മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു, ഭാമയുടെ മാറ്റത്തിന് പിന്നാലെ സംഭവിച്ചത്...! ബെെജു കൊട്ടാരക്കര

മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു, ഭാമയുടെ മാറ്റത്തിന് പിന്നാലെ സംഭവിച്ചത്...! ബെെജു കൊട്ടാരക്കര
Dec 7, 2025 11:43 AM | By Athira V

( https://moviemax.in/) നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരാനിരിക്കെ അതിജീവിതയ്ക്ക് വേണ്ടി സംസാരിക്കുന്നവർ ഏറെയാണ്. കേരളത്തിലെ വലിയൊരു ശതമാനം ജനവും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന് ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്നു. അതേസമയം അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നും എന്നാൽ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന് വാദിക്കുന്നവരാണ് മറ്റൊരു വിഭാ​ഗം. എട്ടര വർഷമാണ് കേസ് നീണ്ട് പോയത്. ഇതിനിടയിൽ പല സംഭവ വികാസങ്ങളും നടന്നു.

അന്വേഷണ സംഘത്തിന് മുന്നിൽ നൽകിയ മൊഴി ചിലർ മാറ്റിപ്പറഞ്ഞു. നീതി ലഭിക്കില്ലെന്ന് പ്രതീതി ജനങ്ങൾക്കിടയിൽ വന്നപ്പോഴാണ് ബാലചന്ദ്രകുമാറിന്റെ കടന്ന് വരവ്. ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഇയാൾ കൊണ്ട് വന്നു എന്നാണ് റിപ്പോർട്ടുകൾ. കേസിൽ എന്തുകൊണ്ടും നിർണായകമായിരുന്നു ബാലചന്ദ്രകുമാറിന്റെ ക‌ടന്ന് വരവ്. കേസിൽ ദിലീപിനനുകൂലമായി മൊഴി മാറ്റിയവരെക്കുറിച്ച് ബെെജു കൊട്ടാരക്കര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

കാവ്യ നീതിയെന്നും കാലത്തിന്റെ നീതിയെന്നും പറയുന്ന ചില കാര്യങ്ങളുണ്ട്. അതൊക്കെ സത്യമാണെന്ന് ഇപ്പോൾ വിശ്വസിച്ച് പോകും. മൊഴി മാറ്റിയ ഇടവേള ബാബുവിന് പിന്നീട് ലോകമറിയുന്ന തരത്തിൽ വളരെ നാണം കെട്ട കേസുണ്ടായി. മുകേഷിനെതിരെയും രണ്ടോ മൂന്നോ ആളുകൾ കേസ് കൊടുത്തു.

ആ കേസ് നാറ്റക്കേസായി മുകേഷിന് തല കുനിക്കേണ്ട അവസ്ഥ വന്നു. സിദ്ദിഖിനെതിരെ ബലാത്സം​ഗത്തിന് പരാതി കൊടുത്തു. പിന്നീട് ഭാമയാണ്. ഭാമ്യയുടെ കാര്യവും ആകെ തകർന്ന് തരിപ്പണമായി എന്നാണ് അറിയാൻ കഴിയുന്നത്. അങ്ങനെ ഓരോരുത്തരും. മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു എന്ന് ബെെജു കൊട്ടാരക്കര പറയുന്നു. ന്യൂസ്​ഗ്ലോബ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

ഭാമയുടെ മാെഴിമാറ്റത്തെക്കുറിച്ച് ബെെജു ബെെജു കൊട്ടാരക്കരയെ പോലെ നിരവധി പേർ സംസാരിച്ചിട്ടുണ്ട്. അതിജീവിതയെ ഞെട്ടിച്ചതും ഏറെ വിഷമിപ്പിച്ചതുമായ മൊഴി മാറ്റമായിരുന്നു ഇത്. കാരണം ഇരുവരും അടുത്ത സുഹൃത്തക്കളായിരുന്നു. 2013 ലെ അമ്മ ഷോയിൽ അതിജീവിതയും ദിലീപും തമ്മിലുണ്ടായ പ്രശ്നത്തിലെ സാക്ഷിയാണ് ഭാമയെന്നാണ് ആദ്യം അന്വേഷണ സംഘം പറഞ്ഞിരുന്നത്. എന്നാൽ കോടതിയിൽ ഭാമ മൊഴി മാറ്റി.

മറ്റൊരാൾക്ക് നിങ്ങളുണ്ടാക്കിയ വിഘാതം നിങ്ങൾക്ക് സംഭവിക്കുന്നത് വരെ അത് മനസിലാക്കാൻ പറ്റില്ല. അതുകൊണ്ടാണ് ഞാൻ ഇവിടെ-കർമ എന്നാണ് ഭാമ മാെഴി മാറ്റിയ ദിവസം അതിജീവിത സോഷ്യൽ മീഡിയയിൽ കുറിച്ചത്. സിനിമാ രം​ഗത്തെ നിരവധി പേർ അന്ന് ഭാമയ്ക്കെതിരെ സംസാരിച്ചു. രേവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ തുടങ്ങിയവർ ഭാമയ്ക്കെതിരെ സംസാരിച്ചു.

Actress attack case: Beju Kottarakkara changes statement in Dileep's favor

Next TV

Related Stories
മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

Dec 7, 2025 02:53 PM

മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധം, അതിജീവിത മഞ്ജു വാര്യരോട് പറഞ്ഞ കാര്യം...

Read More >>
Top Stories










News Roundup