( https://moviemax.in/) ഒരു ഗെയിം പോലും വിജയിക്കാത്ത, നല്ലൊരു മൈന്റ് ഗെയിം കാഴ്ചവെക്കാത്ത, പോസിറ്റീവായ ഒരു കണ്ടന്റ് പോലും നൽകാത്ത അനുമോൾ എങ്ങനെ ലക്ഷക്കണക്കിന് വോട്ട് നേടി ബിഗ് ബോസ് മലയാളം സീസൺ ഏഴ് ജയിച്ചുവെന്ന സംശയം ഉള്ളവർ ഇപ്പോഴും കേരളത്തിലുണ്ട്.
വിജയിക്കാനായി പിആർ വർക്ക് മാത്രമല്ല പല പൂജകളും വഴിപാടുകളും അനു ചെയ്തിട്ടുണ്ടാകുമെന്നും ചാത്തന്മാരുടെ ക്ഷേത്രത്തിൽ വഴിപാടുകൾ അനു നടത്തിയതായി അറിയാമെന്നും പറയുകയാണ് വിഷ്ണുമായാ സേവകൻ സുജിത് ആശാൻ.
ഫെയിം സ്റ്റെപ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രൊട്ടക്ഷൻ എന്ന രീതിക്കാണ് അനു പ്ലാച്ചി എന്ന പാവയെ ബിഗ് ബോസ് ഹൗസിലേക്ക് കൊണ്ടുപോയതെന്നും സുജിത് പറയുന്നു. അനുമോൾ അവൾക്ക് ഒരു പ്രൊട്ടക്ഷനായിട്ടാണ് പ്ലാച്ചിയെന്ന പാവ കൊണ്ടുപോയത്.
അവൾക്ക് സാത്താൻ സേവയുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. ബിഗ് ബോസിൽ സാത്താൻ സേവയുണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അനു പല ചാത്തന്മാരുടെ ക്ഷേത്രത്തിലും പോയി വഴിപാട് നടത്തുകയും വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരിക്കലും ഒരാളും അത് സമ്മതിക്കില്ല. ഞാൻ ഇന്നത് ചെയ്തെന്ന് പറയില്ല. നമ്മുടെ സമൂഹം അങ്ങനെയാണ്. ബിഗ് ബോസ് കണ്ട് ഒത്തിരി മാതാപിതാക്കൾ എന്നോട് ചോദിച്ചിട്ടുണ്ട് ഇങ്ങനെ ജയിക്കാൻ പറ്റുമല്ലേയെന്ന്.
അതിനുള്ളിൽ പൈസ കൊടുത്ത് വോട്ട് പിടിക്കുന്ന എത്രയോ പേരുണ്ട്. ഒന്നും വേണ്ട നമ്മുടെ തെരഞ്ഞെടുപ്പ് വരാൻ പോവുകയല്ലേ. വോട്ടിന് വേണ്ടി അതിനും കാശ് കൊടുക്കുന്നില്ലേ. മത്സരങ്ങൾ ജയിക്കണമെന്ന് ഉണ്ടെങ്കിൽ അത് തന്ത്രവും കുതന്ത്രവും ഉണ്ടാകും. ഇതൊന്നും ഇല്ലാതെ ആരും ജയിക്കാറില്ല. നന്നായി ജയിക്കാൻ കഴിവുള്ളവരുണ്ടെങ്കിൽ അവരെ ജയിപ്പിക്കാതിരിക്കാനുള്ള മാർഗങ്ങൾ പുറകിൽ നിൽക്കുന്നവർ ചെയ്തിരിക്കും.
ഒരു സ്ഥലത്ത് നിൽക്കുമ്പോൾ നിങ്ങൾക്ക് പറ്റാത്ത സാധനങ്ങൾ ഞാൻ കൊണ്ടുവന്നാൽ നിങ്ങൾക്ക് അവിടെ നിൽക്കാൻ പറ്റില്ല. ആഭിചാരം ഇല്ലെന്നൊക്കെ പലരും പറയും പക്ഷെ ആഭിചാരമുണ്ട്. പ്രേതബാധയുണ്ട്. അതാരും അന്വേഷിച്ച് പോകാറില്ലെന്ന് മാത്രം. അമ്പത് ശതമാനം ആളുകൾ വിശ്വാസമുള്ളവരും ബാക്കി അമ്പത് ശതമാനം ആളുകൾ വിശ്വാസമില്ലാത്തവരുമാണ്.
