---
title: "ഡ്രം വായിക്കുന്ന ആന; വൈറലായി വീഡിയോ"
english_title: "A drum-playing elephant; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/81852/a-drum-playing-elephant-the-video-went-viral"
published_at: "2022-11-24T19:41:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637f7b9a8824e_viral.jpg"
keywords: []
---

# ഡ്രം വായിക്കുന്ന ആന; വൈറലായി വീഡിയോ

> **Lead Summary:** മൃഗങ്ങളുടെ** **പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ തന്നെ ആനകളുടെ വീഡിയോകള്‍ കാണാന്‍ ഒരു വിഭാഗം ആളുകള്‍ തന്നെയുണ്ട്. ആനകള്‍ക്ക് വേണ്ടി പിയാനോ വായിക്കുന്ന ബ്രിട്ടീഷ് സംഗീതജ്ഞൻ പോൾ ബാർട്ടന്‍റെ വീഡിയോ കഴിഞ്ഞ ദിവസം നാം കണ്ടതാണ്.

## Article Content

മൃഗങ്ങളുടെ** **പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ തന്നെ ആനകളുടെ വീഡിയോകള്‍ കാണാന്‍ ഒരു വിഭാഗം ആളുകള്‍ തന്നെയുണ്ട്. ആനകള്‍ക്ക് വേണ്ടി പിയാനോ വായിക്കുന്ന ബ്രിട്ടീഷ് സംഗീതജ്ഞൻ പോൾ ബാർട്ടന്‍റെ വീഡിയോ കഴിഞ്ഞ ദിവസം നാം കണ്ടതാണ്.

ബാർട്ടൻ പിയാനോ വായിക്കുമ്പോള്‍ അത് സന്തോഷത്തോടെ ആസ്വദിക്കുകയായിരുന്നു ആനകള്‍. ഇവിടെ ഇതാ സമാനമായ ഒരു ആനയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡ്രം വായിക്കുന്ന ഒരു ആനയെ ആണ് വീഡിയോയില്‍ നാം കാണുന്നത്.

എറിക് ഷിഫര്‍ എന്നയാളാണ് ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. തുമ്പിക്കൈ കൊണ്ട് ഡ്രം വായിക്കാന്‍ ശ്രമിക്കുന്ന ആനയാണ് ഇവിടത്തെ താരം. ഡ്രം വായിക്കുന്ന ഒരാളെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ശേഷം ആന ഇയാളെ അനുകരിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുമ്പിക്കൈ ഉപയോഗിച്ച് ഡ്രമ്മില്‍ തട്ടുകയായിരുന്നു ആന.

[**https://twitter.com/i/status/1590523017758937089**](https://twitter.com/i/status/1590523017758937089)

അഞ്ച് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റ് ചെയ്യുകയും ചെയ്തു. മിടുക്കനായ ആന എന്നും മനോഹരമായ വീഡിയോ എന്നും ആണ് വീഡിയോ കണ്ട ആളുകളുടെ കമന്‍റുകള്‍. അതേസമയം, സ്വന്തം തുമ്പിക്കൈയില്‍ തന്നെ ചവിട്ടുന്ന ഒരു കുട്ടിയാനയുടെ വീഡിയോ അടുത്തിടെ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

വെള്ളം കുടിച്ചതിന് ശേഷം കളിക്കാനായി ഓടുന്നതിനിടെ ആണ് കുട്ടിയാന സ്വന്തം തുമ്പിക്കൈയില്‍ തന്നെ ചവിട്ടിയത്. 'ടുഡേ ഈയേഴ്സ് ഓള്‍ഡ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 4.4 മില്ല്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. രണ്ട് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/81852/a-drum-playing-elephant-the-video-went-viral)