#Siddharth | സിദ്ധാര്‍ഥും അദിതിയും വിവാഹിതരായി; വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് താരങ്ങൾ

#Siddharth | സിദ്ധാര്‍ഥും അദിതിയും വിവാഹിതരായി; വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച്  താരങ്ങൾ
Sep 16, 2024 01:18 PM | By ShafnaSherin

(moviemax.in)നടി അദിതി റാവു ഹൈദരിയും നടന്‍ സിദ്ധാര്‍ഥും വിവാഹിതരായി. തെലങ്കാനയിലെ വനപര്‍ത്ഥിയിലെ ശ്രീരംഗപുരത്തെ 400 വര്‍ഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം.

അദിതിയാണ് വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ സന്തോഷവാര്‍ത്ത അറിയിച്ചത്. 'നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ എല്ലാ നക്ഷത്രങ്ങളും. എന്നെന്നും സ്‌നേഹം നിറഞ്ഞ പ്രാണപ്രിയരായി നിലനില്‍ക്കാന്‍, എപ്പോഴും കുട്ടിത്തം നിറഞ്ഞ ചിരിയോടെ ജീവിക്കാന്‍... അനന്തമായ സ്‌നേഹത്തിലേക്കും വെളിച്ചത്തിലേക്കും മായാജാലത്തിലേക്കും.

ഇനി മിസിസ് ആന്റ് മിസ്റ്റര്‍ അദു-സിദ്ധു.' ചിത്രങ്ങള്‍ക്കൊപ്പം അദിതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.ദുല്‍ഖര്‍ സല്‍മാന്‍, അനന്യ പാണ്ഡെ, ആതിയ ഷെട്ടി, അന്ന ബെന്‍, ഭൂമി പട്‌നേക്കര്‍, ശ്രിന്ദ, മനീഷ കൊയ്‌രാള, വേദിക തുടങ്ങിയ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രതിശുത വരനും വധുവിനും ആശംസ നേര്‍ന്നത്.

'സിദ്ദിനും എച്ച്ആര്‍എച്ചിനും അഭിനന്ദനങ്ങള്‍. മനോഹരമായ ദമ്പതികളുടെ മനോഹരമായ ചിത്രങ്ങള്‍' എന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്.ടിഷ്യൂ ഓര്‍ഗാന്‍സ ദാവണിയായിരുന്നു അദിതിയുടെ വിവാഹവേഷം. ഗോള്‍ഡന്‍ നിറത്തിലുള്ള ദാവണിയില്‍ നിറയെ സാരി വര്‍ക്ക് ചെയ്തിട്ടുണ്ട്.

ഗോള്‍ഡന്‍ വരകളും ഹാന്‍ഡ് എംബ്രോയ്​ഡറി ചെയ്ത ബോര്‍ഡറും വരുന്ന ബ്ലൗസിനൊപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള ലോങ് സ്‌കര്‍ട്ടാണ് അദിതി ധരിച്ചത്. സ്‌കര്‍ട്ടിന്റെ താഴ്ഭാഗത്ത് വീതിയുള്ള ബോര്‍ഡറും നിറയെ ഡിസൈനും ചെയ്തിട്ടുണ്ട്.

ഗോള്‍ഡും റൂബിയും ചേര്‍ന്ന ട്രഡീഷണല്‍ ആഭരണങ്ങളാണ് ഇതിനൊപ്പം അണിഞ്ഞത്.പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ മുല്ലപ്പൂവും ചൂടിയിരുന്നു. ഓഫ് വൈറ്റ് നിറത്തിലുള്ള കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു സിദ്ധാര്‍ഥിന്റെ ഔട്ട്ഫിറ്റ്.

ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പ്രൊപ്പോസല്‍ ചിത്രങ്ങളും അദിതിയും സിദ്ധാര്‍ഥും പങ്കുവെച്ചിരുന്നു. 2021-ല്‍ പുറത്തിറങ്ങിയ 'മഹാസമുദ്രം' എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ആ സിനിമയുടെ സെറ്റില്‍ നിന്നാണ് പ്രണയം തുടങ്ങുന്നത്.

പിന്നീട് ഇരുവരും ഒരുമിച്ചുള്ള നിരവധി റീലുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ബോളിവുഡിലെ താരവിവാഹങ്ങള്‍ക്കും ഇരുവരും ഒരുമിച്ചെത്തിയിരുന്നു.

ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരി കുടുംബത്തിലാണ് അദിതി ജനിച്ചത്. രാഷ്ട്രീയ നേതാക്കളായ മുഹമ്മദ് സലേ അക്ബര്‍ ഹൈദരിയുടേയും ജെ.രാമേശ്വര്‍ റാവുവിന്റേയും കൊച്ചുമകളാണ് അദിതി. തെലങ്കാനയിലെ വാനപര്‍ത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി അദിതിയുടെ അമ്മ വിദ്യാ റാവുവിന്റെ മുത്തച്ഛനായിരുന്നു

ഇരുവരും രണ്ടാം വിവാഹത്തിനാണ് ഒരുങ്ങുന്നത്. 2003-ല്‍ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെ ബാല്യകാല സുഹൃത്ത് മേഘ്നയെ സിദ്ധാര്‍ഥ് വിവാഹം ചെയ്തിരുന്നു. 2007-ല്‍ ഇരുവരും വിവാഹമോചിതരായി.

ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭര്‍ത്താവ്. തന്റെ 23-ാം വയസിലാണ് അദിതി, സത്യദീപിനെ വിവാഹം ചെയ്യുന്നത്. നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു


#Siddharth #Aditi #got #married #stars #shared #pictures #wedding #ceremonies

Next TV

Related Stories
#fahadhfaasil | ഫഹദിന്‍റെ  പേര് വെളിപ്പെടുത്തി അണിയറക്കാര്‍; ഇത്തവണയും ഞെട്ടിക്കും!

Sep 18, 2024 08:57 PM

#fahadhfaasil | ഫഹദിന്‍റെ പേര് വെളിപ്പെടുത്തി അണിയറക്കാര്‍; ഇത്തവണയും ഞെട്ടിക്കും!

രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന വേട്ടൈയന്‍ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷത്തില്‍‌ ഫഹദ് ഫാസില്‍...

Read More >>
#SSMB29 | ഹനുമാനില്‍ നിന്ന് പ്രചോദനം; 1000 കോടി ബജറ്റ് ചിത്രത്തിനായി ശരീരം ഒരുക്കിയെടുക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് നടൻ

Sep 18, 2024 07:41 PM

#SSMB29 | ഹനുമാനില്‍ നിന്ന് പ്രചോദനം; 1000 കോടി ബജറ്റ് ചിത്രത്തിനായി ശരീരം ഒരുക്കിയെടുക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് നടൻ

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് തെലുങ്ക് സിനിമയുടേത് മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയുടെ തന്നെ ഭാവി മാറ്റിമറിച്ച സംവിധായകനാണ്...

Read More >>
#aditirao | നല്ല വേഷം കിട്ടാന്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടണം ;നിരസിച്ചതോടെ പണിയില്ലാതെ വീട്ടിലിരുന്നത് എട്ട് മാസം; വെളിപ്പെടുത്തി അദിതി റാവു

Sep 17, 2024 10:07 AM

#aditirao | നല്ല വേഷം കിട്ടാന്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടണം ;നിരസിച്ചതോടെ പണിയില്ലാതെ വീട്ടിലിരുന്നത് എട്ട് മാസം; വെളിപ്പെടുത്തി അദിതി റാവു

ഇത്തരത്തില്‍ തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞവരില്‍ ഒരാളാണ് അദിതി റാവു ഹൈദരി.നല്ല വേഷം കിട്ടാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടണമെന്ന ആവശ്യം...

Read More >>
#Samantha | എല്ലാ ദിവസവും സാമിനോട് ഐ ലവ്യൂ പറയും; പ്രമോഷനിടെ വീണ്ടും പ്രപ്പോസ് ചെയ്തു, ആദ്യം സാമന്ത സ്വീകരിച്ചില്ല

Sep 16, 2024 11:28 PM

#Samantha | എല്ലാ ദിവസവും സാമിനോട് ഐ ലവ്യൂ പറയും; പ്രമോഷനിടെ വീണ്ടും പ്രപ്പോസ് ചെയ്തു, ആദ്യം സാമന്ത സ്വീകരിച്ചില്ല

രുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ന് സാമന്തയും നാ​ഗചൈതന്യയും രണ്ട് ധ്രുവങ്ങളിലേക്ക് തിരിഞ്ഞു. സാമിന് പകരം ശോഭിത ദുലിപാല സ്ഥാനം...

Read More >>
#SuryasSaturday  |  നാനിയും എസ്. ജെ സൂര്യയും ഒന്നിച്ച 'സൂര്യാസ്‌ സാറ്റർഡേ' 100 കോടി ക്ലബിൽ

Sep 16, 2024 12:32 PM

#SuryasSaturday | നാനിയും എസ്. ജെ സൂര്യയും ഒന്നിച്ച 'സൂര്യാസ്‌ സാറ്റർഡേ' 100 കോടി ക്ലബിൽ

പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക.ഡൊമസ്റ്റിക് മാർക്കറ്റിലും വിദേശ മാർക്കറ്റിലും കളക്ഷനിൽ മികച്ച വർധനവാണ് ചിത്രത്തിനുണ്ടായത്....

Read More >>
#JanieMaster | വിവിധ ലൊക്കേഷനുകളിൽ വെച്ച് പലതവണ ലെെംഗികാതിക്രമം; ജാനി മാസ്റ്റ‍റിനെതിരെ  സഹപ്രവർത്തകയുടെ പരാതി

Sep 16, 2024 10:58 AM

#JanieMaster | വിവിധ ലൊക്കേഷനുകളിൽ വെച്ച് പലതവണ ലെെംഗികാതിക്രമം; ജാനി മാസ്റ്റ‍റിനെതിരെ സഹപ്രവർത്തകയുടെ പരാതി

യുവതിയുടെ നസ്രിങ്കിയിലുള്ള വസതിയിൽ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും...

Read More >>
Top Stories