( moviemax.in) ഒരു കാലത്ത് മിമിക്രി വേദികളില്‍ നിറസാന്നിധ്യമായിരുന്ന കൊല്ലം സുധിയുടെ വേര്‍പാട് മലയാളികളെ ഞെട്ടിച്ച് കൊണ്ടായിരുന്നു. പരിപാടികളുടെ തിരക്കില്‍ പുതിയ ജീവിതം കെട്ടിപ്പടുത്ത് വരുന്നതിനിടെയാണ് സുധി വാഹനാപകടത്തില്‍ മരണപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് അനാഥമായ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തു. എന്നാല്‍ സുധിയുടെ ഭാര്യ രേണു അഭിനയിക്കാന്‍ പോയതിന്റെ പേരില്‍ വന്‍വിമര്‍ശനമാണ് ഓരോ ദിവസം കഴിയുംതോറും ഇവർക്ക് വന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി രേണു സുധി സോഷ്യല്‍ മീഡിയയുടെ ആക്രമങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഭാര്യയായ രേണുവിനെ കുറിച്ച് മുന്‍പൊരിക്കല്‍ സുധി പറഞ്ഞ കാര്യങ്ങളും വൈറലായി. സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ സുധിയുടെ ഭാര്യയും മക്കളുമൊക്കെ സര്‍പ്രൈസായി അവിടെ എത്തിയിരുന്നു. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ആദ്യ ഭാര്യയിലുള്ള മകനും രേണുവിന്റെ മകനെയും ഒരുമിച്ച് വേദിയില്‍ കൊണ്ട് വരികയും അവരുടെ വിശേഷങ്ങള്‍ പറയുകയും ചെയ്തു. മാത്രമല്ല ഒന്നുമില്ലാതെ നിന്ന സമയത്ത് തന്നെയും ആദ്യ ഭാര്യയിലുള്ള മകനെയും സ്വന്തമായി സ്വീകരിച്ച ആളാണ് രേണു. അവളുടെ സ്‌നേഹം ദൈവം തന്ന സമ്മാനമാണെന്നാണ് സുധി പറയുന്നത്. അതുപോലെ സുധിചേട്ടന്‍ തന്റെ ജീവിതത്തിന് എത്രത്തോളം പ്രധാനപ്പെട്ട ആളാണെന്ന് രേണുവും പറയുന്നു.
കൈ കുഞ്ഞ് ആയിരിക്കുമ്പോള്‍ ഭാര്യ തന്നെയും മകനെയും ഉപേക്ഷിച്ച് പോയ കഥയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലം സുധി വെളിപ്പെടുത്തിയത്. അന്ന് സ്റ്റേജ് പ്രോഗ്രാമിന് പോകുമ്പോള്‍ കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാത്തത് കൊണ്ട് കൈയ്യിലെടുക്കും. എന്നിട്ട് സ്‌റ്റേജിന്റെ പുറകില്‍ കിടത്തി ഉറക്കും. ഇടയ്ക്ക് അസീസ് നെടുമങ്ങാട് അടക്കമുള്ള താരങ്ങളുടെ കൈയ്യില്‍ ഏല്‍പ്പിച്ച ശേഷമായിരിക്കും സുധി പോയി പരിപാടി അവതരിപ്പിക്കുന്നത്. അങ്ങനെ മകന്‍ സ്ഥിരമായി കൂടെ വന്ന് തുടങ്ങി.
ഒടുവില്‍ അവന്‍ കുറച്ച് വളര്‍ന്നപ്പോള്‍ കര്‍ട്ടന്‍ പൊക്കാനും താഴ്ത്താനുമൊക്കെ ഇരിക്കാന്‍ തുടങ്ങി. ഒരു ദിവസം മഴ പെയ്ത് കര്‍ട്ടനൊക്കെ നനഞ്ഞു. ആരൊക്കെയോ ചേര്‍ന്ന് അത് പൊക്കി ഉയര്‍ത്തി വെച്ചിരുന്നു. മഴ മാറിയ ശേഷം തിരികെ വന്നപ്പോള്‍ മകനാണ് പോയി ആ കര്‍ട്ടന്‍ അഴിക്കുന്നത്. മഴവെള്ളത്തില്‍ കുതിര്‍ന്ന കര്‍ട്ടന്റെ ഭാരം കാരണം നിലത്ത് നിന്ന ഇവന്‍ മുകളിലേക്ക് ഉയര്‍ന്ന് പോയി.
കൊല്ലം സുധിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് അന്ന് രേണു സംസാരിച്ചിരുന്നു. 'സുധിയുടെ കോമഡി സ്‌കിറ്റ് ഇഷ്ടമായിരുന്നു. ജഗദീഷേട്ടനെ ഇഷ്ടമുള്ളത് കൊണ്ടാണ് സുധി ചേട്ടനെ സ്‌നേഹിച്ചത്. പിന്നെ പ്രണയിച്ച് കെട്ടിയെന്നും രേണു പറയുന്നു. സുധി ചേട്ടന്‍ ഭര്‍ത്താവിന്റെയും അച്ഛന്റെയും അമ്മയുടെയും തുടങ്ങി പല റോളുകളില്‍ തന്നെ സ്‌നേഹിക്കാറുണ്ട്.' എന്നും രേണു കൂട്ടിച്ചേര്‍ത്തു.
കൊല്ലം സുധിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് അന്ന് രേണു സംസാരിച്ചിരുന്നു. 'സുധിയുടെ കോമഡി സ്‌കിറ്റ് ഇഷ്ടമായിരുന്നു. ജഗദീഷേട്ടനെ ഇഷ്ടമുള്ളത് കൊണ്ടാണ് സുധി ചേട്ടനെ സ്‌നേഹിച്ചത്. പിന്നെ പ്രണയിച്ച് കെട്ടിയെന്നും രേണു പറയുന്നു. സുധി ചേട്ടന്‍ ഭര്‍ത്താവിന്റെയും അച്ഛന്റെയും അമ്മയുടെയും തുടങ്ങി പല റോളുകളില്‍ തന്നെ സ്‌നേഹിക്കാറുണ്ട്.' എന്നും രേണു കൂട്ടിച്ചേര്‍ത്തു.
kollamsudhi reveals his second wife renusudh love care after their marriage