വാഷിങ്ടണ്‍ : വടക്കേ അമേരിക്കയിലെ ഏറ്റവും ഭാരമേറിയ മത്തങ്ങയുമായി റെക്കോഡില്‍ ഇടം നേടിയിരിക്കുകയാണ് കര്‍ഷകനായ ആന്‍ഡ്രൂസും (63) കുടുംബവും. ന്യൂയോര്‍ക്കിലെ ബഫലോയിലുള്ള ഫാമിലാണ് ആന്‍ഡ്രൂസ് ഭീമന്‍ മത്തങ്ങ വളര്‍ത്തിയത്.

ഏകദേശം 1,158 കിലോഗ്രാം ആണ് ഇതിന്‍റെ ഭാരം. നിരവധി മാസങ്ങള്‍ കഠിനാധ്വാനം ചെയ്താണ് ഈ നേട്ടം സ്വന്തമാക്കിയത് ആന്‍ഡ്രൂസ് പറയുന്നു. രാസവളങ്ങള്‍, വെള്ളം, മണ്ണ് എന്നിവ കൂടാതെ കീടാണുക്കളുടെയും ചെറു മൃഗങ്ങളുടെയും ഉപദ്രവത്തില്‍ നിന്നും മത്തങ്ങയെ സംരക്ഷിക്കാന്‍ ഏറെ കഷ്ടപ്പെട്ടെന്ന് ആന്‍ഡ്രൂസ് പറയുന്നു.
ഭീമന്‍ മത്തങ്ങയിലൂടെ ആന്‍ഡ്രൂസിന് 5,500 ഡോളര്‍ (4,48,000 രൂപ) സമ്മാനമായി ലഭിച്ചിരുന്നു. അടുത്ത വര്‍ഷത്തെ കൃഷിക്ക് ഈ തുക ഉപയോഗിക്കാനാണ് തീരുമാനം.
അതേസമയം, 2021ല്‍ ഇറ്റലിയിലെ ടസ്കനില്‍ 2,707 പൗണ്ട് ഭാരമുള്ള മത്തങ്ങയുമായി ഒരു കര്‍ഷകന്‍ ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടിയിട്ടുണ്ട്. ഈ റെക്കോഡ് തകര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആന്‍ഡ്രൂസും കുടുംബവും. മത്തങ്ങയുടെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെ വൈറലായിരിക്കുകയാണ്.
Such a big pumpkin...? New York farmer with giant pumpkin