സോഷ്യല്‍ മീഡിയയില്‍ ദിവസവും എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇക്കൂട്ടത്തില്‍ ധാരാളം പേര്‍ കാണാറുള്ളൊരു വിഭാഗമാണ് വിവാഹ വീഡിയോ ക്ലിപ്പുകള്‍. വിവാഹങ്ങളിലെ വ്യത്യസ്തമായ ആഘോഷരീതികള്‍, ചടങ്ങുകള്‍, നൃത്തം, വധൂവരന്മാര്‍ പരസ്പരം കൈമാറുന്ന സമ്മാനങ്ങള്‍, ബന്ധുക്കളോ സുഹൃത്തുക്കളോ ഒരുക്കുന്ന സര്‍പ്രൈസുകള്‍ എന്നിങ്ങനെ വിവാഹ വീഡിയോ ക്ലിപ്പുകളുടെ ഉള്ളടക്കമായി പലതും വരാറുണ്ട്.
സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചൊരു വീഡിയോയെ ആണ് പങ്കുവയ്ക്കുന്നത്. പ്രിയപ്പെട്ടവരുടെ വിവാഹത്തിന് എത്തിച്ചേരുകയെന്നത് ഏവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും സാഹചര്യങ്ങള്‍ പ്രതികൂലമായി വരുന്നതോടെ ഇതിന് സാധിക്കാതെ വരാം. തന്റെ സഹോദരന്‍റെ വിവാഹത്തിന് പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു ശ്രദ്ധ ഷേലര്‍ എന്ന യുവതി
for video : https://www.instagram.com/shraddha.shellar/?utm_source=ig_embed&ig_rid=66b58131-8559-49dc-b960-3c0472817cee
ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്ക് യുകെയിലാണ് ശ്രദ്ധ താമസിക്കുന്നത്. സഹോദരന്‍റെ വിവാഹം നിശ്ചയിച്ചെങ്കിലും ഇവര്‍ക്ക് ഇന്ത്യയിലെത്താൻ സാധിക്കുകയില്ലെന്ന അവസ്ഥയായിരുന്നു. എന്നാല്‍ ഈ അപൂര്‍വമായ ആഘോഷവേള നഷ്ടപ്പെടുത്താൻ ശ്രദ്ധ ഒരുക്കമായിരുന്നില്ല.
തന്നാലാകും വിധം ശ്രമങ്ങള്‍ നടത്തി ഒടുവില്‍ വിവാഹത്തിനായി ഇന്ത്യയിലേക്ക് വരാമെന്നായപ്പോള്‍ ശ്രദ്ധ അത് വീട്ടുകാരെയോ മറ്റോ അറിയിക്കാതെ സര്‍പ്രൈസ് ആക്കി വയ്ക്കുകയാണ്. കല്യാണദിവസം പെട്ടെന്ന് ശ്രദ്ധ ഏവരെയും ഞെട്ടിച്ചുകൊണ്ട് ആഘോഷത്തില്‍ പങ്കുചേരാനെത്തുകയാണ്. ശ്രദ്ധയെ കണ്ടതോടെ സന്തോഷം കൊണ്ട് അച്ഛനും അമ്മയും സഹോദരനുമെല്ലാം തുള്ളിച്ചാടുന്നത് വീഡിയോയില്‍ കാണാം.
Sister gave a surprise for her brother's wedding; The video went viral