Dec 7, 2025 10:29 AM

( https://moviemax.in/ ) ഒരു വർഷത്തിന് അടുത്തായി ശ്രുതി രജനികാന്ത് ദുബായിലാണ് താമസം. അവിടെ ഒരു എഫ്എമ്മിൽ ആർജെയായി ജോലി കിട്ടിയതോടെയാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് നടി ദുബായിലേക്ക് ചേക്കേറിയത്.

ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്രുതി രജനികാന്ത്. യഥാർത്ഥ പേര് ശ്രുതി എന്നാണെങ്കിലും പ്രേക്ഷകർക്ക് ഇപ്പോഴും ചക്കപ്പഴത്തിലെ പൈങ്കിളിയാണ് താരം.

സീരിയലിൽ ചുവടുറപ്പിച്ചശേഷം നിരവധി സിനിമകളിലും ശ്രുതിക്ക് അവസരം ലഭിച്ചിരുന്നു. നാല് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനലും താരത്തിനുണ്ട്. പ്രവാസിയായശേഷമുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും തന്റെ ജോലിയെ കുറിച്ചുമെല്ലാം താരം മുമ്പ് പ്രേക്ഷകരോട് വ്ലോ​ഗിലൂടെ സംസാരിച്ചിരുന്നു.

ഇപ്പോഴിതാ പലവിധത്തിലുള്ള പ്രതിസന്ധികൾ നേരിട്ടിട്ടും ആളുകൾ ദുബായ് ഉപേക്ഷിച്ച് പോകാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് പുതിയ വ്ലോ​ഗിലൂടെ ശ്രുതി. ദുബായിയുടെ മറ്റൊരു മുഖമെന്ന് പറഞ്ഞാണ് ശ്രുതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ദുബായിക്ക് മറ്റൊരു മുഖം കൂടിയുണ്ട്. അതേ കുറിച്ച് കൂടി നിങ്ങളോട് സംസാരിക്കണമെന്ന് എനിക്ക് തോന്നി. ഇതുവരെ ഞാൻ നിങ്ങളോട് ദുബായിയുടെ പ്രാക്ടിക്കൽ സൈഡിനെ കുറിച്ചാണ് പറഞ്ഞത്.

ഇനി ഒരു ഇമോഷണൽ സൈഡ് കൂടി ദുബായിക്കുണ്ട്. നിരവധി പ്രതിസന്ധികൾ ഉണ്ടാകുമ്പോഴും അതെല്ലാം തരണം ചെയ്താണ് എല്ലാവരും ഇവിടെ നിൽക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് ദുബായ് ആളുകൾ തെരഞ്ഞെടുക്കുന്നുവെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?. ഇരുപത്തിയൊന്ന് വർഷമായിട്ടും നാൽപ്പത്തിയൊന്ന് വർഷമായിട്ടും എല്ലാം പ്രവാസികളായി നിൽക്കുന്നവരുണ്ട്.

ഇവിടെയുള്ളവരിൽ ഭൂരിഭാ​ഗവും വർഷങ്ങളായി ദുബായിൽ ജോലി ചെയ്ത് ജീവിക്കുന്നവരാണ്. അതിനുള്ള കാരണം ഇവിടെയുള്ള ആളുകളാണ്. എല്ലാവരും ഓരോ പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്ന് പോകുന്നവരാണ്.

എന്നിരുന്നാലും ഇവരെല്ലാം നമ്മളെയൊക്കെ വെളിയിൽ വെച്ച് കാണുകയാണെങ്കിൽ നമ്മുടെ സുഖ വിവരങ്ങൾ തിരക്കും. ഭക്ഷണം കഴിച്ചോയെന്ന് ചോദിക്കും. ഒരു ചായ വേണമെങ്കിലും വാങ്ങിത്തരും. അപരിചിതർ പോലും വന്ന് നമ്മളെ ഹെൽപ്പ് ചെയ്യും. എവിടെ ചെന്നാലും മനുഷ്യത്വം ഉള്ളതായി നമുക്ക് തോന്നും. ആളുകളെ ​ട്രീറ്റ് ചെയ്യുന്നതിന് ഒരു രീതിയുണ്ട്. അത് ദുബായിൽ വന്നാൽ കാണാൻ കഴിയും.

ആ ഒരു സ്നേഹത്തിന്റെ പേരിലാണ് എല്ലാവരും ദുബായ് തന്നെ തെരഞ്ഞെടുക്കുന്നത്. നമുക്ക് ആരൊക്കയോ ഉള്ളതുപോലൊരു ഫീൽ ഈ സ്ഥലം എല്ലാവർക്കും കൊടുക്കുന്നുണ്ട്. നമ്മൾ ദുബായിൽ വന്ന് കഴിയുമ്പോൾ ഒരു പരിചയവും ഇല്ലാത്തവർ പോലും വന്ന് നമ്മളെ ഹെൽപ്പ് ചെയ്യും. ഇത് എന്തിനാണ് ഈ മനുഷ്യരൊക്കെ നമ്മളെ ഹെൽപ്പ് ചെയ്യുന്നതെന്ന് നമുക്ക് തോന്നും. നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ അടുത്ത് നിൽക്കുന്നവർ മാത്രമെയുള്ളുവെന്ന ബോധ്യം ഇവിടെ എല്ലാവർക്കുമുണ്ട്.

വീട്ടുകാരൊക്കെ ഉണ്ടെങ്കിലും ദുബായിൽ ആയിരിക്കുമ്പോൾ എന്തെങ്കിലും സംഭവിച്ചാൽ ഓടി വരാൻ ഇവിടെയുള്ളവർ മാത്രമെ ഉണ്ടാവൂ. അവരുണ്ടെങ്കിലെ കാര്യമുള്ളു. നാട്ടിലുള്ളവർ വിസയൊക്കെ എടുത്ത് ഓടി വരുമ്പോഴേക്കും കാര്യം കഴിഞ്ഞിട്ടുണ്ടാകും. നമ്മൾ പണ്ട് സ്കൂളിൽ പഠിച്ചതുപോലെ സാഹോദര്യം ദുബായിൽ നമുക്ക് കാണാൻ പറ്റും. ഇതൊക്കെ കൊണ്ടാണ് ദുബായ് എല്ലാവരും തെരഞ്ഞെടുക്കുന്നതെന്നാണ് ശ്രുതി പറഞ്ഞത്. ശ്രുതി നാട്ടിൽ ഒരു പെർഫ്യൂം ബിസിനസ് കൂടി ആരംഭിച്ചിട്ടുണ്ട്.

ജോലിക്കിടയിൽ അതും മനോഹരമായി താരം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ദുബായിൽ വന്ന ആദ്യത്തെ കുറച്ച് മാസം ശ്രുതിയും സ്ട്ര​ഗിൾ ചെയ്തിരുന്നു. ഇപ്പോഴാണ് ജീവിതം മെച്ചപ്പെട്ടത്. മാസം ഒരു ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിൽ മാത്രമെ ജീവിതം ഒരു മാസം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളുവെന്നും ശ്രുതി പറഞ്ഞിരുന്നു.

shruthirajanikanth open up about why people choose dubai to live goes viral

Next TV

Top Stories










News Roundup