'നിയമങ്ങൾ ചിലർ മാത്രം പാലിക്കുന്നു, അതിനാൽ വേദന അനുഭവിക്കുന്നത് എന്നേപ്പോലുള്ളവർ'; സുധാ ചന്ദ്രൻ

'നിയമങ്ങൾ ചിലർ മാത്രം പാലിക്കുന്നു, അതിനാൽ വേദന അനുഭവിക്കുന്നത് എന്നേപ്പോലുള്ളവർ'; സുധാ ചന്ദ്രൻ
Oct 24, 2021 09:32 PM | By Susmitha Surendran

വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു കാർ അപകടത്തിലാണ് നടിയും നർത്തകിയുമായ സുധാ ചന്ദ്രന് കാൽ നഷ്ടപ്പെട്ടത്. മനോഹരമായി നൃത്തം ചെയ്ത സുധ കാൽ നഷ്ടപ്പെട്ടിട്ടും തളർന്ന് വീട്ടിൽ ഒതുങ്ങി കൂടാതെ വീണ്ടും വേദികളിലും അഭിനയത്തിലും സജീവമായി. മലയാളത്തിലെ നിരവധി ഡാൻസ് റിയാലിറ്റി ഷോകളിൽ വിധി കർത്താവായി സുധയെത്തിയിട്ടുള്ളതിനാൽ കേരളത്തിലുള്ളവർക്ക് സുധാ ചന്ദ്രൻ അവരുടെ കുടുംബത്തിലെ അം​ഗത്തെ പോലെയാണ്.

അപകടശേഷം കൃത്രിമ കാൽ ഉപയോ​ഗിച്ചാണ് സുധയുടെ യാത്രകളും നൃത്ത പരിപാടികളും. ദിവസങ്ങൾക്ക് മുമ്പ് താൻ കുറേ നാളുകളായി അനുഭവിക്കുന്ന ഒരു ദുരിത കഥ പറഞ്ഞ് സുധ പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിമാനയാത്രകൾ നടത്തുമ്പോൾ സെക്യൂരിറ്റി ചെക്കിങിന്റെ ഭാ​ഗമായി കൃത്രിമ കാൽ നിരന്തം ഊരിമാറ്റേണ്ട അവസ്ഥയുണ്ടെന്നും അടിക്കടി ഊരുകയും ഇടുകയും ചെയ്യുമ്പോൾ വലിയ വേദന തോന്നാറുണ്ടെന്നുമാണ് സുധ പറഞ്ഞത്.

താരത്തിന്റെ വീഡിയ ഇൻസ്റ്റാ​ഗ്രാമിലൂടെ പ്രത്യക്ഷപ്പെട്ടപ്പോൾ നിരവധി പേർ പ്രതിഷേധവുമായി രം​ഗത്തെത്തിയ. ഒരു കൃത്രിമ കാൽ ഉപയോ​ഗിച്ചുള്ള യാത്രകൾ ഇത്തരം അപകടങ്ങിൽ കാൽ നഷ്ടപ്പെട്ടവർക്ക് വലിയ വേദനയാണ് സമ്മാനിക്കുന്നത്. ആ വേദനകളെല്ലാം അതിജീവിച്ചാണ് അവർ സ്വപ്നങ്ങൾക്ക് പിന്നാലെ പായുന്നതും. എന്നാൽ വിമാനത്താവളങ്ങളിലെ ഇത്തരം പരിശോധനകൾ സുധയെ പോലുള്ളവർക്ക് വീണ്ടും വലിയ ദുഖമാണ് സമ്മാനിക്കുന്നത്. 

ഔ​ദ്യോ​ഗി​ക യാ​ത്ര​ക്കി​ടെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യി​ൽ എ​പ്പോ​ഴും കൃ​ത്രി​മ​ക്കാ​ൽ ഊ​രി​മാ​റ്റേ​ണ്ടി ​വ​രു​ന്ന​തി​ലാണ് നർത്തകി സുധാ ചന്ദ്രൻ പ്ര​തി​ഷേ​ധം പ്രകടിപ്പിച്ചത്. ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ത​ന്നെ​പ്പോ​ലു​ള്ള മു​തി​ര്‍ന്ന പൗ​ര​ന്മാ​ർ​ക്ക് പ്ര​ത്യേ​ക കാ​ർ​ഡ് ന​ൽ​ക​ണ​മെ​ന്ന് അ​വ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് വീ​ഡി​യോ​യി​ലൂ​ടെ അ​ഭ്യ​ര്‍ഥി​ച്ചിരുന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും കേ​ന്ദ്ര സ​ര്‍ക്കാ​രിന്റേയും ശ്ര​ദ്ധ​യിലേക്ക് കാര്യങ്ങൾ എത്തുന്ന തരത്തിലായിരുന്നു സുധയുടെ വീഡിയോ.

ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി യാ​ത്ര​ ചെ​യ്യു​മ്പോ​ൾ ഓ​രോ ത​വ​ണ​യും കൃ​ത്രി​മ​ക്കാ​ൽ ഊ​രി​മാ​റ്റി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​യാ​കേ​ണ്ടി വ​രു​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും ഇ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി അ​ധി​കൃ​ത​ർ കൈ​ക്കൊ​ള്ള​ണ​മെ​ന്നു​മാ​ണ് സു​ധ​ ആ​വ​ശ്യപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട കേന്ദ്ര സായുധ സേന സുധയോട് ശേഷം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

'സു​ധ ച​ന്ദ്ര​നു​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ൽ ഞ​ങ്ങ​ൾ അ​ങ്ങേ​യ​റ്റം ഖേ​ദി​ക്കു​ന്നു. പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മേ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി കൃ​ത്രി​മ​ക്കാ​ൽ നീ​ക്കം ചെ​യ്യാ​വൂ. എ​ന്തു​കൊ​ണ്ടാ​ണ് ബ​ന്ധ​പ്പെ​ട്ട വ​നി​ത ഉ​ദ്യോ​ഗ​സ്ഥ സു​ധ ച​ന്ദ്ര​നോ​ട് കൃ​ത്രി​മ​ക്കാ​ൽ ഊ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് ഒ​രു അ​സൗ​ക​ര്യ​വും സം​ഭ​വി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രുത്തുന്ന കാ​ര്യ​വും ഞ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും' എന്നാണ് സിഐഎസ്എഫ് സോഷ്യൽമീഡിയ വഴി അറിയിച്ചത്.

ഇപ്പോൾ സംഭവത്തെ കുറിച്ച് തനിക്ക് പറയാനുള്ളതുമായി രം​ഗത്തെത്തിയിരിക്കുകയാണ് സുധ. സിഐഎസ്എഫിന്റെ ട്വീറ്റിൽ അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമെ കൃത്രിമ കാൽ ഊരേണ്ടതുള്ളൂവെന്ന പ്രോട്ടോക്കോളനെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും.

എന്നാൽ ചില ഉദ്യോ​ഗസ്ഥർ അത് അനുസരിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് തന്റെ അവസ്ഥയെന്നും സുധാ ചന്ദ്രൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്തുകൊണ്ടാണ് ഞങ്ങളെപ്പോലുള്ളവർ ഇത്തരം പീഡനത്തിന് വിധേയരാകുന്നതെന്നും സുധ ചോദിച്ചു.

'സിഐഎസ്എഫ് അവരുടെ ട്വീറ്റുകളിൽ ഇങ്ങനെ പറഞ്ഞിരുന്നു.... അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ കൃത്രിമമായ ശരീരത്തിലെ അവയവങ്ങൾ നീക്കം ചെയ്യേണ്ടതുള്ളൂവെന്നും അതാണ് യഥാർഥ പ്രോട്ടോക്കോളെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇത് എല്ലാ സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ പലരും അത് അനുസരിക്കുന്നില്ല എന്ന് വേണം മനസിലാക്കാൻ.

എന്തുകൊണ്ടാണ് കുറച്ച് ഉദ്യോഗസ്ഥർ ഇങ്ങനെ പെരുമാറുന്നത്? പ്രോട്ടോക്കോളുകൾ എല്ലാ സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും അറിയിച്ച് കൃത്യമായി പാലിക്കാൻ പറയണം. എന്തുകൊണ്ടാണ് ഞങ്ങളെപ്പോലുള്ളവർ ഈ പീഡനത്തിന് വിധേയരാകേണ്ടി വരുന്നത്? നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ ഭാ​ഗമായാണ് ആ ഉദ്യോ​ഗസ്ഥർ ഇത്തരം പരിശോധന നടത്തുന്നതെന്ന് എനിക്കറിയാം. എന്നാൽ ചിലപ്പോഴെങ്കിലും വലിയ ശിക്ഷയാണ് ആ പരിശോധന. മറ്റെന്തെങ്കിലും മാർ​ഗം ഉണ്ടായാൽ കുറച്ചുകൂടി സുഖപ്രദമായ യാത്ര ലഭിക്കുമായിരുന്നു' സുധാ ചാന്ദ്രൻ പറയുന്നു.


People like me who are in pain '; Sudha Chandran

Next TV

Related Stories
ഷർട്ട് ധരിക്കാതെ വന്നെതെന്താ...?  ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച് നടി

Sep 16, 2025 05:35 PM

ഷർട്ട് ധരിക്കാതെ വന്നെതെന്താ...? ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച് നടി

ഷർട്ട് ധരിക്കാതെ വന്നെതെന്താ...? ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച്...

Read More >>
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall