ചക്കപ്പഴം എന്ന സീരിയലില്‍ അഭിനയിച്ചതോടെയാണ് നടന്‍ അമല്‍ ജയദേവിനെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. ഇപ്പോള്‍ തന്റെ അസുഖ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് നടന്‍.

നടനായാല്‍ നടക്കാതിരിക്കാന്‍ പറ്റില്ലാല്ലോ …! നല്ല ഉഠട ചുമ, തൊണ്ടയില്‍ ഇന്‍ഫക്ഷനും ആയിട്ടുണ്ട്, പക്ഷെ പനിയില്ല, ചെറിയ കുളിര്, പിന്നെ കോവിഡാനന്തര ശ്വാസം മുട്ടലും ഉണ്ട്. കമ്പിളിപ്പുതപ്പ് വലിച്ചു മൂടി പുതച്ചുറങ്ങാനാണ് തോന്നുന്നത്. പക്ഷെ ചില ഡ്യൂട്ടികള്‍ ഒഴിയാന്‍ പറ്റില്ലാല്ലൊ എന്നും നടന്‍ പറഞ്ഞു.
ഒരു ഡബ്ബിംഗ് ഉണ്ട്, ആദീടെ സ്‌കൂളിലെ പിടിഎ മീറ്റിംഗും പരിപാടിയും, വൈകുന്നേരം ഒരു പ്രൊജക്ടിന്റെ ചര്‍ച്ചയും. തത്കാലം ആശുപത്രിയില്‍ പോയി രണ്ട് ഇഞ്ചക്ഷനും എടുത്ത് ആവിയും പിടിച്ച്, നിറയെ മരുന്നുമായി വീട്ടിലെത്തി.
എന്നാല്‍ ഇവിടെ റസ്റ്റ് അല്ല അറസ്റ്റിലാ! (പേടിക്കേണ്ട റെസ്റ്റ് എടുക്കാനായി ഭാര്യയുടെ പണിയാണ്- പിടിച്ച് മുറിയില്‍ പൂട്ടിയിട്ടു. ??) രണ്ടു ദിവസം മുന്നെ ഒരു ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നു. സംഗതി സെറ്റപ്പാ. നല്ല പിള്ളേരാ.
പക്ഷെ പറഞ്ഞിട്ടെന്നാ കാര്യം പണി എനിക്കാ കിട്ടിയത്. കഥാപാത്രം പുകവലിക്കുന്നവനാ, പുട്ടു പോലെ ഒരു പാക്കറ്റ് വലിച്ചു തള്ളി ! അഭിനയം കഴിഞ്ഞ് കൈയ്യടിയും വാങ്ങി (കാശും കിട്ടിയേ) വീട്ടിലെത്തി. രാത്രിയായപ്പൊ അവന്‍ പണി തുടങ്ങി !
കടുത്ത ശ്വാസം മുട്ടലും ചുമയും. ഒരു വിധം നേരം വെളുപ്പിച്ച് ആശുപത്രിയിലെത്തി. ചൂണ്ടയില്‍ കൊത്തിയ ഇരയെപ്പോലെ അവര്‍ നിന്നതിനും ഇരുന്നതിനും കിടന്നതിനുമൊക്കെ ബില്ലോട് ബില്ല് ഒടുവില്‍ ഡോക്ടറെ കണ്ട് കാര്യം പറഞ്ഞ് ഒരു കെട്ട് മരുന്നുകളുമായി – പോയി റെസ്റ്റെടുക്കൂ എന്ന ഉപദേശവും വാങ്ങി വീട്ടിലിരിപ്പാ.
എന്തു ചെയ്യാനാ, അടങ്ങിയിരിക്ക്യാ തന്നെ !” നടന്‍ കുറിച്ചു. ആശുപത്രിയില്‍ നിന്നും എടുത്ത ഫോട്ടോയ്ക്കൊപ്പമാണ് അമലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
സിനിമ ഹിറ്റായി മാറിയതോടെ മുകേഷിന്റെ സ്വഭാവവും മാറി; സംവിധായകൻ
മലയാള സിനിമയുടെ ചരിത്രത്തിൻ മാറ്റത്തിന് തുടക്കം കുറിച്ച സംവിധായകനാണ് തുളസിദാസ്. മോഹൻലാൽ മമ്മൂട്ടി തരംഗത്തിൽ മുങ്ങി പോകേണ്ടി ഇരുന്ന മലയാള സിനിമയെ മറ്റു നടന്മാരിലേക്കും കൂടെ എത്തിച്ച സംവിധായകൻ നടൻ മുകേഷിനെപ്പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്. മുകേഷ് സിനിമയിൽ അത്ര സജീവമല്ലാതിരുന്ന സമയത്താണ് താൻ കൗതുക വാർത്ത എന്ന സിനിമ മുകേഷിനെ വെച്ച് ചെയ്തത്.
സിനിമ ഹിറ്റായി മാറിയതോടെ മുകേഷിന്റെ സ്വഭാവവും മാറി. കൗതുക വാർത്തകൾക്ക് ശേഷമാണ് താൻ മിമിക്സ് പരേഡ് എന്ന ചിത്രം ചെയ്യുന്നത്. കൗതുക വാർത്ത ചെയ്യുന്ന സമയത്ത് തന്നെ താൻ തൻ്റെ അടുത്ത ചിത്രത്തിന്റെ അഡ്വവാൻസ് മുകേഷിന് നൽകിയിരുന്നു.
എന്നാൽ കൗതുക വാർത്ത ഹിറ്റായതോടെ അടുത്ത ചിത്രത്തിനെപ്പറ്റി സംസാരിക്കാൻ താൻ മുകേഷിന്റെ വീട്ടിൽ ചെന്നു. അന്ന് വളരെ മോശമായാണ് അദ്ദേഹം പെരുമാറിയത്. ആദ്യം തന്നെ തന്റെ പ്രതിഫലം ചോദിച്ച മുകേഷ്, തനിക്ക് മറ്റ് വലിയ സംവിധായകരിൽ നിന്ന് വന്ന ഓഫറുകളും അവരോടൊപ്പം സിനിമ ചെയ്യാനാണ് താൽപര്യമെന്നും പറഞ്ഞു.
അത് ശരിക്കും ബുദ്ധിമുട്ടായ താൻ അന്ന് മുകേഷിനെ ചീത്ത പറഞ്ഞിട്ടാണ് ആ വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് സിദ്ധിഖ്, ജഗദീഷ് എന്നിവരെ വെച്ച് ആ സിനിമ പ്ലാൻ ചെയ്തു. നിർമ്മാതാവിനും അഭിനേതാക്കൾക്കും സിനിമ വിജയമാകുമോ എന്ന സംശയം നന്നായിട്ടുണ്ടായിരുന്നു.
അവസാനം സിനിമ പരാജയപ്പെട്ടാൽ അടുത്ത പടം താൻ ഫ്രീയായി ചെയ്തുകൊടുക്കണം എന്ന കരാറിലാണ് അന്ന് ആ സിനിമ ചെയ്തത്. സിനിമ ഹിറ്റാകുകയും നൂറ് ദിവസം ഓടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
Now the actor has informed about his illness through social media.