താലികെട്ടിയപ്പോള്‍ പോലും മുഖത്ത് പുച്ഛ ഭാവം; നടിയെ വിമര്‍ശിച്ച് ആരാധകര്‍

താലികെട്ടിയപ്പോള്‍ പോലും മുഖത്ത് പുച്ഛ ഭാവം; നടിയെ വിമര്‍ശിച്ച് ആരാധകര്‍
Nov 24, 2022 08:24 PM | By Kavya N

സീരിയല്‍ താരങ്ങള്‍ക്ക് സിനിമാ താരങ്ങള്‍ക്കുള്ളതിനേക്കാള്‍ ആരാധകര്‍ ഏറെയായതിനാല്‍ താരങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. സീരിയല്‍ പ്രേമികള്‍ക്കിടയില്‍ ഒരുപാട് ആരാധകരുള്ള നടിയാണ് ഗൗരി കൃഷ്ണന്‍. താരത്തിന്റെ വിവാഹം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഗൗരി നായികയായ ഹിറ്റ് സീരിയല്‍ പൗര്‍ണിത്തിങ്കളിന്റെ സംവിധായകന്‍ മനോജ് പേയാടാണ് വരന്‍.


കോട്ടയത്തെ കുടുംബക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ബാക്കിയുള്ളവര്‍ ഓഡിറ്റോറിയത്തിലും. ചുവപ്പ് കസവ് ബോര്‍ഡറുള്ള വെള്ള പട്ട് സാരിയും ട്രെഡീഷണല്‍ സ്റ്റൈലിലുള്ള ഹെവി ആഭരണങ്ങളും ആണ് ഗൗരി അണിഞ്ഞത്. കസവു മുണ്ടും വെള്ള കുര്‍ത്തയുമായിരുന്നു മനോജിന്റെ വേഷം. ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടന്നത് മണ്ഡപത്തില്‍ വെച്ചാണ്.


കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഗൗരിയുടെ കല്യാണച്ചടങ്ങുകളുടെ വിഡിയോകളാണ്. സീരിയല്‍ താരങ്ങളായ ദേവി ചന്ദന, മന്‍വി അടക്കമുള്ളവര്‍ ഗൗരിയുടേയും മനോജിന്റേയും വിവാഹത്തില്‍ പങ്കെടുക്കാനായി എത്തി. 

ഗൗരിയുടെ വിവാഹത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി വിമര്‍ശന കമന്റുകളാണ് നടിക്കെതിരെ വരുന്നത്. അതിനു കാരണം വിവാഹം പകര്‍ത്താന്‍ എത്തിയ കാമറമാന്‍മാരോടും മറ്റുള്ളവര്‍ക്കും കാര്യങ്ങള്‍ സുഖമമായി നടക്കാന്‍ ഗൗരി നല്‍കിയ നിര്‍ദേശങ്ങളാണ്.


വിവാഹ സമയത്ത് പോലും സൗമ്യതയില്‍ പെരുമാറുന്നില്ലെന്നും താലികെട്ടിയപ്പോള്‍ നടിയുടെ മുഖത്ത് പുച്ഛ ഭാവമാണ് ഉള്ളതെന്നും ചിലര്‍ കമന്റില്‍ കുറിച്ചു. മറ്റു ചിലര്‍ ഗൗരിയുടെ മേക്കപ്പിനേയും കുറ്റപ്പെടുത്തിക്കൊണ്ട് 'നല്ല ഭംഗിയുണ്ടായിരുന്ന പെണ്‍കുട്ടിയെ പുട്ടിയിട്ട് കുളമാക്കിയെന്ന രീതിയിലുള്ള കമന്റുകള്‍ വന്നു.


പുട്ടി അടിച്ച നാഗവല്ലി. പാവം പയ്യന്‍, കല്യാണം നടത്തി പരിചയമുള്ള ആരും അവിടെ ഇല്ലേ?. കല്യാണപെണ്ണ് കാര്യങ്ങള്‍ പറഞ്ഞ് ചെയ്യുന്നത് മോശം,ആദ്യമായാണ് ഒരു കല്യാണ പെണ്ണ് ഇങ്ങനെ പറയുന്നത് കാണുന്നത്. സാധാരണക്കാരി ആയിരുന്നേല്‍ ഇപ്പോള്‍ പറഞ്ഞേനെ അവള്‍ അഹങ്കാരിയാണെന്ന്.'എന്നാള്‍ എന്തുകണ്ടാലും കുറ്റം മാത്രം പറയുന്നവരാണ് ലോക്കത്തേറെയെന്നും അതിനാല്‍ ഇത്തരം കമന്റുകള്‍ ശ്രദ്ധിക്കേണ്ടതില്ലെന്നുമാണ് ഗൗരിയെ അനുകൂലിച്ച് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

A sullen expression on the face even when wearing a talisman; Fans criticized the actress

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories