വേർപിരിഞ്ഞെന്ന വാർത്ത പ്രചരിക്കുന്നതിനിടെ വീണ്ടും ചർച്ചയായി നടി നവ്യനായരുടെ വീഡിയോ. അടുത്തിടെയായിരുന്നു നടി നവ്യ നായരുടെ ഏക മകൻ സായ് കൃഷ്ണയുടെ പതിനഞ്ചാം പിറന്നാൾ. ഒറ്റപുത്രനുമായി ബന്ധപ്പെട്ട എല്ലാ ദിവസവും കൊണ്ടാടുന്നവരാണ് നവ്യയും കുടുംബവും.
അതുകൊണ്ട് തന്നെ വലിയ രീതിയിൽ ആഘോഷം നടക്കാറുമുണ്ട്. എന്നാൽ ഇത്തവണ എല്ലാം പതിവിൽ നിന്നും വ്യത്യസ്തമായിരുന്നു. സായിയുടേയും നവ്യയുടേയും സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചെറിയൊരു ആഘോഷമായിരുന്നു.
കേക്ക് കട്ടിങ്ങോടെയാണ് ആഘോഷം ആരംഭിച്ചത്. സുഹൃത്തുക്കൾ അടക്കം എല്ലാവരും സായിയെ സമ്മാനങ്ങൾ കൊണ്ട് മൂടി. അപ്പോഴും പ്രേക്ഷകരുടെ കണ്ണുകൾ പരതിയത് നവ്യയുടെ ഭർത്താവ് സന്തോഷിനെയായിരുന്നു. പക്ഷെ സന്തോഷ് ഫങ്ഷന് എത്തിയിരുന്നില്ല. കഴിഞ്ഞ കുറച്ച് നാളുകളായി സന്തോഷിന്റെ സാന്നിധ്യം നവ്യയ്ക്കും മകനും ഒപ്പമില്ല.
ഭർത്താവിനെ കുറിച്ച് നവ്യയോ അച്ഛനെ കുറിച്ച് സായിയോ ഒന്നും സംസാരിച്ചതുമില്ല. എന്നാൽ ഈ ആഘോഷങ്ങളെല്ലാം നടക്കുമ്പോൾ കേരളത്തിൽ തന്നെ സന്തോഷുണ്ടായിരുന്നു. മനപൂർവം വിട്ടുനിന്നതാണോയെന്ന സംശയമാണ് സോഷ്യൽമീഡിയയിലെ പാപ്പരാസികൾക്ക്. പ്രായം കൂടികൊണ്ടിരിക്കുവല്ലേ അതുകൊണ്ട് സിംപിളായി ആഘോഷിക്കാമെന്ന് കരുതി.
അമ്മ അടുത്തിടെ ഒരു ഗിറ്റാർ വാങ്ങി തന്നത് കൊണ്ട് ഇത്തവണ ബെർത്ത് ഡെയ്ക്ക് സ്പെഷ്യലായി ഒന്നും വേണ്ടെന്ന് ഞാൻ അമ്മയോട് പറഞ്ഞിരുന്നു. അതിന് പകരം നിർധനരായ ആരെയെങ്കിലും സഹായിക്കാനാണ് ഞാൻ പറഞ്ഞത്.
അതുകൊണ്ട് നമ്മുടെ നാട്ടിലുള്ള ഒരു കിഡ്നി പേഷ്യന്റിന് ആ പണം നൽകി സായ് പറഞ്ഞ് തുടങ്ങി. എന്റെ ആഗ്രഹം നടനാകണമെന്നാണ്. മുപ്പത് വയസാകുമ്പോഴേക്കും നടൻ എന്ന രീതിയിൽ നല്ല നിലയിൽ എത്തണമെന്നുണ്ട് സായ് കൂട്ടിച്ചേർത്തു.
ഒരു വർഷം കൊണ്ട് ശരീരഭാരം കുറച്ചതിന്റെ സീക്രട്ടും നവ്യയുടെ മകൻ പങ്കുവെച്ചു. ബോക്സിങ് ചെയ്താണ് വണ്ണം കുറഞ്ഞത്. ഒരു വർഷമായി ബോക്സിങ് പ്രാക്ടീസ് ചെയ്യുന്നുണ്ട് സായ് പിറന്നാൾ സ്പെഷ്യൽ വ്ലോഗിൽ സംസാരിക്കവെ പറഞ്ഞു. മകനെ കുറിച്ചുള്ള മെമ്മറീസിൽ ചിലത് നവ്യയും പങ്കിട്ടു. ഞാൻ ഇന്ന് രാവിലെ ഉറങ്ങി എഴുന്നേറ്റ് നേക്കുമ്പോൾ സായ് അടുത്ത് കിടന്ന് ഉറങ്ങുന്നുണ്ട്. അത് കണ്ടപ്പോൾ ഞാൻ പഴയ കാര്യങ്ങൾ ഓരോന്നായി ആലോചിച്ചു.
