അച്ഛന്‍റെ കാർ കാണാതായി, മകൾ 'ഡിറ്റക്ടീവായി' കാർ കണ്ടെത്തി

അച്ഛന്‍റെ കാർ കാണാതായി, മകൾ 'ഡിറ്റക്ടീവായി' കാർ കണ്ടെത്തി
Aug 14, 2022 12:38 PM | By Susmitha Surendran

അച്ഛന്റെ കാർ കാണാതായി, മകൾ ഡിറ്റക്ടീവായി അതിവിദ​ഗ്ദ്ധമായി അതു കണ്ടുപിടിച്ചു. ഇപ്പോൾ കാർ കാണാതായ അനേകം ആളുകൾ അവളോട് നമ്മുടെ കാറുകളും കണ്ടെത്താൻ സഹായിക്കാമോ എന്ന് അന്വേഷിക്കുകയാണ്. ജൂലൈ മാസത്തിലാണ് ബെക്കി ഹാരിം​ഗ്‍ടണിന്റെ അച്ഛന്റെ £12,000 -ന്റെ ജാ​ഗ്വാർ മോഷണം പോകുന്നത്.

സോഷ്യൽ മീഡിയ ഉപയോഗിച്ചും സിസിടിവി പരിശോധിച്ചും ഒടുവിൽ നാല് മൈൽ അകലെ നിന്നും അവൾ കാർ കണ്ടെത്തി. ഡോർസെറ്റ് പൊലീസ് പ്രതികൾക്ക് വേണ്ടി അന്വേഷണം തുടരുകയാണ് എന്ന് പറയുന്നു. ജൂലൈ 24 ഞായറാഴ്ചയാണ് തന്റെ അച്ഛൻ കാർ കാണാതായ വിവരം അറിയുന്നത് എന്ന് ഹാരിം​ഗ്ടൺ പറയുന്നു.

അങ്ങനെ പൊലീസിൽ വിവരം അറിയിച്ചു. "എന്നാൽ പൊലീസ് അത് കൈകാര്യം ചെയ്ത രീതിയിൽ എനിക്ക് ഒട്ടും തൃപ്തി തോന്നിയില്ല. എനിക്ക് സോഷ്യൽ മീഡിയയിൽ നല്ല പരിചയമുണ്ട്. അതിനാൽ ഞാൻ ഇത് 45 ഗ്രൂപ്പുകളിൽ ഇട്ടു. അങ്ങനെ വിവരം എല്ലായിടത്തും അറിഞ്ഞു" അവൾ പറഞ്ഞു. പൊലീസിൽ തന്നെ ആശ്രയം അർപ്പിച്ച് കഴിഞ്ഞിരുന്നു എങ്കിൽ ഇപ്പോഴും തന്റെ അച്ഛന് കാർ കിട്ടുമായിരുന്നില്ല എന്നും ഹാരിം​ഗ്ടൺ പറയുന്നു.

പെട്രോൾ സ്‌റ്റേഷനുകളിൽ നിന്നും പ്രാദേശിക കടകളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം ഒടുവിൽ ഹാരിം​ഗ്ടൺ കാർ കണ്ടെത്തുക തന്നെ ചെയ്തു. ഏതായാലും രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ഹാരിം​ഗ്ടണിന് ഇതൊരു പുതിയ അനുഭവമായിരുന്നു. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ക്രിമിനോളജിയും നിയമവും പഠിക്കാം എന്ന് അവൾ തീരുമാനിച്ചിരിക്കയാണ്.

ഇപ്പോൾ നിരവധിപ്പേർ ഹാരിം​ഗ്ടണിനോട് തങ്ങളുടെ കാണാതായ വാഹനവും കണ്ടെത്താൻ സഹായിക്കാമോ എന്ന് അന്വേഷിക്കുന്നുണ്ട്. ഒരു സ്ത്രീ അവരുടെ മകന്റെ കാണാതായ ബിഎംഡബ്ല്യു കണ്ടെത്തി നൽകാമോ എന്നാണ് അന്വേഷിച്ചിരിക്കുന്നത്.

ആഗ്രഹിച്ച തരത്തിലുള്ള വളർച്ച നേടുവാൻ സാധിച്ചില്ല; മനസ്സ് തുറന്ന് പ്രിയ വാര്യർ


മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് പ്രിയ വാര്യർ. ഒരു അഡാർ ലവ് എന്ന സിനിമയിലെ രംഗത്തോടുകൂടിയാണ് പ്രിയ ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരെയാണ് ഈ ഒരു രംഗം കൊണ്ട് താരം സൃഷ്ടിച്ചെടുത്തത്.

താരം നൽകിയ പുതിയൊരു അഭിമുഖം ശ്രദ്ധ നേടുകയാണ്. തുടക്കത്തിൽ ട്രോളുകളും അധിക്ഷേപങ്ങളും കൈകാര്യം ചെയ്യുന്നത് തനിക്ക് വലിയ പ്രയാസമായി എന്ന് പ്രിയ പറയുന്നു. എന്നാൽ കാലക്രമേണ അത് തനിക്ക് ശീലമായി പോയി എന്നും താരം വ്യക്തമാക്കി.


തങ്ങളും മനുഷ്യരാണ് എന്ന കാര്യം ആളുകൾ മറന്നു പോകുന്നു. പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരുന്നു ചില ട്രോളുകൾ. 20കളുടെ തുടക്കത്തിലാണ് താൻ ഇതൊക്കെ നേരിടുന്നത്. എന്നാൽ ആ സമയത്ത് കൂടുതൽ നന്നായി ജോലി ചെയ്യുകയും തിരക്കുപിടിക്കുകയും ചെയ്യേണ്ടിയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞു.

താൻ ആഗ്രഹിച്ച തരത്തിലുള്ള വളർച്ച നേടുവാൻ തനിക്ക് സാധിച്ചിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഉണ്ടാകുന്ന സമ്മർദ്ദം തനിക്ക് വളരെയധികം കൂടുതലാണ്.


എന്തുകൊണ്ടാണ് തനിക്ക് ഇത്ര വലിയ ഹൈപ്പ് ലഭിച്ചത് എന്നും ഇത്തരത്തിലുള്ള തകർച്ച ഉണ്ടായത് എന്ന് ഒരിക്കലും കണ്ടെത്തിയില്ല. നല്ല സിനിമകളുടെ ഭാഗമാകുന്നതിൽ മാത്രമാണ് താൻ ശ്രദ്ധിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു.


Dad's car goes missing, daughter turns 'detective' and finds car

Next TV

Related Stories
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല';  മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

Jun 22, 2025 10:57 AM

'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല'; മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

ഹോംവര്‍ക്ക് ചെയ്യാത്ത മകന് വേണ്ടി ടീച്ചറോട് അപേക്ഷിക്കുന്ന അച്ഛന്‍റെ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-