ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കമുള്ള ചര്‍ച്ച തെരുവ് പട്ടികളുടെ ശല്യത്തെക്കുറിച്ചാണ്. ചിലര്‍ ഇതിനെ കൊല്ലണം എന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ കൊല്ലാന്‍ പാടില്ല എന്നാണ് പറയുന്നത്. ഇപ്പോള്‍ വ്ളോഗിറും മിഥുന്‍ രമേഷിന്റെ ഭാര്യയുമായ ലക്ഷ്മി മേനോന്‍ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
ലക്ഷ്മി പങ്കുവെച്ച ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. മിഥുനിന്റെ തറവാട്ട് വീട്ടില്‍ മുന്‍പ് നടന്ന സംഭവത്തെക്കുറിച്ചും ലക്ഷ്മി പറയുന്നു. അന്ന് പുറകുവശത്തെ വാതിലിലൂടെ ഒരു തെരുവ് നായ കയറി അടുക്കളയില്‍ എത്തി, തന്‍വിയെ കടിക്കാന്‍ ശ്രമിച്ചു , എന്നാല്‍ ഞങ്ങളൊക്കെ വന്ന് പട്ടിയെ പേടിപ്പിച്ചു വിട്ടതോടെയാണ് അത് പോയത്.
അതുപോലെ മരുന്നു കടയില്‍ ഒക്കെ പോകുമ്പോഴും പട്ടി പുറകെ വരാറുണ്ട്. കല്ലെടുത്ത് എറിഞ്ഞു ഓടിച്ചിട്ടുണ്ട്. അതിലൂടെ എല്ലാം നടക്കാന്‍ തനിക്ക് പേടിയാണെന്ന് ലക്ഷ്മി പറഞ്ഞു. ഇപ്പോള്‍ തന്റെ അമ്മ താമസിക്കുന്ന സ്ഥലത്തും തെരുവ് പട്ടിയുടെ ശല്യം നന്നായിട്ടുണ്ട്. വണ്ടിയില്ലാതെ നമുക്ക് അതിലൂടെ പോവാന്‍ കഴിയാത്ത അവസ്ഥയാണ്.
ഈ ഒരു സാഹചര്യത്തിലും മാനുഷിക പരിഗണനയെ കുറിച്ച് ചോദിച്ചാല്‍ തീര്‍ച്ചയായും കുട്ടികളുടെ ജീവനാണ് ഞാന്‍ വില കൊടുക്കുന്നത് എന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. തെരുവ് പട്ടിയെ കൊല്ലാന്‍ പാടില്ലെന്നൊക്കെ ചില സെലിബ്രിറ്റികള്‍ പറയുന്നത് കേട്ടു. ഇവരോട് എനിക്ക് ചോദിക്കാന്‍ ഉള്ളത്.
നിങ്ങളുടെ വീട്ടിലെ പട്ടി ഏത് ബ്രീഡാണ്, അതൊരു ഫാന്‍സി ബ്രീഡല്ല, നിങ്ങളുടേത് വില കൂടിയ പട്ടിയല്ലേ. വീട്ടിലൊക്കെ ഒരുപാട് സ്ഥലമുണ്ടാവില്ലേ, എന്നിട്ടെന്താണ് നിങ്ങള്‍ ഇവരെ അഡോപ്റ്റ് ചെയ്യാത്തത്. അങ്ങനെയല്ലേ നമ്മള്‍ മാതൃക കാണിക്കേണ്ടത്, എന്നിട്ടല്ലേ, ഘോരഘോരം പ്രസംഗിക്കേണ്ടത്. അല്ലാതെ വെറുതെയിരുന്ന് പ്രസംഗിച്ചിട്ട് കാര്യമില്ല. നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനാണ് നിങ്ങള്‍ ഉപദേശിക്കാനും പഠിപ്പിക്കാനും വരുന്നത് ലക്ഷ്മി ചോദിച്ചു.
This video shared by Lakshmi has now gone viral.