ഉടമയുടെ കൃഷിയിടത്തില്‍ പതിയിരുന്ന പാമ്പിനെ പിടികൂടി കടിച്ചു കൊന്ന് വളര്‍ത്തു നായ; വീഡിയോ

ഉടമയുടെ കൃഷിയിടത്തില്‍ പതിയിരുന്ന പാമ്പിനെ പിടികൂടി കടിച്ചു കൊന്ന് വളര്‍ത്തു നായ; വീഡിയോ
Nov 28, 2022 10:56 AM | By Susmitha Surendran

വളർത്തു മൃഗങ്ങളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രത്യേകിച്ച് വളര്‍ത്തു നായകളുടെ വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് വളരെയേറെ ഇഷ്ടവുമാണ്. മനുഷ്യരുമായി ഏറ്റവും കൂടുതൽ ഇണങ്ങുന്ന മൃഗമാണ് നായ. തങ്ങളുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി മുന്നുംപിന്നും നോക്കാതെ പ്രവർത്തിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.

അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കര്‍ഷകനായ ഉടമയുടെ കാര്‍ഷികോപകരണത്തിനുള്ളില്‍ പതിയിരുന്ന പാമ്പിനെ പിടികൂടി കടിച്ചുകൊല്ലുന്ന ഒരു നായയാണ് വീഡിയോയില്‍ ഉള്ളത്.

കൃഷിയാവശ്യത്തിനായി ഉപയോഗിക്കുന്ന ഉപകരണത്തിനുള്ളില്‍ കണ്ട പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്ന കര്‍ഷകനെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെടുന്നതോടെ ആണ് രക്ഷകനായി വളര്‍ത്തുനായ എത്തുന്നത്.

പാമ്പിന്‍റെ ശരീരഭാരം അല്‍പം പുറത്തേയ്ക്ക് വന്നതോടെ ആണ് നായ അതിനെ ചാടി പിടിച്ചത്. പാമ്പിനെ കടിച്ച് വലിച്ച് താഴെയിടുന്നതും വീഡിയോയില്‍ കാണാം. ശേഷം അതിനെയും കടിച്ചു എടുത്തുകൊണ്ട് ദൂരേയ്ക്ക് മാറി പോയി. പാമ്പ് തന്‍റെ പുറത്ത് ചുറ്റാതിരിക്കാന്‍ അതിനെ വളരെ വേഗത്തില്‍ കടിച്ചു കുടയുകയായിരുന്നു നായ. പാമ്പ് ചത്തു എന്ന് ഉറപ്പാകുന്നത് വരെ നായ അതിനെ കടിച്ചു കുടഞ്ഞുകൊണ്ടിരുന്നു.


നാലടിയോളം നീളമുള്ള പാമ്പിനെ ആണ് നായ പിടികൂടിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തത്. നായയുടെ ധൈര്യത്തയും ഉടമയോടുള്ള സ്നേഹത്തെയും പ്രശംസിച്ചുകൊണ്ടാണ് ആളുകള്‍ കമന്‍റ് ചെയ്തത്.

അതേസമയം, മഞ്ഞിൽ കളിച്ചു രസിക്കുന്ന ഒരു പാണ്ടയുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന പുൽത്തകിടിയിൽ കിടന്ന് തെന്നി നീങ്ങിയും ഉരുണ്ടുമറിഞ്ഞുമൊക്കെയാണ് പാണ്ട മഞ്ഞുവീഴ്ച ആസ്വദിക്കുന്നത്. വളരെ രസകരമായ ഈ വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിച്ചത്

A pet dog caught and bitten a snake lurking in its owner's farm; Video

Next TV

Related Stories
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല';  മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

Jun 22, 2025 10:57 AM

'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല'; മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

ഹോംവര്‍ക്ക് ചെയ്യാത്ത മകന് വേണ്ടി ടീച്ചറോട് അപേക്ഷിക്കുന്ന അച്ഛന്‍റെ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-