#KishkindhaKandam | ആസിഫിന്റെ കിഷ്‍കിന്ധാ കാണ്ഡം ആറാം ദിവസം ഇന്ത്യയില്‍ നിന്ന് നേടിയത് അത്ഭുതപ്പെടുത്തുന്ന നേട്ടം

#KishkindhaKandam | ആസിഫിന്റെ കിഷ്‍കിന്ധാ കാണ്ഡം ആറാം ദിവസം ഇന്ത്യയില്‍ നിന്ന് നേടിയത് അത്ഭുതപ്പെടുത്തുന്ന നേട്ടം
Sep 18, 2024 10:40 PM | By ShafnaSherin

(moviemax.in)ആസിഫ് അലി നായകനായി വന്ന ചിത്രമാണ് കിഷ്‍കിന്ധാ കാണ്ഡം. നിരൂപക പ്രശംസയ്‍ക്കൊപ്പം കിഷ്‍കിന്ധാ കാണ്ഡം സിനിമ പ്രേക്ഷക പ്രശംസയും നേടി മുന്നേറുകയാണ്.

കിഷ്‍കിന്ധാ കാണ്ഡത്തിന്റെ ആറാം ദിവസത്തെ കളക്ഷനില്‍ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആസിഫ് അലി ചിത്രം കുതിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ആസിഫിന്റെ കിഷ്‍കിന്ധാ കാണ്ഡം ആറാം ദിവസം ഇന്ത്യയില്‍ നിന്ന് നേടിയത് ഒറ്റ ദിവസത്തെ ഉയര്‍ന്ന തുകയാണ്. ഇന്ത്യയില്‍ കിഷ്‍കിന്ധാ കാണ്ഡം 2.6 കോടി രൂപയാണ് നേടിയത് എന്നാണ് പ്രമുഖ സിനിമ അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

വമ്പൻ മുന്നേറ്റമാണ് ആസിഫ് അലി ചിത്രം നടത്തുന്നത്. നാല്‍പ്പത്തിയഞ്ച് ലക്ഷം മാത്രമാണ് റിലീസിന് ചിത്രത്തിന് നേടാനായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ ആസിഫ് അലിയുടെ ഫോട്ടോ പങ്കുവെച്ച് ചിരിയെ പ്രശംസിക്കുകയാണ് ആരാധകര്‍.

ആസിഫ് അലിയുടെ മനോഹരമായ ചിരി സിനിമാ ആരാധകരെ മിക്കപ്പോഴും ആകര്‍ഷിക്കാറുണ്ട്. വിജയത്തിന്റെ ഒരു മന്ദസ്‍മിതം പോലെ താരത്തിന്റെ ആ ചിരി മലയാളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. തിരക്കഥയുടെ തെരഞ്ഞെടുപ്പില്‍ വേറിട്ട സൂക്ഷ്‍മത താരം പുലര്‍ത്തുന്നുവെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നതും.

ആസിഫിന്റെ കിഷ്‍കിന്ധാ കാണ്ഡം സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ദിൻജിത്ത് അയ്യത്താൻ ആണ്. ആസിഫിനൊപ്പം കിഷ്‍കിന്ധാ കാണ്ഡം എന്ന സിനിമയില്‍ വിജരാഘവൻ, അപര്‍ണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി നിഷാൻ, ഷെബിൻ ബെൻസണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്ന ബാഹുല്‍ രമേഷാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ബാഹുല്‍ രമേഷാണ്. നിര്‍മാണം ജോബി ജോര്‍ജ് തടത്തിലാണ്, 126 മിനിറ്റാണ് ത്രില്ലര്‍ ഴോണറിലുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം, സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്.

#Asif #KishkindhaKandam #Day #India #surprising #achievement

Next TV

Related Stories
'വിജേഷേട്ടൻ നിർത്തിയിടത്തുനിന്ന് ഞങ്ങൾ തുടങ്ങുന്നു'; തേവരയിൽ നാടകം തുടരുമെന്ന് ഭാര്യ കബനി

Jan 31, 2026 03:00 PM

'വിജേഷേട്ടൻ നിർത്തിയിടത്തുനിന്ന് ഞങ്ങൾ തുടങ്ങുന്നു'; തേവരയിൽ നാടകം തുടരുമെന്ന് ഭാര്യ കബനി

നാടകം താനും മകളും സുഹൃത്തുക്കളും ചേർന്ന് പൂർത്തിയാക്കുമെന്ന് ഭാര്യ...

Read More >>
'സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും' - മോഹൻലാൽ

Jan 31, 2026 07:58 AM

'സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും' - മോഹൻലാൽ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ , റോയിയെ അനുസ്മരിച്ച് നടൻ...

Read More >>
Top Stories










News Roundup