ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ സാന്നിധ്യം കൊണ്ട് സ്വയം അടയാളപ്പെടുത്തിയ രണ്ട് മത്സരാര്‍ഥികളായിരുന്നു ദില്‍ഷ പ്രസന്നനും റിയാസ് സലിമും. നിലപാടുകളുടെ പേരില്‍ പലപ്പോഴും വലിയ പോരാണ് ഇരു മത്സരാര്‍ഥികള്‍ക്കുമിടയില്‍ ഉണ്ടായത്.
എന്നാല്‍ ഇപ്പോഴിതാ ഏഷ്യാനെറ്റിന്‍റെ തന്നെ ഒരു വേദിയിലൂടെ ഒരുമിച്ച് ഒരു ഡാന്‍സ് പെര്‍ഫോമന്‍സുമായി രംഗത്തെത്തി ഇരുവരും. കോമഡി സ്റ്റാര്‍സ് വേദിയിലാണ് ഇരുവരും നൃത്തവുമായി എത്തിയത്. പ്രൊഫഷണല്‍ ഡാന്‍സര്‍ കൂടിയായ ദില്‍ഷയും റിയാസും ഒത്തുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസണുകളിലെ ആദ്യ വനിതാ ടൈറ്റില്‍ വിജയിയാണ് ദില്‍ഷ. തുടക്കം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ മത്സരാര്‍ഥി ആയിരുന്നില്ല ദില്‍ഷ. എന്നാല്‍ സീസണ്‍ മുന്നോട്ടു പോകവെ അഭിപ്രായ പ്രകടനങ്ങളിലും പെര്‍ഫോമന്‍സിലുമൊക്കെ വലിയ മികവിലേക്ക് എത്തിയ ആളായിരുന്നു ദില്‍ഷ.
ഈ സീസണില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ഡോ. റോബിന്‍ രാധാകൃഷ്ണനുമായുള്ള സൌഹൃദം ദില്‍ഷയെ വിജയത്തിലെത്താന്‍ സഹായിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അര്‍ഹിക്കാത്ത സ്ഥാനമാണ് ദില്‍ഷ നേടിയത് എന്ന തരത്തില്‍ സൈബര്‍ ആക്രമണങ്ങളും ഫിനാലെയ്ക്ക് പിന്നാലെ ഈ താരം നേരിട്ടു. ഇതിനെതിരെ പ്രതികരിച്ച് ദില്‍ഷ രംഗത്തെത്തുകയും ചെയ്‍തിരുന്നു.
Dilsha and Riaz with dance moves; The video went viral