'ഒൻപത് ഭാര്യമാര്‍, അത് പത്താക്കണം, പത്ത് ബന്ധത്തിലും കുട്ടികളും'; അസാധാരണ ആഗ്രഹവുമായി മോഡല്‍

'ഒൻപത്  ഭാര്യമാര്‍, അത് പത്താക്കണം, പത്ത് ബന്ധത്തിലും കുട്ടികളും'; അസാധാരണ ആഗ്രഹവുമായി മോഡല്‍
Nov 30, 2022 02:41 PM | By Susmitha Surendran

പ്രണയബന്ധം വിവാഹജീവിതം എന്നിവയെല്ലാം വ്യക്തികളുടെ കാഴ്ചപ്പാടിനും അഭിരുചിക്കുമെല്ലാം അനുസരിച്ചിരിക്കും. ഒന്നിലധികം വിവാഹം കഴിക്കുന്നവരെ നമുക്ക് നമ്മുടെ ചുറ്റുപാടിലും തന്നെ കാണം. ഭൂരിപക്ഷവും പുരുഷന്മാരാണ് കൂടുതല്‍ പങ്കാളികളെ സ്വന്തമാക്കിയിട്ടുള്ളതെന്നും ശ്രദ്ധിച്ചാല്‍ മനസിലാക്കാം.

Advertisement

ഏക പങ്കാളിയുമൊത്തുള്ള ജിവിതം പോലെ തന്നെ ഒന്നിലധികം പങ്കാളികള്‍ വരുന്ന ജീവിതം എന്ന് പറയാം. പലപ്പോഴും ഇത് വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം ഇടയാക്കുന്ന വിഷയമാണ്. ഇപ്പോഴിതാ ബ്രസീലില്‍ നിന്നുള്ളൊരു മോഡലിന്‍റെ ജീവിതം ഇതുപോലെ വാര്‍ത്തകളില്‍ ചര്‍ച്ചയാവുകയാണ്.

ആര്‍തര്‍ ഓ ഉര്‍സോ എന്ന മോഡല്‍ ഇതുവരെ ഒമ്പത് സ്ത്രീകളെ വിവാഹം ചെയ്തിട്ടുണ്ട്. ആദ്യ ഭാര്യ ലുവാന കസാക്കി എന്ന യുവതിയാണ്. ഇതിന് ശേഷം തുടരെ തുടരെ എട്ട് വിവാഹങ്ങള്‍. ഇതില്‍ ഒരു ഭാര്യ പക്ഷേ വിവാഹമോചനം നേടി ബന്ധത്തില്‍ നിന്ന് പിന്മാറി. ഇതെക്കുറിച്ച് ആര്‍തര്‍ മാധ്യമങ്ങളോട് സംസാരിച്ചത് തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അഗത എന്ന ഭാര്യ എന്തുകൊണ്ടാണ് വിവാഹമോചനം തേടിയത് എന്നതായിരുന്നു ആര്‍തര്‍ വിശദീകരിച്ചത്. 'വിവാഹമോചനം എന്നത് അഗതയുടെ താല്‍പര്യമായിരുന്നു. കാരണം അവര്‍ക്ക് ഏക പങ്കാളി ജീവിതം മതിയെന്ന് പറഞ്ഞു. എന്നെ വിവാഹം ചെയ്ത ശേഷം അവര്‍ ഞാൻ അവരുടേത് മാത്രമായിരിക്കണമെന്ന് ആവശ്യപ്പെട്ടു.

ഞാൻ മറ്റൊരു ജീവിതരീതിയിലുള്ള ആളാണ്. എന്‍റെ ഭാര്യമാരും അങ്ങനെ തന്നെ. ഇതെല്ലാം മനസിലാക്കിക്കൊണ്ട് എന്‍റെ പങ്കാളിയായ ശേഷം ഇങ്ങനെ പെരുമാറിയത് എന്നെ വല്ലാതെ ബാധിച്ചു. എന്നെ മാത്രമല്ല മറ്റ് ഭാര്യമാരെയും. ഇതിന് ശേഷമാണ് അഗത വിവാഹമോചനം തേടിയത്....'- ആര്‍തറിന്‍റെ വാക്കുകള്‍.

