പ്രണയം ബോറടിച്ചു, മൂന്നാമതൊരു സ്ത്രീയെ കൂടി ജീവിതത്തിലേക്ക് ക്ഷണിച്ച് കാമുകീകാമുകന്മാർ

പ്രണയം ബോറടിച്ചു, മൂന്നാമതൊരു സ്ത്രീയെ കൂടി ജീവിതത്തിലേക്ക് ക്ഷണിച്ച് കാമുകീകാമുകന്മാർ
Aug 8, 2022 08:36 PM | By Susmitha Surendran

ക്യൂബയിലെ ഹവാനയിൽ നിന്നുള്ള ഡോക്ടറാണ് യോഹാൻഡ്രി ക്രസ് അവില. അയാൾ 2016 -ലാണ് തന്റെ കാമുകി ഷെയ്‌സ മെനെൻഡസിനെ കണ്ടു മുട്ടുന്നത്. മെഡിക്കൽ സ്കൂളിൽ വച്ചായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് അവർ അടുത്തു, പ്രണയിച്ചു, ഒന്നിച്ച് ജീവിക്കാനും തുടങ്ങി.

തുടക്കത്തിൽ സന്തോഷപൂർണമായിരുന്നു ജീവിതമെന്നാലും, പതുക്കെ വഴക്കുകളും, അസ്വാരസ്യങ്ങളും ഉടലെടുത്തു. അവരുടെ ബന്ധം പൂർണമല്ലെന്നൊരു തോന്നൽ ഇരുവരുടെയും ഉള്ളിൽ പൊന്തി വന്നു. അവർ അതിനെ മറികടക്കാൻ ഓപ്പൺ റിലേഷൻഷിപ്പ് പോലുള്ള പലതും പരീക്ഷിച്ചു.

പക്ഷേ അതൊന്നും ഫലം കണ്ടില്ല. അപ്പോഴാണ് മൂന്നാമതൊരാൾ അവരുടെ ബന്ധത്തിലേക്ക് കടന്ന് വരുന്നത്. ലിസാന്ദ്ര പോസോ എസ്ട്രാഡയായിരുന്നു അത്. അതോടെ ദമ്പതികളുടെ ബന്ധം കൂടുതൽ ദൃഢമായി. ഇപ്പോൾ മൂവരും ഒരുമിച്ചാണ് ജീവിതം പങ്കിടുന്നത്.

തങ്ങൾ മുൻപത്തേക്കാളും ഹാപ്പിയാണ് ഇപ്പോഴെന്ന് അവർ പറയുന്നു. ഒരു വർഷത്തോളമായി ഇപ്പോൾ മൂന്ന് പേരും പരസ്പരം പ്രണയിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. പ്രണയം മാത്രമല്ല, മൂവരും വിവാഹം ചെയ്യാനും, കുട്ടികൾ വേണമെന്നും ആഗ്രഹിക്കുന്നു. “ഭാവിയിൽ, ഞങ്ങൾ പരസ്പരം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് രണ്ട് കുട്ടികൾ വേണമെന്നാണ് ആഗ്രഹം.

ഒന്ന് ഷെയ്‌സയിൽ നിന്നും, മറ്റൊന്ന് ലിസാന്ദ്രയിൽ നിന്നും” യോഹാൻഡ്രി പറയുന്നു. "കുഞ്ഞുങ്ങൾക്ക് ഞങ്ങൾ മൂന്ന് പേരും മാതാപിതാക്കളായിരിക്കും. ഒരു തരത്തിലുമുള്ള വ്യത്യാസമില്ലാതെ അവരെ ഒരുപോലെ ഞങ്ങൾ സ്നേഹിക്കും. ആരെയും വെറുക്കാതെ, ചട്ടക്കൂടുകളിൽ ഒതുങ്ങാതെ എപ്പോഴും ഹാപ്പിയായി ജീവിയ്ക്കാൻ അവരെ ഞങ്ങൾ പഠിപ്പിക്കും" അയാൾ കൂട്ടിച്ചേർത്തു.

ഈ ലോകത്തിന്റെ വൈവിധ്യത്തെ ബഹുമാനിക്കാനും, മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കാനും, എല്ലാറ്റിനുമുപരിയായി തങ്ങളായിരിക്കാനും അവരെ ബോധവൽക്കരിക്കുമെന്നും അവർ പറഞ്ഞു. സ്നേഹം എന്താണെന്ന് അറിയാൻ തങ്ങളുടെ ഈ ബന്ധം സഹായിച്ചെന്ന് മൂവരും അവകാശപ്പെടുന്നു.

