പ്രേഷകരുടെ അണ്ടർറേറ്റഡ് ആക്ടർ വിളിയിൽ താൻ സന്തോഷിക്കുന്നുണ്ട് എന്ന് നടൻ ഇന്ദ്രജിത്

പ്രേഷകരുടെ അണ്ടർറേറ്റഡ്  ആക്ടർ  വിളിയിൽ താൻ   സന്തോഷിക്കുന്നുണ്ട്  എന്ന് നടൻ  ഇന്ദ്രജിത്
Dec 7, 2025 07:57 PM | By Kezia Baby

(https://moviemax.in/) പലപ്പോഴും സോഷ്യൽ മീഡിയയിൽ അണ്ടർറേറ്റഡ് ആക്ടർ എന്ന് പലരും വിശേഷിപ്പിക്കുന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. ഇപ്പോഴിതാ ഇതിനോട് പ്രതികരിക്കുകയാണ് ഇന്ദ്രജിത്. താൻ അണ്ടർറേറ്റഡ് ആണെന്ന് പ്രേക്ഷകർക്ക് തോന്നുണ്ടെങ്കിൽ അത് തനിക്ക് ഒരു വാല്യൂ ഉള്ളതുകൊണ്ടാണ് എന്ന് അദ്ദേഹം പറഞ്ഞു. അവർ തന്നെ ഒരു നല്ല നടനായി സ്വീകരിച്ച് കഴിഞ്ഞു ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇന്ദ്രജിത്തിന്റെ വെളിപ്പെടുത്തൽ

കഴിഞ്ഞ -22 വർഷമായി ഒട്ടനവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇറങ്ങി ചെല്ലാൻ കഴിഞ്ഞു എന്നതിന്റെ തെളിവ് കൂടിയാണ് അണ്ടർറേറ്റഡ് ടാഗ് ലഭിച്ചത് .ഒരാൾ അണ്ടർറേറ്റഡ് ആണെന്ന് മറ്റൊരാൾ പറയുന്നു എങ്കിൽ അതിന് കാരണം അവർ നല്ല അഭിനേതാവ് എന്ന് പ്രേക്ഷകർക്ക് തോന്നിയത് കൊണ്ടാണ്. പ്രേക്ഷകർ എന്നെ നല്ലൊരു അഭിനേതാവായി തിരഞ്ഞെടുത്തു കഴിഞ്ഞു അത് ഞാൻ ഒരു സർട്ടിഫിക്കറ്റ് ആയി എടുക്കുന്നുവെന്ന് , ഇന്ദ്രജിത് പറഞ്ഞു

ക്രൈം ത്രില്ലർ ചിത്രമായ ധീരം ആണ് ഇപ്പോൾ തിയേറ്ററിലെത്തിയ ഇന്ദ്രജിത് അവസാന ചിത്രം. എ സര്‍ട്ടിഫിക്കറ്റോടെയാണ് ധീരം തിയറ്ററുകളിലെത്തിയിരിക്കുന്നത്. ജിതിൻ സുരേഷ് ടിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ദീപു എസ് നായര്‍, സന്ദീപ് സദാനന്ദൻ എന്നിവര്‍ ചേര്‍ന്ന് ആണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗഗന്ദ് എസ് യുവാണ് ഛായാഗ്രാഹണം. മണികണ്ഠൻ അയ്യപ്പയുടെ സംഗീതം. ഭേദപ്പെട്ട പ്രതികരണമാണ് സിനിമയ്ക്ക് തിയേറ്ററിൽ നിന്നും ലഭിക്കുന്നത്. റെമോ എ​ൻറ​ർ​ടെ​യി​ൻ​മെന്റ്സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് മ​ല​ബാ​ർ ടാ​ക്കീ​സിന്റെ ബാ​ന​റി​ൽ റി​മോ​ഷ് എം എ​സ്, ഹാ​രി​സ് അ​മ്പ​ഴ​ത്തി​ങ്കൽ ആണ് സിനിമ നിർമിച്ചിരിക്കുന്നത്.

Underrated actor, actor Indrajith

Next TV

Related Stories
മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

Dec 7, 2025 02:53 PM

മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധം, അതിജീവിത മഞ്ജു വാര്യരോട് പറഞ്ഞ കാര്യം...

Read More >>
മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു, ഭാമയുടെ മാറ്റത്തിന് പിന്നാലെ സംഭവിച്ചത്...! ബെെജു കൊട്ടാരക്കര

Dec 7, 2025 11:43 AM

മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു, ഭാമയുടെ മാറ്റത്തിന് പിന്നാലെ സംഭവിച്ചത്...! ബെെജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസ് , ദിലീപിനനുകൂലമായി മൊഴി മാറ്റി, ബെെജു കൊട്ടാരക്കര...

Read More >>
Top Stories