ബോളിവുഡിന്റെ കിംഗ് ഖാനായ ഷാരുഖ് ഖാന്റെ കുടുംബം വലിയൊരു പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. ഷാരുഖിന് പിന്നാലെ മക്കളും സിനിമയിലേക്ക് എത്തുമെന്ന് കരുതി കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് വലിയൊരു കേസാണ് വന്നത്. താരത്തിന്റെ മൂത്തമകന്‍ ആര്യന്‍ ഖാന്‍ ലഹരി കേസില്‍ കുടുങ്ങിയിരിക്കുകയാണ്. ആഢംബര കപ്പലില്‍ നടത്തിയ ലഹരി പാര്‍ട്ടിയില്‍ നിന്നുമാണ് താരപുത്രനെ കസ്റ്റഡിയിലെടുക്കുന്നത്. ആഴ്ചകളായിട്ടും ജാമ്യം പോലും ലഭിക്കാത്ത സാഹചര്യത്തിലൂടെ കടന്ന് പോവുകയാണ്.
ഇതിനിടെ ആര്യനുമായി ബന്ധപ്പെട്ടുള്ള നിരവധി വാര്‍ത്തകളാണ് ദിനംപ്രതി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ആര്യന്‍ അറസ്റ്റിലായതിന് പിന്നാലെ പല പ്രമുഖ താരങ്ങളുടെ മക്കളും എന്‍സിബിയുടെ പരിധിയിലൂടെയാണ് പോവുന്നത്. താരപുത്രിയും നടിയുമായ അനന്യ പാണ്ഡെയ്ക്ക് രണ്ട് തവണ സമന്‍സ് ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെ ആര്യനും അനന്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള കഥകളും നാട്ടില്‍ പാട്ടായി. താരപുത്രൻ്റെ പ്രണയത്തെ കുറിച്ചും കൂട്ടുകാരെ കുറിച്ചുമുള്ള കഥകളാണ് ഇപ്പോൾ വൈറലാവുന്നത്.
ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ വാട്‌സാപ്പ് ചാറ്റുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടന്നിരുന്നു. അതില്‍ അനന്യ പാണ്ഡെയുടെ ചാറ്റില്‍ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സംസാരം നടന്നതായിട്ടാണ് അറിയുന്നത്. അവര്‍ സ്ഥിരമായി ഇത് സംബന്ധിച്ച് സംസാരിച്ചിരുന്നതായിട്ടാണ് കണ്ടുപിടുത്തം. അടുത്തിടെ തനിക്ക് കൂടി ലഹരി കൊണ്ട് വരാന്‍ ആര്യന്‍ അനന്യയോട് ആവശ്യപ്പെട്ടതായും അതിന് താരപുത്രി മറുപടി കൊടുത്തെന്നും ചാറ്റിലുള്ളതായി പറയപ്പെടുന്നു.
അതേ സമയം ആര്യന്‍ ഖാനും അനന്യയും പ്രണയത്തിലായിരുന്നു എന്ന തരത്തില്‍ ഗോസിപ്പുകള്‍ മുന്‍പേ പ്രചരിച്ചിരുന്നു. 2019 മുതലാണ് താരപുത്രിയും താരപുത്രനും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന് പുറംലോകം അറിഞ്ഞ് തുടങ്ങിയത്. ആ കാലത്ത് തന്നെ ലണ്ടനിലുള്ള ഒരു വ്‌ളോഗറുമായിട്ടും ആര്യന്‍ ഇഷ്ടത്തിലാണെന്ന കിംവദന്തി പ്രചരിച്ചിരുന്നു. ഡെക്കാന്‍ ക്രോണിക്കല്‍ പറഞ്ഞത് പ്രകാരം ആര്യനും വ്‌ളോഗറും തമ്മിലുള്ളത് വെറും ഗോസിപ്പ് മാത്രമാണെന്നാണ്. എന്നാല്‍ അനന്യയുമായി സൗഹൃദം എന്നും കാത്തുസൂക്ഷിച്ചിരുന്നു. ഷാരുഖ് ഖാന്റെ മകള്‍ സുഹാനയും അനന്യയും തമ്മിലുള്ള സൗഹൃദമാണ് ആര്യനുമായിട്ടുള്ള ബന്ധത്തിലേക്ക് എത്തുന്നത്.
സുഹാനയെ കാണുന്നതിനായി ഷാരുഖിന്റെ വീട്ടിലേക്ക് അനന്യ എത്താറുണ്ട്. ശേഷം ആര്യനുമായി കറങ്ങാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഇതേ കേസില്‍ നടന്‍ സഞ്ജയ് കപൂറിന്റെ മകള്‍ ഷനയ കപൂറിന്റെ പേരും മുഴങ്ങി കേള്‍ക്കുന്നുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ക്കിടയിലുള്ള പോലെ വലിയൊരു സൗഹൃദം അവരുടെ മക്കള്‍ക്കിടയിലും കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. നിലവില്‍ ആര്യനെ പോലെ മറ്റ് താരങ്ങളുടെ മക്കളും അകപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം ശക്തമാവുകയാണ്.
കുടുംബത്തിന്റെ കാര്യത്തില്‍ ഏറെ ആശങ്കയും ആകുലതകളും ഉള്ള നടനാണ് ഷാരുഖ് ഖാന്‍. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്ന കാര്യത്തില്‍ അദ്ദേഹം മുന്നിലായിരുന്നു. വിദ്യഭ്യാസത്തിന് ശേഷമേ സിനിമയിലേക്കുള്ള താല്‍പര്യത്തെ പ്രോത്സാഹിപ്പിക്കുകയുള്ളുവെന്ന് താരരാജാവ് മുന്‍പ് വ്യക്തമാക്കിയിരുന്നു. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ആര്യന്‍ സിനിമയിലേക്ക് എത്തിയിരുന്നു. പിതാവിനെ പോലെ അഭിനയിക്കാന്‍ താല്‍പര്യം കുറവായത് കൊണ്ട് സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ആര്യന്‍.
സിനിമയിൽ സജീവമാവുന്നതിനുള്ളിൽ വലിയ തിരിച്ചടിയാണ് താരപുത്രന് ലഭിച്ചത്. വൈകാതെ മകള്‍ സുഹാനയും അഭിനയത്തിലേക്ക് ചുവടുവെക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് കേസില്‍ കുടുങ്ങുന്നത്. അതേ സമയം മകനെ കുറിച്ചോ കേസിനെ കുറിച്ചോ ഷാരുഖ് ഖാൻ അടങ്ങുന്ന കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളടക്കം താരകുടുംബത്തിന് പിന്നാലെ കൂടിയെങ്കിലും വൈകാതെ ഇക്കാര്യത്തിലൊരു വ്യക്തത വരുമന്നാണ് പ്രതീക്ഷിക്കുന്നത്.
This is the reason for the spread of gossips about Shah Rukh's son and Taraputri


