അമ്പത് ശതമാനം വിശ്വാസമുള്ളവരിൽ ഇരുപത്തിയഞ്ച് ശതമാനം ആളുകൾക്ക് മാത്രമെ കൃത്യമായ വിശ്വാസമുള്ളു. പൈസയുള്ളവർ പല സ്ഥലങ്ങളിലും പോകും അവർക്ക് വേണ്ട തകിടുകളും രക്ഷബന്ധനവും അവർ ചെയ്യാറുമുണ്ട്. അവർ അങ്ങനെ രക്ഷപ്പെടുകയും ചെയ്യും. അനുമോൾ പെരിങ്ങോട്ടുകരയിലൊക്കെ പോയിട്ടുണ്ട്. കരിക്കുട്ടി സ്വാമിയൊക്കെ വളരെ പവർഫുള്ളാണ്. ഞാൻ അനുഗ്രഹിക്കാറുള്ളതാണ്.
ഒരാളെ അനുഗ്രഹിച്ച് കഴിയുമ്പോൾ പരിഹാരം നടക്കുന്നതുമായും അറിഞ്ഞിട്ടുണ്ട്. എന്ത് ചെയ്താൽ എന്ത് സംഭവിക്കുമെന്ന് കൃത്യമായി എനിക്ക് അറിയാം. ഇന്നത്തെ കാലത്ത് പറഞ്ഞാൽ ഇതൊക്കെ അന്ധവിശ്വാസമാണെന്ന് പറയും. ഒരു മൂർത്തി എന്താണെന്ന് അറിയണമെങ്കിൽ അതിന് പിന്നാലെ നടക്കണം. അനുമോൾ പിആർ മാത്രമല്ല ചെയ്തിട്ടുള്ളത്. ശരിക്കും പറഞ്ഞാൽ അനീഷ് അല്ലേ സീസൺ ജയിക്കേണ്ടിയിരുന്നത്.
സത്യം മുഖത്ത് നോക്കി പറയുന്നവനെ ചവിട്ടി താഴ്ത്തുന്നവരാണ് നമ്മുടെ സമൂഹം. ഞാൻ ചെയ്യുന്നത് ആദിവാസി കർമവേദിയാണ്. അത് തന്ത്രപ്രധാനമാണ്. അതുകൊണ്ട് തന്നെ ഒരാളെ കണ്ടാൽ അയാളുടെ വിഷയം എന്താണെന്ന് മനസിലാകും എന്നും സുജിത്ത് പറയുന്നു. ബിഗ് ബോസ് ഷോയ്ക്കുശേഷം അനുവിനെപ്പോലെ തന്നെ ഫെയ്മസാണ് പ്ലാച്ചിയും.
പ്ലാച്ചി തനിക്ക് ഏറെ പ്രിയപ്പെട്ട പാവയാണെന്ന് പറഞ്ഞാണ് അനുമോൾ അതുമായി ബിഗ് ബോസിലേക്ക് എത്തിയത്. പ്ലാച്ചിയിൽ എന്തോ കൂടോത്രം ഉണ്ടെന്ന് ആദ്യം പറഞ്ഞ് തുടങ്ങിയതും അനുവിന്റെ സഹമത്സരാർത്ഥികളാണ്. പ്ലാച്ചിയെ മറ്റുള്ളവർ എടുത്ത് അപമാനിക്കുമ്പോൾ രൂക്ഷമായാണ് അനുമോൾ പെരുമാറിയിരുന്നത്.
Anumol , Plachi, Bigg Boss, Malayalam


































