'താര'യുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

'താര'യുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
Oct 24, 2021 11:00 AM | By Susmitha Surendran

 ലാൽ ജോസ് സംവിധാനം ചെയ്ത 'ഡയമണ്ട് നെക്ലേസ്' എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന താരമാണ് അനുശ്രീ. മലയാള സിനിമയിലെ നിറ സാന്നിധ്യം . സമ്മാനിച്ച കഥാപാത്രങ്ങളൊക്കെയും പ്രേക്ഷകര്‍ക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന 'താര 'സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് . മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത് .

അന്റോണിയോ മോഷൻ പിക്ചേഴ്സ്, ക്ലോസ് ഷോട്ട് എന്റർടൈൻമെന്റ്, സമീർ മൂവീസ് എന്നിവയുടെ ബാനറിൽ ആണ് ചിത്രം നിര്‍മ്മിക്കുന്നത് . ദെസ്വിൻ പ്രേം ആണ് സംവിധാനം ചെയ്യുന്നത് . താരയുടെ ആദ്യ ഘട്ട ചിത്രീകരണം കേരളത്തിൽ പൂർത്തിയായി .രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ ആണ് ആരംഭിക്കുന്നത് . സ്ത്രീ ജീവിതത്തിന്റെ സ്വാതന്ത്ര്യ ഇടങ്ങളെ ചർച്ച ചെയ്യുന്ന സിനിമയിൽ മലയാളികളുടെ പ്രിയ നായിക അനുശ്രീ 'സിതാര' എന്ന മുഖ്യ കഥാപാത്രത്തിലൂടെ സിനിമയില്‍ എത്തുന്നു .

വലതു കൈയ്യില്‍ പ്ലാസ്റ്ററിട്ട് നിൽക്കുന്ന അനുശ്രീയുടെ ഫോട്ടോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴി ഞ്ഞിരിക്കുകയാണ് . ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് ടാക്സി ഡ്രൈവർ ശിവയോടൊപ്പം സഞ്ചരിക്കുന്ന സിതാരയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്.

മാലിക്കിലെ ഫ്രെഡി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സനൽ അമൻ ആണ് ശിവയായി വേഷമിടുന്നത് .. ഒപ്പം വിജിലേഷും, ദിവ്യ ഗോപിനാഥുമുണ്ട്.

തമിഴ് ക്രൈം ത്രില്ലർ 'രാക്ഷസനി'ലെ സൈക്കോ ക്രിമിനൽ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാൻ ശരവണൻ ആണ് സിനിമയില്‍ സിത്താരയുടെ ഭര്‍ത്താവായ സതീശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ജെബിൻ ജെ.ബിയാണ് താരയുടെ നിർമ്മാതാവ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സമീർ പി.എം , പ്രഭ ജോസഫ്. സംവിധായകൻ്റെ തന്നെ തിരക്കഥയ്ക്ക് എഴുത്തുകാരൻ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നു.

ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ, സംഗീതം: വിഷ്ണു വി ദിവാകരൻ , ആർട്ട് ഡയറക്ടർ: അജി വിജയൻ, മേക്കപ്പ്: മണികണ്ഠൻ മരത്താക്കര, കോസ്റ്റ്യൂം: അഞ്ജന തങ്കച്ചൻ, ചീഫ് അസോസിയേറ്റ്: സജിത്ത് പഗോമത്ത്, അസോസിയേറ്റ് ഡയറക്ടർ: വൈശാഖ് രാമൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ഷാനവാസ് പുലിക്കൂട്ടിൽ, സ്റ്റിൽസ്: ഷാനവാസ് ചിന്നു, പി.ആർ.ഒ: പ്രതിഷ് ശേഖർ.

'Tara''s character poster is out

Next TV

Related Stories
'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

Jul 9, 2025 02:11 PM

'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെഎസ് കെ സിനിമക്ക് പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ്...

Read More >>
'ദൃഷ്ടി ദോഷം മാറ്റുന്നവരാണ് ഇവർ, നമ്മൾ എന്ത് കൊടുക്കുന്നുവോ അത് തിരിച്ച് തരും' -അനു ജോസഫ്

Jul 9, 2025 10:01 AM

'ദൃഷ്ടി ദോഷം മാറ്റുന്നവരാണ് ഇവർ, നമ്മൾ എന്ത് കൊടുക്കുന്നുവോ അത് തിരിച്ച് തരും' -അനു ജോസഫ്

പൂച്ചകളെ വളർത്തി തുടങ്ങിയശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് അനു...

Read More >>
ശങ്കർ രാമകൃഷ്ണന്റെ സഹോദരൻ അന്തരിച്ചു

Jul 9, 2025 06:55 AM

ശങ്കർ രാമകൃഷ്ണന്റെ സഹോദരൻ അന്തരിച്ചു

ശങ്കർ രാമകൃഷ്ണന്റെ സഹോദരൻ നാരായണൻ രാമകൃഷ്ണൻ...

Read More >>
'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ

Jul 8, 2025 04:09 PM

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിർ...

Read More >>
'ആ സിനിമ എന്നെ നായകനാക്കി പ്ലാൻ ചെയ്തിരുന്നു, മണിയന്‍പിള്ള രാജു പറയുമ്പോഴാണ് അറിയുന്നത്'- മനോജ് കെ. ജയൻ

Jul 8, 2025 07:47 AM

'ആ സിനിമ എന്നെ നായകനാക്കി പ്ലാൻ ചെയ്തിരുന്നു, മണിയന്‍പിള്ള രാജു പറയുമ്പോഴാണ് അറിയുന്നത്'- മനോജ് കെ. ജയൻ

ആറാംതമ്പുരാന്‍' തന്നെ നായകനാക്കി പദ്ധതിയിട്ടിരുന്ന ചിത്രമാണെന്ന് നടന്‍ മനോജ് കെ....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall