ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സ്വപ്നം കണ്ടു, പിന്നീട് നടന്നത്

ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സ്വപ്നം കണ്ടു, പിന്നീട് നടന്നത്
Sep 22, 2022 01:18 PM | By Susmitha Surendran

ഭാര്യയ്ക്ക് അവിഹിതബന്ധമുള്ളതായി സ്വപ്നം കണ്ട ഭർത്താവ് പാതിരാത്രി അവളെ കത്തിയെടുത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. ബ്രസീലിലെ ഫെഡറൽ ഡിസ്ട്രിക്റ്റിലെ പ്ലാനാൽറ്റിനയിലെ വീട്ടിൽ വച്ചാണ് 37 -കാരൻ ഭാര്യയെ കഴുത്തിലും കൈകളിലും കുത്തിയത്. ആ​ഗസ്ത് ഒമ്പതിനാണ് സംഭവം നടന്നത്.

അഞ്ച് ആഴ്ചകൾക്ക് ശേഷം പ്രതി അറസ്റ്റ് ചെയ്യപ്പെട്ടു. ഇവർക്ക് നാല് മക്കളുണ്ട്. ഒരു ദിവസം രാത്രി ഭർത്താവ് ഭാര്യയ്ക്ക് അവിഹിത ബന്ധമുള്ളതായി സ്വപ്നം കാണുകയായിരുന്നു. പാതിരാത്രി ആയിരുന്നു സമയം. അയാൾ പിന്നീട് സ്വപ്നത്തെ കുറിച്ച് ഭാര്യയെ ചോദ്യം ചെയ്യുകയും ചെയ്തു.

എന്നാൽ ഭാര്യ അത് അയാളുടെ വെറും തോന്നലാണ് എന്നും താൻ അത്തരത്തിലുള്ള ഒരു കാര്യവും ചെയ്തിട്ടില്ല എന്നും ആവർത്തിച്ച് പറഞ്ഞു. അതിനുശേഷം ഭാര്യ കിടന്നുറങ്ങുകയും ചെയ്തു. എന്നാൽ, ഭർത്താവ് ആ സ്വപ്നത്തെ കുറിച്ച് തന്നെ ആലോചിക്കുകയും ദേഷ്യം വരികയുമായിരുന്നു. പിന്നീട് അയാൾ കത്തി എടുത്തിട്ട് വരികയും അവളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

പല തവണയാണ് അയാൾ ഭാര്യയുടെ കയ്യിലും കഴുത്തിലും ഒക്കെ ആയി കുത്തി പരിക്കേൽപ്പിച്ചത്. ഒടുവിൽ ഒരുവിധത്തിൽ സ്ത്രീ അയാളുടെ അക്രമത്തിൽ നിന്നും രക്ഷപ്പെടുകയും പിന്നീട് ആശുപത്രിയിൽ പോവുകയും ചെയ്തു. ഉടനെ തന്നെ പ്രതി സ്ഥലത്ത് നിന്നും മുങ്ങി.

ഈ ആഴ്ച അറസ്റ്റ് ഉണ്ടാകുന്നത് വരെ പിന്നെ അയാൾ തിരികെ പ്രത്യക്ഷപ്പെട്ടില്ല. പ്രതിക്ക് സംശയം തോന്നി ഭാര്യയെ അക്രമിക്കുക ആയിരുന്നു എന്നും അവർ ഒരുവിധത്തിൽ രക്ഷപ്പെട്ട് മുനിസിപ്പൽ ആശുപത്രിയിൽ അഭയം പ്രാപിക്കുക ആയിരുന്നു എന്നും കോടതി നിരീക്ഷിച്ചു. ഏതായാലും ഭർത്താവ് പിന്നീട് കുറ്റം സമ്മതിച്ചു. ഇത് മാത്രമല്ല, ഇതിന് മുമ്പും അയാൾ ​ഗാർഹികപീഡനം നടത്തിയിട്ടുണ്ട് എന്നും പൊലീസ് പറയുന്നു.

The husband dreamed that his wife was having an affair, and stabbed her with a knife

Next TV

Related Stories
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

Dec 30, 2025 04:21 PM

ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

‘സാമവേദം നാവിലുണർത്തിയ സ്വാമിയേ, തൃശൂർ സ്വദേശി വിൽസൻ , എം ജി ശ്രീകുമാർ...

Read More >>
Top Stories










News Roundup