തങ്ങൾ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും, തങ്ങളുടെ ബന്ധം എല്ലായ്പ്പോഴും മെച്ചപ്പെടുകയാണെന്നും യോഹാൻഡ്രി പറയുന്നു. ഇങ്ങനെയും ആളുകൾക്ക് സ്നേഹിക്കാമെന്ന് ഇപ്പോഴും ആളുകൾക്ക് വിശ്വസിക്കാനോ, അംഗീകരിക്കാനോ കഴിയുന്നില്ല.

ഈ ബന്ധം സ്നേഹത്തിന്റെ പുതിയൊരു തലം മാത്രമല്ല കാണിച്ച് തരുന്നത്. മറിച്ച് ഒരു സാധാരണ ബന്ധത്തിൽ നിന്ന് കിട്ടാത്ത സ്വാതന്ത്ര്യം കൂടിയാണ് ഇതിലൂടെ ലഭിച്ചതെന്ന് മൂവരും പറയുന്നു. അവർ മൂന്ന് പേരും ഒരു അപ്പാർട്മെന്റിലാണ് താമസിക്കുന്നത്.

വീട്ടിലെ ചിലവുകൾ എല്ലാം അവർ ഒന്നിച്ച് പങ്കിടുന്നു. വാടക, ഭക്ഷണം തുടങ്ങിയ എല്ലാ ചിലവുകളും അവർ തുല്യമായി പങ്കിടുന്നു. ഒന്നിനും ആരെയും നിർബന്ധിക്കാറില്ലെന്നും അയാൾ പറഞ്ഞു. എല്ലാവരും പോകുന്ന വഴിയേ പോകാതെ, തങ്ങൾക്ക് കൂടുതൽ അനുയോജ്യമായ രീതികൾ പരീക്ഷിക്കാൻ ആളുകൾ ഇനിയെങ്കിലും തയ്യാറാകണമെന്നുമൊക്കെയാണ് അയാളുടെ അഭിപ്രായം.

കത്രീന കൈഫ് ഗര്‍ഭിണി? വീഡിയോ വൈറല്‍


ബോളിവുഡിലെ മിന്നും താരമാണ് കത്രീന കൈഫ്. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന. ഈയ്യടുത്തായിരുന്നു കത്രീനയുടെ വിവാഹം. യുവതാരം വിക്കി കൗശലാണ് കത്രീനയുടെ ഭര്‍ത്താവ്.

ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ക്കിടയിലെ വലിയ ചര്‍ച്ചയായിരുന്നു. രാജസ്ഥാനിലെ കൊട്ടാരം പോലെയുള്ള റിസോര്‍ട്ടില്‍ വച്ചായിരുന്നു വിക്കിയുടേയും കത്രീനയുടേയും വിവാഹം. സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു വിക്കിയുടേയും കത്രീനയുടേയും.


വിവാഹ ശേഷം പൊതുവേദികളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കത്രീന. ഇതിനിടെ ഇപ്പോഴിതാ കത്രീനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറുകയാണ്.

എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള കത്രീനയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. താരത്തെ എയര്‍പോര്‍ട്ടില്‍ കൊണ്ടു വിടാനായി വിക്കിയുമെത്തിയിരുന്നു.


എന്നാല്‍ പാപ്പരാസികള്‍ക്ക് മുഖം കൊടുക്കാതെ വിക്കി പോവുകയായിരുന്നു. വീഡിയോയിലെ കത്രീനയുടെ വേഷവും രൂപവുമൊക്കെ ചൂണ്ടിക്കാണിച്ച് താരം ഗര്‍ഭിണിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വളരെ ലൂസായ വസ്ത്രമായിരുന്നു കത്രീന ധരിച്ചിരുന്നത്. 

കത്രീന ഗര്‍ഭിണിയാണെന്ന വാര്‍ത്ത നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനാലാണ് താരം പൊതുവേദികളില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.


തന്റെ വയര്‍ മറച്ചുപിടിക്കാന്‍ വേണ്ടിയാണ് കത്രീന ഓവര്‍ സൈസായ വസ്ത്രം ധരിച്ചെത്തിയതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തലുകള്‍. നേരത്തെയും സമാന റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴും അതിനോടൊന്നും കത്രീന പ്രതികരിച്ചിരുന്നില്ല.


Bored of love, the lovers invited a third woman into their lives

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall