( https://moviemax.in/) ഇൻസ്റ്റഗ്രാമിൽ അഹാനയുടെ പെയ്ഡ് സബ്സക്രെെബേർസിന്റെ എണ്ണം കുറയുന്നത് ചർച്ചയാകുന്നു. അഹാന തുടരെ സബ്സ്ക്രെെബേർസിനെ ലഭിക്കാൻ വേണ്ടി പോസ്റ്റുകളിടുന്നുണ്ട്. എന്നാൽ ഇതൊന്നും അഹാനയ്ക്ക് ഗുണം ചെയ്യുന്നില്ലെന്ന് നെറ്റിസൺസ് പറയുന്നു. ഈ പെൺകുട്ടി ഇനിയും സബ്സ്ക്രെെബേർസിനെ കിട്ടാൻ വല്ലാതെ പരിശ്രമിക്കുന്നു. പക്ഷെ ഒരു മെച്ചവുമില്ല. ഈ സ്നീക്ക് പീക്കോ ഗിമ്മിക്കുകളോ ഉപകരിക്കുന്നില്ല.
ആക്ടിംഗിലും ഡാൻസിലുമുള്ള പ്രശ്നങ്ങൾക്ക് പുറമെ ഈ പിക്ക് മി ആറ്റിറ്റ്യൂഡ് കാരണമാണ് അഹാനയ്ക്ക് ഫിലിം ഓഫറുകൾ ലഭിക്കാത്തതെന്ന് കരുതുന്നു എന്നാണ് റെഡിറ്റിൽ വന്ന അഭിപ്രായങ്ങളിലൊന്ന്. നിരവധി പേരാണ് ഇതേക്കുറിച്ച് ചർച്ച നടത്തുന്നത്.
സബ്സ്ക്രിപ്ഷൻ പ്രൊമോട്ട് ചെയ്യുന്തോറും സബ്സക്രെെബേർസിന്റെ എണ്ണം കുറയുന്നു, അഹാനയുടെ കാര്യത്തിൽ സങ്കടം തോന്നുന്നു എന്നെല്ലാം കമന്റുകളുണ്ട്. എന്തിനാണ് അഹാന സബ്സ്ക്രെെബേർസിനെ കിട്ടാൻ ഇത്രയും വെപ്രാളപ്പെടുന്നത്. യൂട്യൂബ് ചാനലിലൂടെയുള്ള വരുമാനം കുറഞ്ഞോയെന്നും ചോദ്യമുണ്ട്. യൂട്യൂബ് ചാനലിൽ ഇപ്പോൾ പഴയത് പോലെ സജീവമല്ല അഹാന. മിക്കപ്പോഴും പ്രൊമോഷൻ വീഡിയോകളാണ്.
മലയാളികളായ പല നടിമാരും ഇൻഫ്ലുവൻസേർസും ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ തുടങ്ങിയിട്ടുണ്ട്. ഇവർക്കെല്ലാം ഒരുപാട് സബ്സ്ക്രെെബേർസുമുണ്ട്. എന്നാൽ അഹാനയുടെ കാര്യം ഇങ്ങനെയല്ല. ആരാധകർക്ക് തോന്നുന്ന കൗതുകമാണ് സബ്സ്ക്രിപ്ഷന്റെ അടിസ്ഥാനം. അഹാനയുടെ കാര്യത്തിൽ ആർക്കും കൗതുകമില്ല. കാരണം എത്രയോ വർഷങ്ങളായി സോഷ്യൽ മീഡിയയിൽ അഹാനയും കുടുംബവും തങ്ങളുടെ ജീവിതം തുറന്ന് കാണിക്കുന്നു.
ഇത്രയേറെ അടുത്തറിയുന്ന ആൾ പെട്ടെന്ന് സബ്ക്രിപ്ഷൻ തുടങ്ങിയാൽ ആർക്കും താൽപര്യമുണ്ടാകില്ലെന്ന് നെറ്റിസൺസ് പറയുന്നു. ഇനി സബ്സ്ക്രിപ്ഷൻ കൂടാനുള്ള വഴി വിവാഹമാണ്. വെെകാതെ അഹാനയുടെ വിവാഹമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. വിവാഹ ദൃശ്യങ്ങൾ എക്സ്ക്ലൂസീവ് കണ്ടന്റാക്കിയാൽ സബ്സ്ക്രെെബേർസ് കൂടാനിടയുണ്ടെന്നും വാദമുണ്ട്.
Ahana wedding YouTube revenue drops

































