സാമന്തയുടെ ആദ്യ നിർമാണ ചിത്രം; 'ശുഭം' ട്രെയിലർ ഒൻപതിന് തിയറ്ററുകളിൽ

സാമന്തയുടെ ആദ്യ നിർമാണ ചിത്രം; 'ശുഭം' ട്രെയിലർ ഒൻപതിന് തിയറ്ററുകളിൽ
Apr 29, 2025 10:22 AM | By VIPIN P V

സാമന്തയുടെ ആദ്യ നിർമാണ ചിത്രമായ 'ശുഭം' മെയ് ഒൻപതിന് തിയറ്ററുകളിൽ എത്തും. സാമന്തയുടെ ബാനറായ ട്രാലാല മൂവിങ് പിക്ചേഴ്സിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വസന്ത് മാരിഗന്തി കഥയും തിരക്കഥയും ഒരുക്കിയ ചിത്രത്തിന് ഷോർ ആണ് സംഗീതം നിര്‍വഹിക്കുന്നത്. പുതുമയുള്ളതും എന്നാൽ പ്രസക്തവുമായ കഥാതന്തുവാണ് ശുഭം അവതരിപ്പിക്കുന്നത്. ഹൊറർ കോമഡി ചിത്രത്തിൽ അതിഥി വേഷത്തിൽ സാമന്തയും എത്തുന്നുണ്ട്.

2 മിനിറ്റ് 51 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറില്‍ ഒരു കൂട്ടം സുഹൃത്തുക്കൾ തങ്ങളുടെ ഭാര്യമാരെ എങ്ങനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. വീട്ടിലെ സ്ത്രീകൾ എല്ലാ ദിവസവും രാത്രി 9 മണിക്ക് നടക്കുന്ന ഒരു ടിവി സീരിയല്‍ കാണുന്നു. പുരുഷന്മാർക്ക് അവരുടെ മുകളിലുള്ള എല്ലാ നിയന്ത്രണം നഷ്ടപ്പെടുന്നു.

ട്രെയിലറിന്റെ അവസാനം, സാമന്ത പുരുഷന്മാരോട് എല്ലാവരും മരിക്കുമെന്ന് അവൾ നാടകീയമായി ആംഗ്യം കാണിക്കുന്നു. ഒപ്പം ഇതേ സമയം റിലീസ് ഡേറ്റും എഴുതി കാണിക്കുന്നു. സാമന്തയുടെ വ്യത്യസ്തമായ കോമ‍ഡി റോള്‍ ചിത്രത്തില്‍ കാണാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതികരണം.

Samantha first production film Shubham trailer hit theaters nineth

Next TV

Related Stories
പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

Jul 8, 2025 08:15 PM

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയ വിമർശനങ്ങളെക്കുറിച്ച് വിജയ് ദേവരകൊണ്ട...

Read More >>
ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

Jun 29, 2025 05:40 PM

ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

കണ്ണപ്പ സിനിമയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിഷ്ണു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall