വാഷ്‌റൂമില്‍ നിന്നും ഇറങ്ങിയതും പിടിച്ചു തല്ലി; തുറന്ന് പറഞ്ഞ് ഹെയ്ദി സാദിയ

വാഷ്‌റൂമില്‍ നിന്നും ഇറങ്ങിയതും പിടിച്ചു തല്ലി; തുറന്ന്  പറഞ്ഞ് ഹെയ്ദി സാദിയ
Oct 7, 2022 12:35 PM | By Susmitha Surendran

സമൂഹം നിരന്തരം അവഗണിക്കുകയും മാറ്റി നിര്‍ത്തുകയും ചെയ്യുന്നവരാണ് ട്രാന്‍സ് വ്യക്തികള്‍.  അതേസമയം ട്രാന്‍സ് സമൂഹത്തില്‍ നിന്നും ഒരുപാട് വെല്ലുവിളികളെ അതിജീവിച്ച് പ്രചോദനമായി മാറിയവരും ഒരുപാടുണ്ട്. അതിലൊരാലാണ് ഹെയ്ദി സാദിയ. 

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ര്‍ മാധ്യമപ്രവര്‍ത്തകയാണ് ഹെയ്ദി. ഇപ്പോഴിതാ ജീവിതത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും മറ്റും മനസ് തുറക്കുകയാണ് ഹെയ്ദി സാധിയ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഹെയ്ദി മനസ് തുറന്നത്. 


ചെറുപ്പം മുതലേ എന്റെ വ്യക്തിത്വത്തിന്റെ പേരില്‍ പല തരത്തിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഹെയ്ദി പറയുന്നത്. പഠിയ്ക്കുന്ന സമയത്ത് കൂടെ പഠിയ്ക്കുന്ന ഏഴ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് നടുറോഡില്‍ വെച്ച് ഉടുത്തിരിയ്ക്കുന്ന വസ്ത്രം വലിച്ചു കീറിയിട്ടുണ്ടെന്നാണ് ഹെയ്ദി വെളിപ്പെടുത്തുന്നത്.

ഒന്നുകില്‍ നീ ആണായി ജീവിയ്ക്ക്, അല്ലെങ്കില്‍ പെണ്ണായി ജീവിയ്ക്ക് എന്നും തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ഹെയ്ദി ഓര്‍ക്കുന്നത്. താന്‍ ഒരിക്കലും രക്ഷപ്പെടില്ലെന്നും നശിച്ചു പോകുമെന്നുമായിരുന്നു പലരും ധരിച്ചിരുന്നതെന്നാണ് ഹെയ്ദി പറയുന്നത്. 

കോഴിക്കോട് വെച്ച് മര്‍ദ്ദിക്കപ്പെട്ട സംഭവത്തെക്കുറിച്ചും ഹെയ്ദി മനസ് തുറക്കുന്നുണ്ട്. തന്റെ ഐഡന്റിറ്റി തുറന്ന് പറഞ്ഞതിന് ശേഷമായിരുന്നു സംഭവം. ഹിനയോടൊപ്പം കോഴിക്കോട് താമസിക്കുകയായിരുന്നു അപ്പോള്‍. പൂര്‍ണമായും സ്ത്രീയായി മാറിയിരുന്നില്ല. മുടിയും സ്ത്രീയുടെ വസ്ത്രവുമുണ്ടായിരുന്നു. ഒരു ദിവസം പൊതു വാഷ്‌റൂം ഉപയോഗിക്കാന്‍ പോയി. ആദ്യം പോയത് ജെന്റ്‌സ് ടോയ്‌ലെറ്റിലായിരുന്നു. അവിടെ നിന്നും മോശം അനുഭവമുണ്ടായതോടെ ലേഡീസ് റൂമിലേക്ക് പോയി.

എന്നാല്‍ പുറത്തിറങ്ങിയപ്പോഴേക്കും ഒരാള്‍ വന്ന് തങ്ങളെ പിടിച്ചടിക്കുകയായിരുന്നുവെന്നാണ് ഹെയ്ദി പറയുന്നത്. ആളുകള്‍ കൂടിയതോടെ തങ്ങള്‍ അവിടെ നിന്നും ജീവനും കൊണ്ട് ഓടുകയായിരുന്നുവെന്നാണ് ഹെയ്ദി സാദിയ പറയുന്നത്. നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായതോടെ നാടു വിട്ടു. നോര്‍ത്തിലേക്ക് പോകുന്നത് അവിടെ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ളത് കൊണ്ട് അല്ലെന്ന് ഹെയ്ദി വ്യക്തമാക്കുന്നുണ്ട്.

നിര്‍ബന്ധിച്ച് സെക്സ് വര്‍ക്ക് ചെയ്യിപ്പിയ്ക്കുകയും നിര്‍ബന്ധിച്ച് പിച്ച എടുപ്പിയ്ക്കുകയും ഒക്കെ ചെയ്യും. എന്നാല്‍ അങ്ങനെ കിട്ടുന്ന സമ്പാദ്യത്തില്‍ നിന്ന് വലിയൊരു പങ്ക് ഗുരുവിന് കൊടുക്കുകയും വേണമായിരുന്നുവെന്നാണ് ഹെയ്ദി പറയുന്നത്.

തുടര്‍ന്ന് ഡല്‍ഹിയിലേക്ക് രക്ഷപ്പെടുകയായിരുന്നു താന്‍ എന്നാണ് ഹെയ്ദി പറയുന്നത്. ഡല്‍ഹിയില്‍ ട്രാന്‍സ് ജെന്റര്‍ കമ്യൂണിറ്റിയില്‍ ഉള്ളവര്‍ക്ക് മൂന്ന് തൊഴിലാണ് ഉള്ളത്, സെക്സ് വര്‍ക്ക്, ഭിക്ഷാടനം, ബദായി. അതില്‍ ബദായിയാണ് താന്‍ ചെയ്തിരുന്നതെന്നും ഹെയ്ദി പറയുന്നു. 

കല്യാണം, കുട്ടിയുടെ ജനനം പോലുള്ള ചടങ്ങുകള്‍ക്ക് പോയി അനുഗ്രഹിക്കുന്നതാണ് ബദായി. അങ്ങനെ നേടിയ കുറച്ച് സമ്പാദ്യവും ആയിട്ടാണ് നാട്ടിലേക്ക് തിരിച്ചെത്തുന്നതും തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കുന്നതുമെന്നുമാണ് ഹെയ്ദി സാദിയ പറയുന്നത്.


When he came out of the washroom, he was grabbed and beaten; Heidi Sadia opens up

Next TV

Related Stories
'പടവ്‌ നനക്കാമോയെന്ന് ചോദിച്ചപ്പോൾ 250 രൂപ വെച്ച്‌ വേണമെന്ന് പറഞ്ഞു, അവരിൽ നിന്ന് അത് തിരിച്ച് ചോദിക്കുന്നത് തെറ്റാണോ?' ; ഫിറോസ്

Nov 25, 2025 03:55 PM

'പടവ്‌ നനക്കാമോയെന്ന് ചോദിച്ചപ്പോൾ 250 രൂപ വെച്ച്‌ വേണമെന്ന് പറഞ്ഞു, അവരിൽ നിന്ന് അത് തിരിച്ച് ചോദിക്കുന്നത് തെറ്റാണോ?' ; ഫിറോസ്

രേണുസുധി വീടിനെക്കുറിച്ചുള്ള ഫിറോസ് കെഎച്ച്ഡിഇസി , സുധിലയം തിരിച്ച് ചോദിച്ചു...

Read More >>
Top Stories