---
title: "പൂച്ചയെ ആലിംഗനം ചെയ്യുന്ന കുരങ്ങന്‍; വൈറലായി വീഡിയോ"
english_title: "A monkey hugging a cat; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/82729/a-monkey-hugging-a-cat-the-video-went-viral"
published_at: "2022-11-30T19:46:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638765d05df7d_viral.jpg"
keywords: []
---

# പൂച്ചയെ ആലിംഗനം ചെയ്യുന്ന കുരങ്ങന്‍; വൈറലായി വീഡിയോ

> **Lead Summary:** മൃഗങ്ങളുടെ രസകരമായ വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത് ഒരു കുരങ്ങന്‍റെ വീഡിയോ ആണ്.

## Article Content

മൃഗങ്ങളുടെ രസകരമായ വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത് ഒരു കുരങ്ങന്‍റെ വീഡിയോ ആണ്.

ഒരു കുരങ്ങന്‍റെയും പൂച്ചയുടെയും സൗഹൃദം സൂചിപ്പിക്കുന്ന മനോഹരമായ വീഡിയോ ആണിത്. പൂച്ചയെ ആലിംഗനം ചെയ്യുന്ന കുരങ്ങനെ ആണ് വീഡിയോയില്‍ കാണുന്നത്.

നിലത്ത് കിടക്കുന്ന പൂച്ചയുടെ അരികിലേയ്ക്ക് നടന്നുനീങ്ങുകയാണ് കുരങ്ങന്‍. ശേഷം അതിന്‍റെ അരികില്‍ ഇരുന്ന് കുരങ്ങന്‍ പൂച്ചയെ ആലിംഗനം ചെയ്യുകയായിരുന്നു.

[**https://twitter.com/i/status/1597612036388753411**](https://twitter.com/i/status/1597612036388753411)

ഏഴ് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്. 2.8 മില്ല്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.

ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും നിരവധി പേര്‍ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മനോഹരമായ വീഡിയോ എന്നും ഇതാണ് യഥാര്‍ത്ഥ സൗഹൃദം എന്നുമാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/82729/a-monkey-hugging-a-cat-the-video-went-viral)