താര ജീവിതത്തില്‍ ഇന്ന് ഒഴിച്ചു കൂടാന്‍ സാധിക്കാത്ത ഒന്നാണ് സോഷ്യല്‍ മീഡിയ എന്നത്. താരങ്ങള്‍ക്കും ആരാധകര്‍ക്കുമിടയിലെ അകലം കുറയ്ക്കാന്‍ സോഷ്യല്‍ മീഡിയ വലിയ തോതില്‍ സഹായിക്കുന്നുണ്ട്. ഓഫ് സ്‌ക്രീനില്‍ തങ്ങള്‍ എന്താണെന്ന് ആരാധകരെ അറിയിക്കാന്‍ ഇതിലൂടെ താരങ്ങള്‍ക്ക് സാധിക്കും. സിനിമയിലെ ഇമേജിന്റെ ഭാരത്തില്‍ നിന്നും രക്ഷപ്പെടാനും വ്യത്യസ്തമായ വേഷങ്ങളിലേക്ക് എത്താനും താരങ്ങളെ സോഷ്യല്‍ മീഡിയ സഹായിക്കാറുണ്ട്.
അതേസമയം സോഷ്യല്‍ മീഡിയ പലപ്പോഴും താരങ്ങള്‍ക്ക് ശാപമായി മാറാറുമുണ്ട്. പലപ്പോഴും നടിമാരാണ് സോഷ്യല്‍ മീഡിയയുടെ മോശം സമീപനത്തില്‍ വലയുന്നത്. താരങ്ങളുടെ ചിത്രങ്ങളിലും വീഡിയോകളിലും മോശം കമന്റുമായി എത്തുന്നവര്‍ പതിവാണ്. ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങളും ബോഡി ഷെയ്മിംഗുമെല്ലാം നടിമാര്‍ക്ക് നേരിടേണ്ടി വരാറുണ്ട്.
ഇത്തരം കമന്റുകള്‍ക്ക് ചിലര്‍ ചുട്ട മറുപടി നല്‍കാറുമുണ്ട്. അത്തരത്തില്‍ തന്നെ വിമര്‍ശിക്കാനും അശ്ലീലം പറയാനും വരുന്നവര്‍ക്ക് മറുപടി നല്‍കാറുള്ള നടിയാണ് സാധിക വേണുഗോപാല്‍. ഇപ്പോഴിതാ സാധികയുടെ പുതിയ ചിത്രങ്ങളും വീഡിയോയും വൈറലാവുകയാണ്. പര്‍പ്പിള്‍ നിറത്തിലുള്ള സാരിയാണ് സാധിക ധരിച്ചിരിക്കുന്നത്. രസകരമായ കമന്റുകള്‍ക്ക് സാധിക മറുപടി നല്‍കുന്നുണ്ട്.
പോരുമോ എന്റെ കൂടെ എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് സാധിക നല്‍കിയ മറുപടി ഇല്ല എന്നായിരുന്നു. ഇതിനിടെ സാധികയോട് ഒരാള്‍ സാരിയില്‍ ഒരു ഡാന്‍സ് റീല്‍ ചെയ്യുമോ ചേച്ചി എന്നും ചോദിക്കുന്നുണ്ട്. '' സംസ്‌കാരം ഇല്ലാത്ത കാമപ്രാന്തന്മാര്‍ ഉള്ള നാടാണ്. എന്തിനാ വെറുതെ ഓരോന്നു പോസ്റ്റ് ചെയ്ത് ആ റേപ്പിസ്റ്റുകള്‍ക്ക് വെര്‍ച്വല്‍ റേപ്പിന് ഇരയായി ഞാന്‍ വെറുതെ എന്റെ മനസമാധാനം കളയുന്നത്.'' എന്നായിരുന്നു സാധികയുടെ മറുപടി.
നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.' എന്റെ ദൈവമേ. നിങ്ങളെ ഗ്ലാമറൊന്നും ഇവിടത്തെ നായികന്മാര്‍ക്കില്ലാട്ടോ, ആറാം തമ്പുരാന്റെ ഡയലോഗ് പറയട്ടെ മോഹന്‍ലാല്‍ മഞ്ജു വാര്യരോടു പറയുന്നേ, ഈ ജന്മത്തില്‍ പറ്റില്ലെങ്കിലും അടുത്ത ജന്മത്തിലെങ്കിലും എന്റെ സ്വന്തമാകുമോ പെണ്ണേ, ആരാണിത് അപ്‌സരയോ.' എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍. അതേസമയം അശ്ലീല കമന്റുകള്‍ പങ്കുവെക്കുന്നവരുമുണ്ട്. അതൊന്നും പക്ഷെ സാധികയെ തളര്‍ത്തില്ലെന്നുറപ്പാണ്. നേരത്തെ ഉദ്ഘാടനങ്ങളുടെ മറവില്‍ അഡ്ജസ്റ്റ്‌മെന്റ് ചോദിക്കുന്നവരെക്കുറിച്ച് സാധിക തുറന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു. അബാക് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാധിക മനസ് തുറന്നത്.
നേരത്തെ ഉദ്ഘാടനങ്ങളുടെ മറവില്‍ അഡ്ജസ്റ്റ്‌മെന്റ് ചോദിക്കുന്നവരെക്കുറിച്ച് സാധിക തുറന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു. അബാക് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാധിക മനസ് തുറന്നത്.
''സിനിമകളില്‍ മാത്രമല്ല മറ്റു പല മേഖലകളിലും ഇത് നടക്കുന്നുണ്ട്. ഉദ്ഘാടനത്തിന് വിളിച്ചിട്ടും അഡ്ജസ്റ്റ് മെന്റ് ചോദിച്ച ആളുകളുണ്ട്. ഓണര്‍ക്ക് ഇത്തിരി താല്പര്യമുണ്ടെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. അങ്ങനെ താല്പര്യമുള്ളവരെ കൊണ്ട് നിങ്ങള്‍ അത് ചെയ്തോ എനിക്ക് താല്പര്യമില്ലെന്ന് ഞാന്‍ തിരികെ പറഞ്ഞു. ഉദ്ഘാടനത്തില്‍ മാത്രമല്ല പുറത്ത് ഷോയ്ക്ക് പോകുമ്പോഴും ഇതുപോലെ ചോദിക്കുന്നവരുണ്ട്.'' എന്നാണ് സാധിക പറഞ്ഞത്.
സിനിമയിലും സീരിയലിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് സാധിക. സിനിമയേക്കാള്‍ സാധിക താരമാകുന്നത് ടെലിവിഷനിലൂടെയാണ്. മഴവില്‍ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരമാകുന്നത്. കലികാലം, ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്, എംഎല്‍എ മണി പത്താം ക്ലാസും ഗുസ്തിയും തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് സാധിക. താരത്തിന്റെ റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
sadhikavenugopal gives reply comments her latest photos reel