( https://moviemax.in/) നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരാനിരിക്കെ എട്ടാം പ്രതി ദിലീപിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമാണ്. ദിലീപാണ് നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധം അതിജീവിത അന്നത്തെ ദിലീപിന്റെ ഭാര്യ മഞ്ജു വാര്യരെ അറിയിച്ചതാണ് വെെരാഗ്യത്തിന് കാരണമെന്നും പ്രോസിക്യൂഷൻ പറയുന്നു.
എന്നാൽ ദിലീപ് ആരോപണം നിഷേധിക്കുന്നു. ഇപ്പോഴിതാ ദിലീപിനെയും കാവ്യ മാധവനെയും കുറിച്ച് നോവലിസ്റ്റും ഫിലിം മേക്കറുമായ സുനിൽ പരമേശ്വരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഡിഎൻഎ ന്യൂസ് മലയാളത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
അനന്തഭദ്രത്തിന്റെ ഷൂട്ടിംഗിനിടയിൽ ഞാനും കൊച്ചിൻ ഹനീഫയും കാവ്യ മാധവനും മറ്റു ചിലരുമെല്ലാമുണ്ട്. അന്ന് ഞാൻ ചെറിയ ഫലങ്ങളൊക്കെ പറയും. കൊച്ചിൻ ഹനീഫയ്ക്ക് എന്നെ വലിയ വിശ്വാസമാണ്. കാവ്യയുടെ വിവാഹം എപ്പോഴാണെന്ന് പറയാൻ എന്നോടാവശ്യപ്പെട്ടു. മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും എന്ന് ഞാൻ പറഞ്ഞു. അത് നടന്നേ പറ്റൂ, അത് സംഭവ ബഹുലമാകും എന്ന് പറഞ്ഞു.
അഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ ദിലീപ് എന്നെ വിളിച്ചു. ചിലത് നടന്നേ പറ്റൂ. ചില വിധികളിലൂടെ കടന്ന് പോയേ പറ്റൂ. ദിലീപ്-കാവ്യ ബന്ധം, ആദ്യ ഭാര്യ മഞ്ജു വാര്യരുമായി ഉണ്ടായിരുന്ന ബന്ധം എന്നിവയൊക്കെ വിധിയിലൂടെ കടന്ന് പോകുന്നതാണ്.
ദിലീപിന് തോന്നിയെന്ന് പറയപ്പെടുന്ന പകയാണ് ഈ കേസ്. അത് പോട്ടേ, ഞാനെന്തായാലും മഞ്ജു വാര്യരുമായുള്ള ജീവിതം അവസാനിപ്പിച്ചു, മകളുണ്ട് എന്ന് ചിന്തിക്കണമായിരുന്നു. മറ്റൊരു ജീവിതം തെരെഞ്ഞെടുക്കുമ്പോൾ ഇനി മറ്റൊരാൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അത് സഹിക്കാനും ക്ഷമിക്കാനും വിട്ടുകൊടുക്കാനുമുള്ള മനസ് വേണ്ടേയെന്ന് സുനിൽ പരമേശ്വരൻ പറയുന്നു. എന്നെ നശിപ്പിക്കാൻ ശ്രമിച്ച ഒരുപാട് പേരുടെയൊപ്പം ദിലീപ് നിൽക്കുന്നത് ഞാൻ കാണുകയും അറിയുകയും ചെയ്തിട്ടുണ്ട്. ഒരാൾ ഒരാളെ ശത്രുവായി കാണണമെങ്കിൽ അയാൾക്ക് നേരിട്ടെന്തെങ്കിലും അനുഭവം വേണമെന്നും സുനിൽ പരമേശ്വരൻ പറഞ്ഞു.
Dileep's relationship with Kavya Madhavan, what he told the survivor Manju Warrier

































