( https://moviemax.in/) മലയാളത്തിൽ ആരാധകർ ഏറെയുള്ള സിനിമയാണ് ജിത്തു മാധവന്റെ 'ആവേശം'. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം മറ്റ് സംസ്ഥാനങ്ങളിലും വമ്പൻ കളക്ഷൻ നേടിയിരുന്നു. തമിഴ് താരം സൂര്യയെ നായകനാക്കിയാകും ജിത്തുവിന്റെ അടുത്ത സിനിമ എന്ന റിപോർട്ടുകൾ സത്യമാകുന്നു .സിനിമയുടെ പൂജാ ചടങ്ങുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
സൂര്യയുടെ 47ാം ചിത്രത്തിൽ നസ്രിയ ആകും നായിക എന്നാണ് സൂചന. സിനിമയിൽ നസ്ലനും ഒരു പ്രധാന വേഷത്തിൽ എത്തിയേക്കും. ജിത്തു മാധവൻ, നസ്രിയ, സുഷിൻ ശ്യാം, നസ്ലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങളാണ് സിനിമാലോകം ചർച്ച ചെയ്യുന്നത്. അണിയറപ്രവർത്തകർ തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ പങ്കുവച്ച ക്ലാപ്പ് ബോർഡിൽ ഇവരുടെ പേരുകൾ കാണാം.
ഉണ്ണി പാലോട് ആയിരിക്കും സിനിമയുടെ ഛായാഗ്രഹണം. സൂര്യയുടെ പുതിയ നിർമാണ കമ്പനിയായ ഴഗരം സ്റ്റുഡിയോസിന്റെ ബാനറിലാകും ഈ സിനിമയുടെ നിർമാണം. നിർമാതാക്കൾ സിനിമയുടെ കാസ്റ്റും ക്രൂവും ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Surya, Nazriya, Aesham, Nazlan, Sushin Shyam
