പഴയ വീഡിയോസും മറ്റും നോക്കി. ഒന്ന് പോ അമ്മേ എന്നൊക്കെ പറഞ്ഞ് സംസാരിച്ചിരുന്നയാൾ ഇപ്പോൾ കനമുള്ള ശബ്ദത്തിലൊക്കെ സംസാരിച്ച് തുടങ്ങി. അവന്റെ ട്രാൻസ്ഫോർമേഷൻ ആലോചിക്കുമ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. എത്ര പെട്ടന്നാണ്... അവൻ എന്നെക്കാൾ വലിയൊരു ബോയിയായി മാറി. ഞാൻ വളരെ സന്തോഷവതിയാണ്.
അവനെ കുറിച്ച് ആലോചിക്കുമ്പോൾ മനസിലേക്ക് പെട്ടന്ന് വരുന്ന ഒരു ഓർമയുണ്ട്. പ്രീ സ്കൂളിൽ ആയിരുന്ന സമയത്ത് 24 മണിക്കൂറും 365 ദിവസവും അവൻ എന്നും കണ്ടുകൊണ്ടിരുന്നത് ധൂം ത്രി എന്ന സിനിമയാണ്. അങ്ങനെ ടീച്ചർ ഒരു ദിവസം ഇവനോട് പേര് ചോദിച്ചപ്പോൾ സായ് നൽകിയ മറുപടി അമീർ ഖാൻ എന്നായിരുന്നു. ടീച്ചർ അന്ന് അത് തമാശയായി എടുത്തു. പക്ഷെ അറ്റന്റൻസ് സായ് പറയണമെങ്കിൽ അമീർഖാൻ എന്ന് തന്നെ ടീച്ചർ വിളിക്കണമായിരുന്നു.
എന്റെ പേര് സായ് കൃഷ്ണൻ എന്നല്ല അമീർ ഖാൻ എന്നാണ് എന്ന് എത്ര വട്ടം പറഞ്ഞുവെന്ന് അവൻ ടീച്ചറിനോട് തിരിച്ച് ചോദിക്കും. പിന്നെ ടീച്ചർ ഞങ്ങളെ വിളിച്ച് പറഞ്ഞു കുട്ടിക്ക് അമീർ ഖാന്റെ പ്രേതം കൂടിയിരിക്കുകയാണ് എത്രയും പെട്ടന്ന് ധൂം ത്രിയുടെ സിഡി വീട്ടിൽ നിന്നും മാറ്റണമെന്ന്. ഞാൻ അങ്ങനെ തന്ത്രപരമായി സിഡി മാറ്റി. പിന്നെ കുറച്ച് കാലം ഡോറെ മോനായിരുന്നു.
ഹിന്ദിയിലുള്ള കാർട്ടൂണുകൾ ആയിരുന്നു ബോംബെയിൽ ആയിരുന്നതുകൊണ്ട് അവൻ ഏറെയും കണ്ടിരുന്നത്. ഒരു സമയത്ത് ഫുൾ ടൈം പഴം കഴിക്കുമായിരുന്നു. പിന്നെ ദോശയോടും ഭയങ്കര ഇഷ്ടമായിരുന്നു. എവിടെ പോവുകയാണെങ്കിലും സായിക്ക് വേണ്ടി ഞാൻ ദോശ ഉണ്ടാക്കി കൊണ്ടുപോകുമായിരുന്നു നവ്യ വാചാലയായി. സന്തോഷിനെ തിരക്കിയുള്ള കമന്റുകൾ നിരവധി വ്ലോഗിന്റെ കമന്റ് ബോക്സിലുണ്ടെങ്കിലും നവ്യ ഒന്നിനോടും പ്രതികരിച്ചിട്ടില്ല.
Navya's son's birthday, actress separates from husband


































