(moviemax.in) ഇന്ന് സിനിമാലോകത്ത് ഏറ്റവും വലിയ പ്രശ്നമായി മറിക്കൊണ്ടിരിക്കുകയാണ് കാസ്റ്റിംഗ് കൗച്ച്. പ്രമുഖതാരങ്ങള്‍ പോലും തങ്ങൾക്ക് നേരിടേണ്ടി വന്ന ദൂരനുഭവങ്ങൾ വെളിപ്പെടുത്തി മുന്നോട്ട് വന്നിട്ടുണ്ട്. പലപ്പോഴും കാസ്റ്റിംഗ് കൗച്ചിന് ഇരകളാകേണ്ടി വരിക, സിനിമാ ലോകത്ത് വേരുകളോ ബന്ധങ്ങളോ ഇല്ലാത്ത സാധാരണക്കാരായ പെണ്‍കുട്ടികളാകും.
തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കിട്ട നടിമാരില്‍ ഒരാളാണ് സായ് തംഹാങ്കര്‍. ബോളിവുഡിലും സാന്നിധ്യ അറിയിച്ചിട്ടുള്ള സായ് മറാത്തി സിനിമയിലെ സൂപ്പര്‍ നായികയാണ്. ബോളിവുഡിലും നിരവധി ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്. ഈയ്യടുത്തിറങ്ങിയ ഡബ്ബ കാര്‍ട്ടല്‍ എന്ന വെബ് സീരീസിലെ പ്രകടനത്തിലൂടേയും കയ്യടി നേടിയിരുന്നു. ഒരിക്കല്‍ മിസ് മാലിനിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്കുണ്ടായ ദുരനുഭവം സായ് വെളിപ്പെടുത്തിയിരുന്നു.
''ഒരു ദിവസം ഒരാള്‍ എന്നെ വിളിച്ചു. തന്റെ പക്കല്‍ ഒരു സിനിമയുണ്ടെന്ന് പറഞ്ഞു. പക്ഷെ ഒരു വിഷയമുണ്ട്. നിങ്ങള്‍ സംവിധായകന്റേയും നിര്‍മ്മാതാവിന്റേയും കൂടെ കിടക്കേണ്ടി വരും. പൊതുവെ നായകന്റെ കൂടെ കിടക്കാനും പറയാറുണ്ട്. പക്ഷെ നീ ആയതിനാല്‍ നിര്‍മ്മാതാവിന്റേയും സംവിധായകന്റേയും കൂടെ കിടന്നാല്‍ മതി എന്ന് അയാള്‍ പറഞ്ഞു. നിന്റെ അമ്മയെ അയക്കെടാ എന്നായിരുന്നു എന്റെ മറുപടി''സായ് പറയുന്നു.
''അടുത്ത പത്ത് സെക്കന്റ് നേരം അയാള്‍ നിശബ്ദനായിരുന്നു. ഇനി മേലാല്‍ എന്നെ വിളിക്കരുതെന്ന് ഇപ്പോള്‍ നിനക്ക് മനസിലായില്ലേ എന്ന് ഞാന്‍ ചോദിച്ചു. എന്നിട്ട് ഫോണ്‍ വച്ചു. പിന്നീടൊരിക്കലും അങ്ങനൊരു ഫോണ്‍ കോള്‍ വന്നിട്ടില്ല. നമുക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യം തുറന്ന് പറയണം'' എന്നാണ് സായ് പറയുന്നത്.
ടെലിവിഷനിലൂടെയാണ് സായ് കരിയര്‍ ആരംഭിക്കുന്നത്. തുസ്യാവിന എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം.പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. ബോളിവുഡിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സായ് താരമാകുന്നത് മറാത്തി സിനിമകളിലൂടെയാണ്. മറാത്തി സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് സായ് തംഹാങ്കര്‍. മഹാരാഷ്ട്ര സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ്, ഫിലിം ഫെയര്‍, ഫിലിംഫെയര്‍ മറാത്തി തുടങ്ങിയ പുരസ്‌കാരങ്ങളും സായ് നേടിയിട്ടുണ്ട്.
sai tamhankar about casting couch