#Vazha | തിയറ്ററുകളിൽ സര്‍പ്രൈസ് ഹിറ്റുമായി വാഴ ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമും തീയതിയും പ്രഖ്യാപിച്ചു

#Vazha | തിയറ്ററുകളിൽ  സര്‍പ്രൈസ് ഹിറ്റുമായി വാഴ ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമും തീയതിയും പ്രഖ്യാപിച്ചു
Sep 18, 2024 08:41 PM | By ShafnaSherin

(moviemax.in)തിയറ്ററുകളിലെ സിനിമകളുടെ ജയപരാജയങ്ങള്‍ എത്ര വലിയ സിനിമാ നിരീക്ഷകനും പ്രവചിക്കാനാവില്ല. വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന പല ചിത്രങ്ങളും ബോക്സ് ഓഫീസില്‍ മൂക്കുകുത്തുമ്പോള്‍ പ്രതീക്ഷയുടെ അമിത ഭാരങ്ങളില്ലാതെ എത്തുന്ന ചില ചിത്രങ്ങള്‍ മികച്ച വിജയങ്ങളുമാവാറുണ്ട്.

രണ്ടാമത് പറഞ്ഞ ഗണത്തില്‍ പെട്ട ചിത്രമായിരുന്നു വാഴ: ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ്. തിയറ്ററുകളിലെ വിജയകരമായ ഓട്ടത്തിന് ശേഷം ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്ക് എത്തുകയാണ്.

ആനന്ദ് മേനന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ഓഗസ്റ്റ് 15 ന് ആയിരുന്നു. ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ വിജയ ചിത്രങ്ങളുടെ സംവിധായകന്‍ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്.

സെപ്റ്റംബര്‍ 23 ന് ചിത്രം എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

#Vazha #OTT #surprise #hit #theaters #streaming #platform #date #announced

Next TV

Related Stories
#surabhilakshmi | കാരവാനിൽ കയറി വസ്ത്രം മാറിയതിന് ചീത്ത, കണ്ണിൽ നിന്ന് ചോര പൊടിയുന്നത് പോലെ -സുരഭി ലക്ഷ്മി

Sep 19, 2024 03:30 PM

#surabhilakshmi | കാരവാനിൽ കയറി വസ്ത്രം മാറിയതിന് ചീത്ത, കണ്ണിൽ നിന്ന് ചോര പൊടിയുന്നത് പോലെ -സുരഭി ലക്ഷ്മി

ചെറിയ വേഷങ്ങൾ ചെയ്ത കാലത്ത് ഒരു പരി​ഗണനയും സെറ്റുകളിൽ ഉണ്ടായിട്ടില്ലെന്ന് സുരഭി...

Read More >>
#Kaviyoorponnamma  | നടി കവിയൂര്‍ പൊന്നമ്മ ഗുരുതരാവസ്ഥയില്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരോഗ്യ നില മോശമായതിനെത്തുടർന്ന്

Sep 19, 2024 02:35 PM

#Kaviyoorponnamma | നടി കവിയൂര്‍ പൊന്നമ്മ ഗുരുതരാവസ്ഥയില്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരോഗ്യ നില മോശമായതിനെത്തുടർന്ന്

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്...

Read More >>
#Kanaka | സന്തോഷകരമായ ഒരു കൗമാരം ഒറ്റക്ക് ചെലവഴിച്ചു! സൂപ്പര്‍ നായികയായിട്ടും കനക വീട്ടില്‍ നിന്നും പുറത്തിറങ്ങാത്തതിന് കാരണം

Sep 19, 2024 12:33 PM

#Kanaka | സന്തോഷകരമായ ഒരു കൗമാരം ഒറ്റക്ക് ചെലവഴിച്ചു! സൂപ്പര്‍ നായികയായിട്ടും കനക വീട്ടില്‍ നിന്നും പുറത്തിറങ്ങാത്തതിന് കാരണം

ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി തുടങ്ങി മലയാളത്തില്‍ ഹിറ്റ് സിനിമകളില്‍ നായികയായിരുന്ന കനക ഇന്ന് ആരോരുമില്ലാതെ ഒറ്റയ്ക്ക്...

Read More >>
#arm  | എആർഎം സിനിമയുടെ വ്യാജൻ; ഹൃദയഭേദകമെന്ന് സംവിധായകൻ, കേസെടുത്ത് സൈബർ പൊലീസ്

Sep 19, 2024 10:12 AM

#arm | എആർഎം സിനിമയുടെ വ്യാജൻ; ഹൃദയഭേദകമെന്ന് സംവിധായകൻ, കേസെടുത്ത് സൈബർ പൊലീസ്

ഒരു ട്രെയിൻ യാത്രികൻ മൊബൈലിൽ സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന ദൃശ്യങ്ങൾ ജിതിൻലാൽ സമൂഹമാധ്യമത്തിൽ...

Read More >>
#ProducersAssociation | മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Sep 19, 2024 09:39 AM

#ProducersAssociation | മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലം പറ്റുന്നവർ മുദ്രപത്രത്തിൽ കരാർ നൽകണം. ഒക്ടോബർ 1 മുതൽ കരാർ...

Read More >>
#ponnammababu | ഞങ്ങൾക്ക് എന്താണ് ഒരു കുറവെന്ന് വിളിച്ച് ചോദിച്ചിരുന്നു! സീൻ കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിനോട് സോറി പറഞ്ഞു. -പൊന്നമ്മ ബാബു

Sep 19, 2024 08:25 AM

#ponnammababu | ഞങ്ങൾക്ക് എന്താണ് ഒരു കുറവെന്ന് വിളിച്ച് ചോദിച്ചിരുന്നു! സീൻ കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിനോട് സോറി പറഞ്ഞു. -പൊന്നമ്മ ബാബു

മുപ്പത് വർഷത്തോളമായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരത്തിന് സിനിമയിലേക്കുള്ള വഴി തുറന്നത് നാടകങ്ങൾ...

Read More >>
Top Stories










News Roundup