മോഡല്‍ എന്നതില്‍ കവിഞ്ഞ് ഈ പ്രത്യേകതകളാണ് ആര്‍തറിനെ സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയനാക്കുന്നത്. ഭാര്യമാര്‍ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം ആര്‍തര്‍ ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവയ്ക്കാറുണ്ട്. എങ്ങനെയും പത്ത് ഭാര്യമാരുണ്ടാകണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ഈ പത്ത് ഭാര്യമാരിലും തനിക്ക് കുട്ടികള്‍ വേണമെന്നുമാണ് ആഗ്രഹമെന്ന് ഈ യുവാവ് പറയുന്നു. നിലവില്‍ ഒരു മകള്‍ മാത്രമാണ് ആര്‍തറിനുള്ളത്.

Now the life of a model from Brazil is being discussed in the news like this.

Next TV

Related Stories
കാറിന് മുകളില്‍ നായയുടെ സവാരി; വൈറൽ ആയി വീഡിയോ

Feb 3, 2023 10:02 PM

കാറിന് മുകളില്‍ നായയുടെ സവാരി; വൈറൽ ആയി വീഡിയോ

കാറിന് മുകളില്‍ നായയുടെ സവാരി; വൈറൽ ആയി...

Read More >>
കാറിന് മുകളില്‍ നായയുടെ സവാരി; വിമര്‍ശനങ്ങള്‍ വാരിക്കൂട്ടി വീഡിയോ

Feb 3, 2023 09:57 PM

കാറിന് മുകളില്‍ നായയുടെ സവാരി; വിമര്‍ശനങ്ങള്‍ വാരിക്കൂട്ടി വീഡിയോ

കാറിന് മുകളില്‍ നായയുടെ സവാരി; വിമര്‍ശനങ്ങള്‍ വാരിക്കൂട്ടി...

Read More >>
കുട്ടികൾ വളർത്തുനായ്ക്കൾക്ക് വേണ്ടി വാശി പിടിക്കുന്നുവോ? മാതാപിതാക്കൾ മനസിലാക്കേണ്ടത്...

Feb 3, 2023 08:41 PM

കുട്ടികൾ വളർത്തുനായ്ക്കൾക്ക് വേണ്ടി വാശി പിടിക്കുന്നുവോ? മാതാപിതാക്കൾ മനസിലാക്കേണ്ടത്...

കുട്ടികൾ വളർത്തുനായ്ക്കൾക്ക് വേണ്ടി വാശി പിടിക്കുന്നുവോ? മാതാപിതാക്കൾ...

Read More >>
ചികിത്സാപ്പിഴവ്, മുപ്പതുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം വീണ്ടും വൈറലാകുന്നു

Feb 3, 2023 08:18 PM

ചികിത്സാപ്പിഴവ്, മുപ്പതുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം വീണ്ടും വൈറലാകുന്നു

ചികിത്സാപ്പിഴവ്, മുപ്പതുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; ആശുപത്രി അധികൃതരോട് നഷ്ടപരിഹാരം നൽകാൻ...

Read More >>
മരിച്ച പ്രിയപ്പെട്ടവരുടെ ചാരത്തിൽ നിന്ന് പഴം സൂപ്പ് ഉണ്ടാക്കി കുടിക്കുന്ന ജനങ്ങൾ

Feb 3, 2023 06:53 PM

മരിച്ച പ്രിയപ്പെട്ടവരുടെ ചാരത്തിൽ നിന്ന് പഴം സൂപ്പ് ഉണ്ടാക്കി കുടിക്കുന്ന ജനങ്ങൾ

മരിച്ചുപോയ വ്യക്തിയുടെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ അവരുടെ ശരീരം കത്തിച്ച് ജീവിച്ചിരിക്കുന്ന ബന്ധുക്കൾ ഭക്ഷിക്കണം എന്നാണ് ഇവരുടെ വിശ്വാസം....

Read More >>
പൊലീസ് വേഷം ധരിച്ച് ധോണി,അഭിനയവും തുടങ്ങിയോ എന്ന് ആരാധകര്‍; വൈറലായി ചിത്രം

Feb 3, 2023 06:44 PM

പൊലീസ് വേഷം ധരിച്ച് ധോണി,അഭിനയവും തുടങ്ങിയോ എന്ന് ആരാധകര്‍; വൈറലായി ചിത്രം

ധോണി നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം...

Read More >>
Top Stories


GCC News