മലയാള സിനിമയുടെ തഗ് റാണി എന്നാണ് സോഷ്യൽ മീഡിയകളിൽ നിഖില വിമലിനെ വിളിക്കുന്നത്. ഉരുളക്ക് ഉപ്പേരി പോലെ വളരെ പെട്ടെന്നാണ് നിഖില ഓരോ ചോദ്യങ്ങൾക്കും മറുപടി പറയുന്നത്.
ഈ മറുപടികളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാണ്. കഥ ഇന്നുവരെ എന്ന ചിത്രമാണ് നിഖില വിമലിന്റെ പുതിയ റിലീസ് ചിത്രം.
പ്രണയവും ഫീൽ ഗുഡും നിറഞ്ഞ ചിത്രമാണിത്. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോൻ, മേതിൽ ദേവിക, അനു മോഹൻ, ഹക്കിം ഷാജഹാൻ, അനുശ്രീ തുടങ്ങി വലിയ താരനിരയുണ്ട്.
പൊതുവേ ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടാത്തയാളാണ് നിഖില. ഈ ചിത്രത്തിലും ഒരു നാടൻ ലുക്കിലാണ് നിഖില എത്തുന്നത്.
അതിനു പിന്നിലെ കാരണം നിഖില വിമൽ വ്യക്തമാക്കുന്നുണ്ട്.
"അങ്ങനെ ഒരു മോഡേൺ ലുക്കുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടില്ല. പല ഓഫറുകളും വരാറുണ്ട്. പക്ഷേ എനിക്ക് കൺവിൻസിംഗ് ആവാത്തത് ഞാൻ ചെയ്യാറില്ല. ഗ്ലാമറായിട്ട് ചെയ്യുന്നതിന് രണ്ട് രീതിയിൽ പറയാൻ സാധിക്കും.
ഒന്ന് ഡ്രെസ്സിംഗിൽ ഗ്ലാമറാവാം, അല്ലെങ്കിൽ സ്വഭാവം കൊണ്ട് ഗ്ലാമറസാവാം. ഏത് തരം കഥാപാത്രങ്ങളാണ് ആ സിനിമയിൽ അഭിനയിക്കേണ്ടത് എന്നാണ് ഞാൻ നോക്കുന്നത്. അല്ലാതെ ഈ ഗ്ലാമറസ് ഡ്രെസ്സ് ഇടുന്നതു കൊണ്ട് ആ സിനിമ ചെയ്യാമെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല.
എനിക്ക് ഒട്ടും കൺവിൻസിംഗ് അല്ലാത്ത വേഷങ്ങളൊന്നും ചെയ്യാറില്ല. പക്ഷേ ഗ്ലാമറസ് ചെയ്യില്ല എന്നല്ല അതിനർത്ഥം. എനിക്ക് ചെയ്യാൻ കംഫർട്ടബിൾ ആണെങ്കിൽ ഞാൻ ചെയ്യാൻ തയ്യാറാണ്.
ചില റോൾ ചെയ്യാൻ പറ്റാത്തത് ആണെങ്കിൽ പറ്റില്ലെന്ന് തന്നെ പറയും. ഇല്ലെങ്കിൽ ഫോൺ എടുക്കാതെ ഇരിക്കും. അപ്പോൾ അവർക്ക് മനസിലാവും." നിഖില പറയുന്നു.
പലപ്പോഴും ഫോൺ ഉപയോഗം വളരെ കുറവുള്ള നായികയാണ് നിഖില വിമൽ. സിനിമാ ആവശ്യങ്ങൾക്കു പോലും താരത്തെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്.
"നോ പറഞ്ഞതിനു ശേഷവും വിളിച്ചു കൊണ്ടിരുന്നാൽ പിന്നീട് ഞാൻ ഫോൺ എടുക്കില്ല. പൊതുവേ ഫോൺ ഉപയോഗിക്കുന്ന ആളല്ല ഞാൻ. ഈ കാരണം കൊണ്ട് മാത്രമല്ല.
എനിക്ക് ഫോണിൽ സംസാരിക്കാൻ വലിയ മടിയാണ്. ടെക്സ്റ്റ് ചെയ്യാനും മടിയാണ്. വിളിച്ചാൽ കിട്ടാതിരിക്കുമ്പോൾ എല്ലാവരും ചോദിക്കുന്നത് എന്തിനാണ് ഫോൺ എന്നാണ്. ഞാൻ ഫോണിൽ റീൽസ് കണ്ടിരിക്കും. അതാണ് കൂടുതൽ ഇഷ്ടം.
മാത്രമല്ല ഒരു പരിധിയിൽ കൂടുതൽ ടെൻഷൻ താങ്ങാൻ എനിക്ക് പറ്റില്ല. അതായത് ഒരു സിനിമയിലേക്ക് അവസരം വരുമ്പോൾ അതിന്റെ സ്ക്രിപ്റ്റ് വായിക്കാൻ ഉണ്ടാവും. വിളിക്കുന്നവർ പറയുന്നത് സ്ക്രിപ്റ്റ് വായിച്ചിട്ട് നാളേക്ക് മറുപടി പറയണം എന്നാണ്.
ചിലപ്പോൾ തിരക്കുള്ള സാഹചര്യങ്ങൾ ആണെങ്കിൽ എനിക്ക് വായിക്കാൻ പറ്റാറില്ല. പക്ഷേ അവർക്ക് പെട്ടെന്ന് മറുപടി കിട്ടണം എന്നു പറഞ്ഞ് ഇടക്കിടെ വിളിച്ചു കൊണ്ടിരിക്കും.
സാധാരണ ഞാൻ എപ്പോൾ സ്ക്രിപ്റ്റ് വായിച്ചു തീരുന്നുവോ അപ്പോൾ തിരിച്ചു വിളിക്കും. അവരുടെ ആവശ്യത്തിനാണ് എന്നെ വിളിക്കുന്നത്. അതിനാൽ മറുപടി കിട്ടുന്നതു വരെ വിളിക്കുമെന്ന് എനിക്കറിയാം.
പക്ഷേ നമുക്ക് സമയം ഉണ്ടാവാതിരിക്കുമ്പോൾ എല്ലാം മാനേജ് ചെയ്യുന്നത് പാടാണ്.
എനിക്ക് മാനേജർ ഒന്നുമില്ല, എല്ലാം ഞാൻ തന്നെയാണ് നോക്കുന്നത്. അതിനാൽ തന്നെ എനിക്ക് ടെൻഷൻ ആവുന്ന കാര്യമാണെങ്കിൽ ആ ഫോൺ ഞാൻ എടുക്കില്ല.
എന്റെ മനസ്സമാധാനത്തിനു മാത്രമാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്."
#nikhilavimal #reveals #reason #behind #why #she #refused #do #glamorous #roles #cinema