ദിവസവും സോഷ്യല്‍ മീഡിയ വഴി എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ട വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാര്‍ കൂടുലാണ്. നമുക്ക് തൊട്ടടുത്ത് നിന്ന് കണ്ടും മനസിലാക്കിയും അനുഭവിച്ചും അറിയാൻ പരിമിതിയുള്ള പലതും ഇത്തരത്തിലുള്ള വീഡിയോകളിലൂടെ കാണാൻ സാധിക്കുമെന്നതിനാല്‍ കൂടിയാണ് ഇവയ്ക്ക് കാഴ്ചക്കാര്‍ കൂടുതലുള്ളത്.
ഇക്കൂട്ടത്തില്‍ തന്നെ പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ തീര്‍ച്ചയായും വീണ്ടും കാഴ്ടക്കാര്‍ കൂടും. പാമ്പിനോട് പൊതുവെ മനുഷ്യര്‍ക്കുള്ള കൗതുകവും ഭയവുമെല്ലാം ഇതിനടിസ്ഥാനമാണ്. അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവെയ്ക്കുന്നത്. ഉഗ്രൻ വിഷമുള്ള രാജജവെമ്പാലയെ പിടികൂടുന്ന ഒരാളാണ് വീഡിയോയിലുള്ളത്.
ഇതിനിടെ പാമ്പ് ഇദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പ്രൊഫഷണല്‍ ആയി പാമ്പിനെ പിടികൂടുന്നയാളാണ് മൈക്ക് ഹോള്‍സ്റ്റണ്‍. ഇദ്ദേഹം ഒരു ഗ്രാമത്തില്‍ വെച്ച് രാജവെമ്പാലയെ പിടികൂടുന്നതാണ് വീഡിയോയിലെ രംഗം.
https://www.instagram.com/reel/ChHqk4ZpaiN/?utm_source=ig_embed&utm_campaign=loading
വെറും കൈ കൊണ്ടാണ് ഇദ്ദേഹം പാമ്പിനെ പിടികൂടുന്നത്. വാലില്‍ പിടിച്ച് ശ്രദ്ധയോടെ ഒതുക്കിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് വെട്ടിച്ച് തിരിച്ച് ഇദ്ദേഹത്തിന് നേരെ ആക്രമിക്കാനായി തിരിയുകയാണ്. എന്നാല്‍ സമര്‍ത്ഥമായി മൈക്ക് ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നു.
നെഞ്ചിടിപ്പിക്കുന്ന രംഗം തന്നെയാണിത്. മരണം വെച്ചാണ് ഇദ്ദേഹം കളിക്കുന്നതെന്നും ഇങ്ങനെയൊന്നും ഇത്രമാത്രം വിഷമുള്ള പാമ്പുകളെ പിടികൂടാൻ പോകരുതെന്നുമെല്ലാമാണ് വീഡിയോ കണ്ട മിക്കവരുടെയും അഭിപ്രായം. അമ്പത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം ഇൻസ്റ്റഗ്രാമില്‍ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവെയ്ക്കുകയും ചെയ്തിരിക്കുന്നു. ഇതിനിടെ വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ സംഭവത്തെ കുറിച്ച് കൂടുതല്‍ പങ്കുവെച്ചിരിക്കുകയാണ് മൈക്ക്.
ഒരു ഉള്‍നാടൻ ഗ്രാമത്തില്‍ കണ്ടെത്തിയ രാജവെമ്പാലയാണിതെന്നും 12 അടി നീളമുള്ള പാമ്പിനെ അതീവശ്രദ്ധയോടെയാണ് പിടികൂടിയതെന്നും മൈക്ക് അറിയിക്കുന്നു. പാമ്പിന് പരുക്കുകളൊന്നും പറ്റാത്ത രീതിയില്‍ അതിനെ അസ്വസ്ഥതപ്പെടുത്താതെയാണ് പിടികൂടിയതെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ജയിലിൽ തടവുകാരന് ചുംബനത്തിലൂടെ മയക്കുമരുന്ന് കൈമാറി, സംഭവം വൈറൽ
ജയിൽ സന്ദർശനത്തിനിടെ തടവുകാരന് മെത്താംഫെറ്റാമൈൻ നൽകി സ്ത്രീ. ചുംബനത്തിലൂടെയാണ് മെത്ത് ഇവർ തടവുകാരന് കൈമാറിയത്. എന്നാൽ, ഇതിന്‍റെ അളവ് അമിതമായതിനെ തുടർന്ന് ഇയാൾ മരിച്ചു. റേച്ചൽ ഡോളർഡ് എന്ന 33 -കാരി ഫെബ്രുവരിയിൽ യുഎസിലെ ടെന്നസിയിലെ ടർണി സെന്റർ ഇൻഡസ്ട്രിയൽ കോംപ്ലക്സ് ജയിലിൽ തടവുകാരനായ ജോഷ്വ ബ്രൗണിനെ സന്ദർശിക്കുകയായിരുന്നു.
സന്ദർശന വേളയിൽ ഇരുവരും ചുംബിച്ചു. അപ്പോൾ ഡോളർഡ്, ബ്രൗണിന് മയക്കുമരുന്ന് കൈമാറുകയായിരുന്നു. ഡോളർഡ് അവളുടെ വായയിൽ മെത്താംഫെറ്റാമൈൻ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. അത് ബ്രൗണിന് ചുംബിക്കുന്ന സമയത്ത് വായിലൂടെ നൽകി.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ 11 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് ബ്രൗൺ. മയക്കുമരുന്ന് അടങ്ങിയ ബലൂൺ പെല്ലറ്റ് വിഴുങ്ങിയെങ്കിലും അത് അമിതമായി അകത്ത് ചെന്നതിനെ തുടർന്ന് ഇയാൾ അവശനിലയിലായി. പിന്നീട്, പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരിക്കുകയായിരുന്നു.
ടെന്നസി ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻ (TDOC), ഡിക്‌സൺ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് എന്നിവയിൽ നിന്നുള്ള പ്രത്യേക ഏജന്റുമാരാണ് കഴിഞ്ഞയാഴ്ച ഡോളറിനെ അറസ്റ്റ് ചെയ്തത്. രണ്ടാം ഡിഗ്രി കൊലപാതകം, ജയിലിൽ കള്ളക്കടത്ത് നടത്തി തുടങ്ങിയ കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഡെയ്‌ലി ബീസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
"ജയിലുകളിൽ കള്ളക്കടത്ത് നടത്തുന്നതിന്റെ യഥാർത്ഥ അപകടങ്ങളിലേക്കും അവയുടെ അനന്തരഫലങ്ങളിലേക്കുമാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്" എന്ന് TDOC -യുടെ ഓഫീസ് ഡയറക്ടർ ഡേവിഡ് ഇംഹോഫ് പറഞ്ഞു.
“ഞങ്ങളുടെ ജീവനക്കാരുടെയും, ഞങ്ങളുടെ കസ്റ്റഡിയിലുള്ള സ്ത്രീ പുരുഷ തടവുകാരുടേയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതൊരു വ്യക്തിക്കെതിരെയും ഞങ്ങളുടെ ഏജൻസി പ്രോസിക്യൂഷൻ തുടരും” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മയക്കുമരുന്ന് കണ്ടെത്തുന്നതിന് വേണ്ടി കൂടുതൽ സൗകര്യങ്ങളും നായകളും അടക്കം പ്രവർത്തിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
King cobra rushes to attack man while being captured, video



































