഷോയിൽ പങ്കെടുത്ത് തിരിച്ച് വന്നശേഷമാണ് നടിയും അവതാരകയുമായ ആര്യയ്ക്ക് തന്റെ പ്രണയം നഷ്ടമായത്. അതുപോലെ ഷോയിൽ നിന്നും പുറത്ത് വന്നശേഷമാണ് നടി വീണ നായരും ഭർത്താവും വേർപിരിഞ്ഞത്. സീസൺ ആറിൽ മത്സരിച്ച അപ്സരയും ഭർത്താവ് ആൽബിയിൽ നിന്നും അകന്നാണ് കഴിയുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

2005ൽ ആയിരുന്നു ലക്ഷ്മിപ്രിയയുടേയും ജയേഷിന്റെയും വിവാഹം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും ഒരു മകളുണ്ട്. മുസ്ലീം കുടുംബത്തിൽ ജനിച്ച ലക്ഷ്മിപ്രിയ ജയേഷിന്റെ ജീവിതത്തിന്റെ ഭാ​ഗമായതോടെയാണ് ഹിന്ദുമതം സ്വീകരിച്ചത്. സം​ഗീത‌ജ്ഞനായ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ് ലക്ഷ്മിയുടെ ഭർത്താവ് ജയേഷ്.

biggboss fame lakshmipriya headed divorce writeup goes viral

Next TV

Related Stories
ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്!  അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

Jul 2, 2025 11:27 AM

ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്! അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

ഒരു വൃദ്ധൻ പ്രവചിച്ച ദിലീപിന്റെ ഭാവി നടൻ നന്ദൂസിന്റെ വാക്കുകൾ...

Read More >>
പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

Jul 2, 2025 10:55 AM

പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

ശ്വേത മേനോൻ തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും കുറിച്ച് തുറന്നു...

Read More >>
Top Stories










News Roundup






https://moviemax.in/-